ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചില്ലെങ്കിൽ പോർച്ചുഗൽ 2024 യൂറോ കിരീടം നേടുമെന്ന് മുൻ ഫ്രഞ്ച് ഡിഫൻഡർ ഫ്രാങ്ക് ലെബോഫ് അഭിപ്രായപ്പെട്ടു.രണ്ടാം തവണയും ട്രോഫി നേടുകയെന്ന ലക്ഷ്യത്തോടെ ജർമ്മനിയിൽ നടക്കുന്ന യൂറോയിലേക്ക് തൻ്റെ രാജ്യത്തെ നയിക്കാൻ റൊണാൾഡോ ഒരുങ്ങുകയാണ്.
ഫ്രാൻസിൽ നടന്ന യൂറോ 2016 ൽ പോർച്ചുഗലിനെ കിരീടത്തിലേക്ക് നയിക്കാൻ 39 കാരന് സാധിച്ചിരുന്നു.ചെക്ക് റിപ്പബ്ലിക്ക് ,തുർക്കി എന്നിവർക്കൊപ്പം ഗ്രൂപ്പ് എഫിലാണ് പോർച്ചുഗൽ. ശേഷിക്കുന്ന ഒരു ടീം പ്ലേ ഓഫ് കളിചെത്തും.“എന്നെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് പോർച്ചുഗൽ.യഥാർത്ഥത്തിൽ അവർക്ക് യൂറോ നേടാനാകുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചില്ലെങ്കിൽ മാത്രം”ഫ്രാങ്ക് ലെബോഫ് പറഞ്ഞു.
“സൗദി ലീഗിൽ വിരമിക്കാൻ പോയതുകൊണ്ട് ഫുട്ബോളിന് വേണ്ടി റൊണാൾഡോ ചെയ്തതൊന്നും നിങ്ങൾക്ക് എടുത്തു കളയാനാവില്ല. കായികരംഗത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയതിന് അദ്ദേഹത്തോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ എല്ലാവർക്കും ഒരു അവസാനമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 40 വയസ്സ് പ്രായമുണ്ടെങ്കിലും, റൊണാൾഡോ തൻ്റെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി സ്ഥിരമായി ഗോളുകൾ നേടിക്കൊണ്ട് മൈതാനത്ത് ശ്രദ്ധേയമായ കഴിവ് പ്രകടിപ്പിക്കുന്നത് തുടരുകയാണ്.പ്രധാന ടൂർണമെൻ്റുകളിൽ പോർച്ചുഗലിനായി റൊണാൾഡോ സ്ഥിരമായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
He doesn't think Portugal can win the Euros with Cristiano Ronaldo 😱 pic.twitter.com/RqQ1CUHNc7
— GOAL (@goal) March 4, 2024
അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലായി 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും ഒമ്പത് അസിസ്റ്റുകളും റൊണാൾഡോ നേടിയിട്ടുണ്ട്.യൂറോ 2016 ലെ അവരുടെ ചരിത്ര വിജയം ഉൾപ്പെടെ പോർച്ചുഗലിൻ്റെ വിജയത്തിൽ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ പ്രകടനങ്ങൾ നിർണായക പങ്ക് വഹിച്ചു.അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ റൊണാൾഡോ വരാനിരിക്കുന്ന ടൂർണമെൻ്റിനുള്ള പോർച്ചുഗലിൻ്റെ യോഗ്യതയിൽ നിർണായക പങ്ക് വഹിച്ചു.ഒമ്പത് യോഗ്യതാ മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി. റൊണാൾഡോ തൻ്റെ തുടർച്ചയായ ആറാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്.