ഖത്തർ ലോകകപ്പിന്റെ സെമി ഫൈനലിൽ ക്രൊയേഷ്യക്കെതിരെ നടത്തിയ പ്രകടനത്തോടെ എതിരാളികൾ പോലും വാഴ്ത്തുകയാണ് ലയണൽ മെസിയെ. സെമിയിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരം അഞ്ചു ഗോളും മൂന്ന് അസിസ്റ്റും ഈ ടൂർണമെന്റിൽ നേടി അർജന്റീനയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമായ പങ്കാണ് വഹിച്ചിരുന്നത്. ഇനി ഒരു മത്സരത്തിൽ കൂടി വിജയം നേടിയാൽ കരിയറിൽ ആദ്യമായി ലോകകപ്പ് കിരീടമെന്ന നേട്ടം ലയണൽ മെസിക്ക് സ്വന്തമാകും.
ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയെ നേരിടാൻ തന്റെ ടീമിന് ഭയമില്ലെന്ന് ഫ്രാൻസ് പ്രതിരോധ താരം തിയോ ഹെർണാണ്ടസ്.ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ മൊറോക്കോയെ 2-0ന് തോൽപ്പിച്ചതിന് ശേഷമാണ് ഫ്രാൻസ് ഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്.നിലവിലെ ചാമ്പ്യൻമാർ ഡിസംബർ 18-ന് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്റീനയെയും മെസ്സിയെയും നേരിടും.മൊറോക്കോയ്‌ക്കെതിരെ ലെസ് ബ്ലൂസിനായി തിയോയും കോലോ മുവാനിയും സ്‌കോർ ചെയ്‌തു.
മെസ്സി ഖത്തറിൽ മിന്നിത്തിളങ്ങുമ്പോൾ, അദ്ദേഹത്തെ നേരിടാനുള്ള സാധ്യതയെക്കുറിച്ച് ഫ്രാൻസിന്റെ തിയോ ഭയപ്പെടുന്നില്ല. പകരം ലയണൽ സ്‌കലോനിയുടെ മുഴുവൻ ടീമും സന്തുലിതമാണെന്ന് ഫ്രഞ്ച് ഡിഫൻഡർ പറഞ്ഞു.“മെസ്സി ഞങ്ങളെ ഭയപ്പെടുത്തുന്നില്ല, അർജന്റീനയ്ക്ക് അവിശ്വസനീയമായ ടീമുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞായറാഴ്ച മികച്ച നിലയിലാകാൻ ഞങ്ങൾക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്” അത്‌ലറ്റിക്കോ മാഡ്രിഡ് ഡിഫൻഡർ RAI-യോട് പറഞ്ഞു.
🗣️ Theo Hernandez to RAI: “Messi doesn't scare us, we know Argentina have an incredible team. We need to recover well to be at our best on Sunday.” 🇫🇷 pic.twitter.com/ayNLXG3Dds
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 14, 2022
ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷം പിന്നീടുള്ള ഓരോ മത്സരത്തിലും പൊരുതിയാണ് അർജന്റീന വിജയം നേടിയത്. ലയണൽ മെസി തന്നെയാണ് ടീമിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നത്. ഓരോ മത്സരം കഴിയുന്തോറും കൂടുതൽ കൂടുതൽ മികച്ച പ്രകടനം നടത്തുന്ന മെസ്സിയെയാണ് കാണാൻ സാധിക്കുന്നത്.
അർജന്റീനയുടെ കുതിപ്പിൽ മെസിക്കൊപ്പം പ്രശംസ സ്‌കലോണിയും അർഹിക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. 2018 ലോകകപ്പിൽ നേരത്തെ പുറത്തായ ടീമിനെ ആത്മവിശ്വാസം നൽകി ഉയർത്തെഴുന്നേൽപ്പിച്ച പരിശീലകനാണ് സ്‌കലോണി. അതിനു ശേഷം കോപ്പ അമേരിക്ക, ഫൈനലിസിമ എന്നീ കിരീടങ്ങൾ നേടിയ അർജന്റീനക്ക് തുടർച്ചയായ മൂന്നാം കിരീടം നേടാനുള്ള അവസരമാണ് ഫൈനൽ പോരാട്ടം.