ലോകകപ്പ് ഫൈനൽ അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫ്രാൻസിന്റെ യുവ താരങ്ങളായ ഔറേലിയൻ ചൗമേനി, കിംഗ്സ്ലി കോമാൻ, റാൻഡൽ കോലോ മുവാനി എന്നിവരെ സോഷ്യൽ മീഡിയയിൽ വംശീയമായി അധിക്ഷേപിച്ചു. എക്സ്ട്രാ ടൈമിൽ കോലോ മുവാനിക്ക് ഗെയിം വിജയിക്കാനുള്ള അവസരം നഷ്ടമായി, ചുവമേനിയും കോമാനും ഷൂട്ടൗട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.
കോമന്റെയും ചൗമേനിയുടെയും കിക്കുകൾ അര്ജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് തടുത്തിട്ടതോടെ 1986 ന് ശേഷം അർജന്റീന അവരുടെ ആദ്യ ലോകകപ്പ് നേടി.റയൽ മാഡ്രിഡിന്റെ ചൗമേനിക്ക് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ കമ്മന്റ് ലിമിറ്റ് ചെയ്യുകയും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിന്റെ കോലോ മുവാനി ഓഫ് ആക്കി വെക്കുകയും ചെയ്തു.കോമാനെക്കുറിച്ച് നടത്തിയ വംശീയ പരാമർശങ്ങളെ അപലപിച്ച് ബയേൺ മ്യൂണിക്ക് പിന്തുണ അറിയിച്ചു.
“എഫ്സി ബയേൺ കുടുംബം നിങ്ങളുടെ പിന്നിലുണ്ട്, വംശീയതയ്ക്ക് കായികരംഗത്തോ ഞങ്ങളുടെ സമൂഹത്തിലോ സ്ഥാനമില്ല,” അവർ ട്വിറ്ററിൽ പറഞ്ഞു.കഴിഞ്ഞ വർഷം ഇറ്റലിയോട് യൂറോ 2020 ഫൈനൽ തോറ്റതിന് ശേഷം ഇംഗ്ലണ്ട് താരങ്ങളായ മാർക്കസ് റാഷ്ഫോർഡ്, ജാഡോൺ സാഞ്ചോ, ബുക്കയോ സാക്ക എന്നിവരെ വംശീയ പരിഹസിച്ചതിന് സമാനമാണ് സംഭവം.
FC Bayern strongly condemn the racist comments made towards Kingsley Coman.
— FC Bayern Munich (@FCBayernEN) December 19, 2022
The FC Bayern family is behind you, King. Racism has no place in sport or our society. pic.twitter.com/9Mvhrt0Zc9
അധിക്ഷേപകരമായ പോസ്റ്റുകളെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയുടെ ഉടമസ്ഥതയിലുള്ള മെറ്റ അപലപിച്ചു, കൂടാതെ നികൃഷ്ടമായ വംശീയ സന്ദേശങ്ങൾ നീക്കം ചെയ്തതായി കമ്പനി വ്യക്തമാക്കി.”ഞങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ വംശീയ അധിക്ഷേപം ആവശ്യമില്ല, ഞങ്ങളുടെ നിയമങ്ങൾ ലംഘിച്ചതിന് വെറുപ്പുളവാക്കുന്ന അഭിപ്രായങ്ങൾ ഞങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.
Aurelien Tchouameni, Kingsley Coman and Randal Kolo Muani all received racial abuse on their social media accounts in the aftermath of France’s World Cup final defeat.
— Habeeb Akande (@Habeeb_Akande) December 19, 2022
Racist people are so ignorant. If it wasn’t for black players, France wouldn’t even qualify for the World Cup pic.twitter.com/3qpdxYQWwd