അഞ്ചിൽ അഞ്ച് വിജയവുമായി ഫ്രാൻസ് : ഗ്രീസിനെ കീഴടക്കി നെതർലൻഡ്‌സ് : ലെവെൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ പോളണ്ട്

യൂറോ 2024 യോഗ്യത മത്സരത്തിൽ തകർപ്പൻ ജയവുമായി ഫ്രാൻസ്.സ്വന്തം തട്ടകത്തിൽ അയർലൻഡിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ഫ്രാൻസ് നേടിയത്.ഔറേലിയൻ ചൗമേനിയുടെയും മാർക്കസ് തുറാമിന്റെയും ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം.

അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയം സ്വന്തമാക്കിയ ഫ്രാൻസ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്.19 മിനിറ്റിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഔറേലിയൻ ചുവമേനിയുടെ ലോങ്ങ് റേഞ്ച് ഗോളിൽ നിന്നും ലീഡ് നേടി.രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ പകരക്കാരനായി ഇറങ്ങിയ മർക്കസ് തുറാം ഫ്രാൻസിനായുള്ള തന്റെ ആദ്യ ഗോൾ നേടി സ്കോർ 2 -0 ആക്കി ഉയർത്തി. യോഗ്യത മത്സരങ്ങളിൽ ഫ്രാൻസ് ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്‌സ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഗ്രീസിനെ പരാജയപ്പെടുത്തി. മാർട്ടൻ ഡി റൂൺ, കോഡി ഗാക്‌പോ, വൗട്ട് വെഗോർസ്റ്റ് എന്നിവർ ആദ്യ പകുതിയിൽ നേടിയ ഗോളുകൾക്കായിരുന്നു നെതർലൻഡ്‌സിന്റെ ജയം.മൂന്നു മത്സരണങ്ങളിൽ നിന്നും രണ്ടു വിജയവുമായി ഫ്രാൻസിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഡച്ച് ടീം. ഒരേ പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗ്രീസിനേക്കാൾ മുന്നിലാണ്.

17 മിനിറ്റിൽ ഡെൻസൽ ഡംഫ്രീസ് എടുത്ത കോർണറിൽ നിന്നും ഡി റൂൺ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. 31 ആം മിനിറ്റിൽ ഡംഫ്രീസിന്റെ അസ്സിസ്റ്റിൽ നിന്നും ഗാക്‌പോ രണ്ടാം ഗോൾ നേടി.39-ാം മിനിറ്റിൽ ഗോൾ നേടാൻ വെഘോർസ്റ്റിന് ഒരു ചിപ്പ് ക്രോസ് നൽകി ഡംഫ്രീസ് ഹാട്രിക് അസിസ്റ്റുകൾ പൂർത്തിയാക്കി. ഡംഫ്രീസിന് സ്വന്തമായി ഒരു ഗോൾ നേടാനല്ല അവസരം ലഭിച്ചെങ്കിലും പോസ്റ്റ് വില്ലനായി നിന്നു.

ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ സ്‌ട്രൈക്കർ റോബർട്ട് ലെവെൻഡോസ്‌കിയുടെ ഇരട്ട ഗോളിൽ പോളണ്ട് ഫെരോ ഐലണ്ടിനെ പരാജയപ്പെടുത്തി.രണ്ടാം പകുതിയിലാണ് ലെവെൻഡോസ്‌കിയുടെ രണ്ടു ഗോളുകളും പിറന്നത്.നാലു മത്സരങ്ങളിൽ നിന്നും രണ്ടു വിജയവും നാല് പോയിന്റുമായി നാലാം സ്ഥാനത്താണ് പോളണ്ട്.

Rate this post