2010 ൽ ജർമനിക്കെതിരെ ഫ്രാങ്ക് ലാംപാർഡിന്റെ നിഷേധിക്കപ്പെട്ട ഗോളും, 2022 ൽ ജർമനിയെ പുറത്താക്കിയ ജപ്പാന്റെ ഗോളും |Qatar 2022
സ്പെയിനിനെതിരെ ജപ്പാന്റെ ശ്രദ്ധേയമായ 2-1 വിജയം മതിയായിരുന്നു ലോകകപ്പിൽ നിന്ന് നാല് തവണ ജേതാക്കളായ ജർമ്മനിക്ക് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുക്കാൻ. എന്നാൽ വിജയത്തിനിടയിലും ജപ്പാൻ നേടിയ രണ്ടാമത്തെ ഗോൾ വലിയ വിവാദങ്ങൾ സൃഷിടിച്ചിരിക്കുമാകയാണ്.
51-ാം മിനിറ്റിൽ ജപ്പാന്‍ മുന്നേറ്റത്തിനൊടുവില്‍ ടച്ച് ലൈന്‍ കടന്ന് പുറത്തുപോയ പന്ത് കൗറു മിടോമ ബോക്സിലേക്ക് മറിച്ചിട്ടു. പോസ്റ്റിന് മുന്നിലുണ്ടായിരുന്ന ഓ ടനാക കാല്‍മുട്ടുകൊണ്ട് പന്ത് വലയിലാക്കി. ജപ്പാന്‍ താരങ്ങള്‍ സംശയത്തോടെ ആഘോഷം തുടങ്ങിയപ്പോള്‍ തന്നെ റഫറി വാര്‍ പരിശോധനക്കായി വിട്ടു.ഗോൾ നീണ്ട VAR പരിശോധനയ്ക്ക് വിധേയമായെങ്കിലും പന്ത് ടച്ച്‌ലൈൻ കടന്നില്ലെന്ന് റഫറിമാർ കണ്ടെത്തിയതിനാൽ നിലച്ചു. റീപ്ലേകളില്‍ പന്ത് ടച്ച് ലൈന്‍ കടക്കുന്നത് വ്യക്തമാണെങ്കിലും കടന്നിട്ടില്ലെന്നായിരുന്നു വാര്‍ തീരുമാനം.ക്യാമറ ആംഗിളുകൾ പന്ത് വരയ്ക്ക് അപ്പുറത്തേക്ക് പോയിരിക്കാമെന്ന് സൂചിപ്പിച്ചിട്ടും വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഒടുവിൽ ഏഷ്യൻ ടീമിന് അനുകൂലമായി ഗോൾ വിധിച്ചു.
റഫറിയുടെ തെറ്റായ തീരുമാനം അന്ന് ദക്ഷിണാഫ്രിക്കയിൽ ജർമ്മനിക്ക് ഗുണം ചെയ്തുവെന്ന് ചൂണ്ടിക്കാണിക്കാൻ സോഷ്യൽ മീഡിയയിലെ ആരാധകർ 2010 ഫിഫ ലോകകപ്പിൽ നിന്നുള്ള ഒരു സംഭവം സോഷ്യൽ മീഡിയയിൽ ഉയർത്തിക്കൊണ്ടു വന്നു.2010 ലോകകപ്പിൽ ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുള്ള ഒരു മത്സരത്തിനിടെ, മിഡ്ഫീൽഡർ ഫ്രാങ്ക് ലാംപാർഡിന്റെ ലോംഗ് റേഞ്ച് സ്‌ട്രൈക്ക് പോസ്റ്റിൽ തട്ടി വന്ന് ഗോൾ ലൈൻ മറികടനെങ്കിലും ഇംഗ്ലണ്ടിന്റെ സമനില ഗോൾ റഫറി വിവാദപരമായി തള്ളിക്കളഞ്ഞു.
Japanese commentary on Japan’s second goal #JPN pic.twitter.com/NeWw0XPJWb
— Fútbol (@El_Futbolesque) December 1, 2022
2010 ജൂൺ 27-ന് ജർമ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള റൗണ്ട് ഓഫ് 16 മത്സരത്തിലാണ് ലാംപാർഡിന്റെ ഗോൾ നിഷേധിക്കപ്പെട്ടത്. മത്സരത്തിന്റെ 37 ആം മിനുട്ടിൽ ജർമ്മനി 2 -1 മുന്നിട്ട് നിൽക്കുമ്പോഴാണ് പെനാൽറ്റി ഏരിയയുടെ അരികിൽ നിന്ന് ലാംപാർഡ് ശക്തമായി അടിച്ച ഷോട്ട് ബാറിന്റെ അടിവശം തട്ടി ജർമ്മനിയുടെ ഗോൾ ലൈനിന് ഉള്ളിൽ പതിച്ചു. എന്നാൽ ഇംഗ്ലണ്ടിനെയും ലാംപാർഡിനെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, റഫറി കളി തുടരുകയും ചെയ്തു. തുടർന്ന് 4-1 മാർജിനിൽ ഇംഗ്ലണ്ട് മത്സരം പരാജയപ്പെട്ടു.ലാംപാർഡിന്റെ ആ നിഷേധിക്കപ്പെട്ട ഗോൾ അന്താരാഷ്ട്ര ഫുട്ബോളിൽ വൻ ചലനം സൃഷ്ടിച്ചു.
ഖത്തർ ലോകകപ്പിലേക്ക് തിരിച്ചുവരുമ്പോൾ ജപ്പാനെതിരായ മത്സരത്തിന്റെ 11-ാം മിനിറ്റിൽ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ മൊറാറ്റയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കൂടുതൽ വീര്യത്തോടെയാണ് ഏഷ്യൻ വമ്പന്മാർ ആക്രമണം തുടങ്ങിയത്.48-ാം മിനിറ്റിൽ വിങ്ങർ റിറ്റ്‌സു ഡോൻ വലകുലുക്കിയതിന് പിന്നാലെ അവരുടെ അടങ്ങാത്ത സമ്മർദ്ദം ഫലം കണ്ടു. മൂന്ന് മിനിറ്റുകൾക്ക് ശേഷം, മധ്യനിര താരം എവോ തനക ഒരു വിവാദ ഗോൾ നേടി, കളിയിൽ ആദ്യമായി ജപ്പാന് ഏറെ കൊതിച്ച ലീഡ് നേടിക്കൊടുത്തു.ബ്ലൂ സമുറൈകൾ ഗെയിമിൽ നിന്ന് മൂന്ന് പോയിന്റുകൾ നേടുകയും ഏഴ് പോയിന്റുമായി നേതാക്കളായി ഗ്രൂപ്പ്-സ്റ്റേജ് കാമ്പെയ്‌ൻ പൂർത്തിയാക്കുകയും ചെയ്തു.
Time commit a revenge on Germany.
— HocusPocus (@anggineerin) December 2, 2022
Lampard clear goal at @FIFAWorldCup Africa 2010 disallowed. Advantage for Germany.@FIFAWorldCup 2022 last night, Japan clear out ball were allowed to be passed for Japan to score 2nd goal. Advantage for Japan and Spain. pic.twitter.com/WhuwBhEC41