ലയണൽ മെസിയുടെ വിടവാങ്ങലിനു ശേഷം തകർന്നു കിടന്ന ബാഴ്സലോണ ഇപ്പോൾ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ്. മുൻ താരം സാവി പരിശീലകനായി എത്തിയതും ജനുവരിയിലെ മികച്ച ട്രാൻസ്ഫറുകളും ബാഴ്‌സയെ പഴയ ബാർസയാക്കി മാറ്ററിയിരിക്കുകയാണ്. ഇപ്പോഴിതാ ടീമിന് കൂടുതൽ ശക്തിപകാരൻ എസി മിലാനിൽ നിന്നും പുതിയ മിഡ്ഫീൽഡറെ നൗ ക്യാമ്പിൽ എത്തിച്ചിരിക്കുകയാണ്.
എസി മിലാൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസ്സി ഈ വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ സ്പാനിഷ് ഭീമന്മാർക്കൊപ്പം ചേരുന്നതിന് മുന്നോടിയായി ബാഴ്സലോണയിൽ മെഡിക്കൽ പൂർത്തിയാക്കിയാതായി പ്രശസ്ത ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു .2026 വരെയുള്ള കരാർ താരം ഒപ്പുവെക്കും. 6.5മില്യൺ യൂറോ വർഷത്തിൽ കെസ്സിക്ക് വേതനമായി ലഭിക്കും. ഐവറി കോസ്റ്റ് ഇന്റർനാഷണൽ മിലാൻ മുന്നോട്ട് വെച്ച കരാർ നിരസിച്ചിരുന്നു.
Here we go. After verbal agreement reached days ago, Franck Kessié has signed as new Barcelona player until June 2026 – it’s gonna be four year deal, he joins as free agent from AC Milan. 🔵🔴 #FCB
— Fabrizio Romano (@FabrizioRomano) March 22, 2022
Kessié will receive €6.5m net salary plus add-ons. Medical already completed. pic.twitter.com/9kFCIPJXn5
കഴിഞ്ഞ സീസൺ മുതൽ ബാഴ്‌സലോണ ഒരു ദുഷ്‌കരമായ കാലഘട്ടതിലോടോടെയാണ് കടന്നു പോയികൊണ്ടിരുന്നത്.അതിന്റെ ഏറ്റവും മോശമായ ഘട്ടത്തിൽ ലയണൽ മെസ്സി പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ക്ലബ് വിടാൻ നിർബന്ധിതനായി. കുറച്ചുകാലമായി കാര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഫെറാൻ ടോറസിന്റെയും പിയറി-എമെറിക്ക് ഔബമേയാങ്ങിന്റെയും ജനുവരി സൈനിംഗിനെത്തുടർന്ന്, ബാഴ്‌സലോണ വീണ്ടും അവരുടെ മികച്ച ഫോമിൽ എത്തുന്നു, പ്രത്യേകിച്ചും ഞായറാഴ്ച രാത്രി എൽ ക്ലാസിക്കോയിൽ 4-0 ന് വിജയിച്ചതിൽ ഇത് എടുത്തുകാണിക്കുന്നു.ബാഴ്‌സയുടെ അവസാന 12 ഗോളുകളിൽ എട്ടെണ്ണവും ആ ജോഡി സ്‌കോർ ചെയ്തു,
കെസ്സി ഒരു വിശ്വസനീയമായ മിഡ്ഫീൽഡറാണ്, അയാൾക്ക് പ്രതിരോധത്തിൽ ഇരിക്കാനോ അൽപ്പം മുന്നേറി കളിക്കാനോ കഴിയും.ഗോൾ നേടാൻ കഴിവുള്ള താരം കൂടിയാണ് 25 കാരൻ. പെനാൽട്ടി സ്പെഷ്യലിസ്റ്റുമാണ്. അദ്ദേഹത്തിന് 6.5 മില്യൺ യൂറോ പ്രതിഫലം ലഭിക്കും. ഔദ്യോഗിക കരാറുകൾ വരും ആഴ്ചകളിൽ പൂർത്തിയാകും.2019-ൽ അറ്റലാന്റയിൽ നിന്ന് മിലാനിലേക്ക് കെസ്സി ചേർന്നു, അതിനുശേഷം 214 മത്സരങ്ങൾ കളിച്ചു, 36 സ്‌കോർ ചെയ്യുകയും 16 അസിസ്‌റ്റുകൾ ചെയ്യുകയും ചെയ്‌തു.കെസ്സി തന്റെ രാജ്യത്തിനായി 50-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.