തകർപ്പൻ ഫ്രീകിക്ക് ഗോളോടെ ലൂയിസ് സുവാരസിന്റെ റെക്കോർഡിന് ഒപ്പമെത്തി ലയണൽ മെസ്സി |Lionel Messi

2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന.മോനുമെന്റൽ ഡി ന്യൂനെസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇക്വഡോറിനെ ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ഫ്രീകിക്കിൽ നിന്നും നേടിയ തകർപ്പൻ ഗോളിനായിരുന്നു അർജന്റീനയുടെ ജയം.

ഈ ഗോളോടെ സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേൻ സൂപ്പർ താരം ലൂയി സുവാരസിന്റെ ഗോൾ സ്കോറിങ് റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.യോഗ്യതാ മത്സരത്തിൽ ഇരു താരങ്ങളും 29 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.തന്റെ കരിയറിൽ ഡയറക്ട് കിക്കുകളിൽ നിന്ന് ആകെ 65 ഗോളുകൾ നേടി ഡേവിഡ് ബെക്കാമിന്റെ റെക്കോഡിനൊപ്പം എത്താനും മെസ്സിക്ക് സാധിച്ചു. അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ 104 മത്തെ ഗോളാണ് ഇന്ന് പിറന്നത്.

2007-ൽ വെനസ്വേലയ്‌ക്കെതിരെയാണ് മെസ്സിയുടെ ആദ്യ ലോകകപ്പ് യോഗ്യതാ ഗോൾ പിറക്കുന്നത്.2010 ലോകകപ്പ് യോഗ്യതാ മത്സരണങ്ങളിൽ മെസ്സി നാല് ഗോളുകൾ നേടി.2014 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി 10 ഗോളുകളും 2018 യോഗ്യതാ മത്സരങ്ങളിൽ ഏഴ് ഗോളുകളും നേടിയിരുന്നു. 2022 ലോകകപ്പ് യോഗ്യതയിൽ മെസ്സി ഏഴ് ഗോളുകൾ നേടിയിരുന്നു.ബൊളീവിയൻ സ്‌ട്രൈക്കർ മാഴ്‌സെലോ മാർട്ടിൻസ് (22), ചിലി താരം അലക്‌സിസ് സാഞ്ചസ് (20), അർജന്റീന ഇതിഹാസം ഹെർണാൻ ക്രെസ്‌പോ (19) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

ഗ്വാട്ടിമാലൻ ഫോർവേഡ് കാർലോസ് റൂയിസ് എല്ലാ ലോകകപ്പ് യോഗ്യതാ വിഭാഗങ്ങളിലും മറ്റേതൊരു കളിക്കാരനെക്കാളും കൂടുതൽ ഗോളുകൾ നേടിയിട്ടുണ്ട്.39 ഗോളുകൾ താരം നേടിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 36 ഗോളുകൾ നേടിയിട്ടുണ്ട് .യഥാക്രമം 34, ഗോളുകളുമായി ഇറാൻ താരം അലി ദേയ് മൂന്നാം സ്ഥാനത്താണ് , .പോളണ്ട് മാർക്ക്സ്മാൻ റോബർട്ട് ലെവൻഡോവ്സ്കി 30 ഗോളുകൾ നേടിയിട്ടുണ്ട്.

5/5 - (1 vote)