ലിയോൺ സ്റ്റേഡിയത്തിൽ നടന്ന ഒളിമ്പിക് ഫുട്ബോൾ സെമി ഫൈനലിൽ മത്സരത്തിൽ ഈജിപ്തിനെ പരാജയപ്പെടുത്തി ആതിഥേയരായ ഫ്രാൻസ് ഫൈനലിലേക്ക് കടന്നു. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഫ്രാൻസ് സ്വന്തമാക്കിയത്. എക്സ്ട്രാ ടൈം വരെ നേട മത്സരത്തിനൊടുവിലായിരുന്നു ഫ്രാൻസിന്റെ ജയം. അതികാസമയത്ത് ഫ്രാൻസ് രണ്ട് ഗോളുകൾ നേടി.ജീൻ-ഫിലിപ്പ് മറ്റെറ്റ വീണ്ടും ഫ്രാൻസിൻ്റെ തുറുപ്പുചീട്ടായി , മത്സരത്തിൽ താരം ഇരട്ട ഗോളുകൾ നേടി. ഒളിംപിക്സിൽ താരത്തിന്റെ മൊത്തത്തിലുള്ള ഗോളുകളുടെ എണ്ണം നാലായി.
62-ാം മിനിറ്റിൽ മഹ്മൂദ് സാബറിൻ്റെ സ്ട്രൈക്കിൽ തിയറി ഹെൻറിയുടെ ഫ്രാൻസ് പിന്നിലായി.ഹോം ഗ്രൗണ്ടിൽ ഒളിമ്പിക് സ്വർണം നേടാനുള്ള ആതിഥേയ രാജ്യത്തിന് വലിയ തിരിച്ചടിയായി ഈ ഗോൾ. എന്നാൽ 83 ആം മിനുട്ടിൽ ജീൻ-ഫിലിപ്പ് മറ്റെറ്റ നേടിയ ഗോളിൽ ഫ്രാൻസ് സമനില പിടിച്ചു. ഇതോടെ മത്സരം അധിക സമയത്തേക്ക് കടന്നു. 92 ആം മിനുട്ടിൽ ഒമർ ഫായിദ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് ഈജിപ്തിന് വലിയ തിരിച്ചടിയായി. 99 ആം മിനുട്ടിൽ ജീൻ-ഫിലിപ്പ് മറ്റെറ്റ ഫ്രാൻസിനെ മുന്നിലെത്തിച്ചു. 108 ആം മിനുട്ടിൽ മൈക്കൽ ഒലിസ് ഫ്രാൻസിന്റെ മൂന്നാം ഗോൾ നേടി.
🇪🇸 𝗦𝗣𝗔𝗜𝗡 𝗩𝗦. 𝗙𝗥𝗔𝗡𝗖𝗘 🇫🇷
— B/R Football (@brfootball) August 5, 2024
The Olympics men’s football final is set 🥇 pic.twitter.com/Oi2eACV4EU
സ്റ്റേഡ് ഡി മാർസെയിൽ നടന്ന രണ്ടാം സെമിയിൽ മൊറോക്കയെ 2-1 ന് തോൽപ്പിച്ച് സ്പെയിൻ തുടർച്ചയായ രണ്ടാം ഒളിമ്പിക് പുരുഷ ഫുട്ബോൾ ഫൈനലിലെത്തി. വെള്ളിയാഴ്ച പാർക്ക് ഡെ പ്രിൻസസിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസിനെയാണ് സ്പെയിൻ നേരിടുക.37-ാം മിനിറ്റിൽ പാബ്ലോ ബാരിയോസിൻ്റെ ഫൗളിനെത്തുടർന്ന് ടൂർണമെൻ്റിലെ ടോപ് സ്കോറർ സൗഫിയാനെ റഹിമി തൻ്റെ ആറാം ഒളിമ്പിക് ഗോളിനുള്ള പെനാൽറ്റി ഗോളാക്കി മാറ്റി മൊറോക്കോ സ്കോറിംഗ് ആരംഭിച്ചു.
28 കാരനായ അൽ ഐൻ സ്ട്രൈക്കർ ഗെയിംസിലെ എല്ലാ മത്സരങ്ങളിലും മൊറോക്കോയ്ക്കായി വലകുലുക്കിയിട്ടുണ്ട്. ഇടവേളയ്ക്കുശേഷം സ്പെയിൻ കൂടുതൽ അപകടകരമാവുകയും 66-ാം മിനിറ്റിൽ ബാഴ്സലോണയുടെ ലോപ്പസ് സമനില ഗോൾ നേടി.പകരക്കാരനായ സാഞ്ചസ് അഞ്ച് മിനിറ്റിനുള്ളിൽ സ്പെയിൻകാർക്ക് ലീഡ് നേടിക്കൊടുത്തു.സ്റ്റോപ്പേജ് ടൈമിൽ മൊറോക്കോ സമനിലയുടെ അടുത്തെത്തിയെങ്കിലും ഗോളാക്കി മാറ്റാനായില്ല.വ്യാഴാഴ്ച നാൻ്റസിൽ വെങ്കല മെഡലിനായി മൊറോക്കയും ഈജിപ്തും കളിക്കും.