ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിക്കൊപ്പമുള്ള മത്സരങ്ങളിലെ അവസാന മത്സരത്തിൽ തല ബാല്യകാല ക്ലബ്ബായ അർജന്റീനിയൻ ടീം നെവല്സ് ഓൾഡ് ബോയ്സിനെതിരെ ജേഴ്സിയണിഞ്ഞിരുന്നു. എന്നാൽ ലിയോ മെസ്സി ജേഴ്സി അണിഞ്ഞു കളിച്ചെങ്കിലും അറുപതാം മിനിറ്റിൽ താരം മത്സരത്തിൽ നിന്നും പിൻവലിയുന്നത് വരെ കാര്യമായ മാറ്റങ്ങൾ മത്സരത്തിൽ ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടില്ല.
ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരം ഒരു ഗോളിന് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തിൽ അർജന്റീന ക്ലബ്ബിനുവേണ്ടി ഗോൾ നേടിയ ഫ്രാങ്കോ ഡയസ് മത്സരശേഷം ലിയോ മെസ്സിയുടെ ജേഴ്സിയും വാങ്ങിയിരുന്നു, മത്സരശേഷം സംസാരിച്ച ഡയസ് മെസ്സിയെ വാനോളം പ്രശംസിക്കുകയും തനിക്ക് ജനിക്കാൻ പോകുന്ന മകന് മെസ്സിയുടെ പേര് നൽകുമെന്നും പറഞ്ഞു. മാത്രമല്ല ലിയോ മെസ്സിയെ ചേർത്തുപിടിക്കുന്ന ചിത്രം ടാറ്റു ചെയ്യാൻ പോവുകയാണെന്നും അര്ജന്റീന താരം പറഞ്ഞു.
🥹❤️ Franco Diaz: “I'm going to get this hug tattooed, it's the best moment of my life. I always sided with him, and if someone spoke badly about him he wanted to fight me. I told him I love him, that's how I feel. I'm going to be a dad and I'm going to name my son Lionel. "My… pic.twitter.com/B2spDdfXcE
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 16, 2024
“ലിയോ മെസ്സിക്കൊപ്പമുള്ള ഈ ചിത്രം ഞാൻ ടാറ്റൂ ചെയ്യാൻ പോവുകയാണ്, എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു ഇത്. ഞാൻ എല്ലായിപ്പോഴും മെസ്സിയുടെ പക്ഷത്താണ്, ആരെങ്കിലും ലിയോ മെസ്സിയെക്കുറിച്ച് മോശമായി എന്തെങ്കിലും സംസാരിച്ചാൽ അവരോട് വഴക്കിടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് മെസ്സിയെ ഒരുപാട് ഇഷ്ടമാണെന്ന് മെസ്സിയോട് പറഞ്ഞു, ശരിക്കും ലിയോ മെസ്സിയുടെ കളികാണാനും മറ്റുമായി എനിക്ക് അദ്ദേഹത്തിനെ വളരെയധികം ഇഷ്ടമാണ്. ഞാൻ ഒരു അച്ഛനാവാൻ പോവുകയാണ്, എന്റെ മകന് ഞാൻ ലയണൽ എന്ന് പേര് നൽകുകയും ചെയ്യും. എന്റെ ഭാര്യക്ക് അറിയാം മറ്റൊരു പേര് നിർദ്ദേശിക്കുവാൻ അവൾക്ക് അവസരമില്ലെന്ന്.” – ഡയസ് പറഞ്ഞു.
അതേസമയം ഇന്റർമിയാമിയുടെ പ്രീ സീസൺ മത്സരം വളരെ മികച്ച രീതിയിൽ പൂർത്തിയാക്കുവാൻ മെസ്സിക്കും ടീമിനും കഴിഞ്ഞിട്ടില്ല, പ്രീസീസൺ മത്സരങ്ങളിൽ ചൈനീസ് ടീമിനെതിരെ വിജയിച്ചത് ഒഴിച്ചാൽ മറ്റ് ടീമുകൾക്കെതിരെ വിജയിക്കുവാൻ സംഘത്തിനും കഴിഞ്ഞിട്ടില്ല. എന്തായാലും വരുന്ന വ്യാഴാഴ്ച നടക്കുന്ന മേജർ സോക്കർ ലീഗ് സീസണിലെ ആദ്യ മത്സരത്തിനു വേണ്ടി നിലവിൽ തയ്യാറെടുക്കുകയാണ് ഇന്റർമിയാമി. ഇത്തവണ അമേരിക്കൻ സോക്കർ ലീഗിന്റെ ലീഗ് കിരീടം സ്വന്തമാക്കാനാണ് ഇന്റർമിയാമി ആഗ്രഹിക്കുന്നത്.