ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ട്രാൻസ്ഫർ മാർക്കറ്റിൽ പരസ്പരം പോരടിക്കുന്നത് ആദ്യ സംഭവമല്ല.വർഷങ്ങളായി അത്തരം നിരവധി കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.ലോക ഫുട്ബോളിലെ വളർന്നു വരുന്ന യുവ താരങ്ങളെയെല്ലാം ടീമിലെത്തിക്കാൻ ഇരു ക്ലബ്ബുകളും ശ്രമം നടത്താറുണ്ട്. ടീം ശക്തിപ്പെടുത്താൻ എന്ത് വലിയ വില കൊടുത്തും താരങ്ങളെ ടീമിലെത്തിക്കാൻ മത്സരിക്കുകയാണ് ഇരു ക്ലബ്ബുകളും. ഇപ്പോഴിതാ ട്രാൻസ്ഫർ വിന്ഡോ അവസാനിക്കുന്നതിനു മുൻപായി മറ്റൊരു താരത്തെ ലക്ഷ്യം വെക്കുകയാണ് പ്രീമിയർ ലീഗ് വമ്പന്മാർ. ലിഗ് 1 ലെ ഏറ്റവും പ്രതീക്ഷയുള്ള മിഡ്ഫീൽഡർമാരിലൊരാളെ ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അവർ.
റിപ്പോർട്ടുകൾ പ്രകാരം, ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും മൊണാക്കോ മിഡ്ഫീൽഡർ ഓറേലിയൻ ടൗമെനിയെ ഒപ്പിടാനുളള ഒരുക്കത്തിലാണ്.രണ്ട് ക്ലബ്ബുകളും കളിക്കാരന്റെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുകയും ചെയ്തു.സ്റ്റേഡ് ലൂയിസ് II ൽ കളിക്കുമ്പോൾ തന്നെ ചെൽസി 21 കാരനെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു.റെഡ് ഡെവിൾസിന് കഴിവുള്ള ഒരു പ്രതിരോധ മിഡ്ഫീൽഡർ ആവശ്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അങ്ങനെയുളള താരത്തിനായുള്ള തിരച്ചിലിലായിരുന്നു അവർ.
Man United have already shown how they can beat Chelsea to Aurelien Tchouameni signing 🇫🇷 😬https://t.co/rTMiTkhKbg
— football.london (@Football_LDN) August 19, 2021
കോവിഡ് -19 സമ്പദ്‌വ്യവസ്ഥയിൽ പ്രതികൂല സ്വാധീനം ചെലുത്തിയിട്ടും, ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും വലിയ താരങ്ങളെ ടീമിലെത്തിച്ചു. റെഡ് ഡെവിൾസ് ജാഡോൺ സാഞ്ചോയും റാഫേൽ വരാനെയും സ്വന്തമാക്കിയപ്പോൾ ചെൽസി റൊമേലു ലുക്കാക്കുവിനെ വീണ്ടും ടീമിലെത്തിച്ചു.
💪 Monaco midfielder Aurelien Tchouameni has made 57 tackles in 12 league appearances in 2021 – at least 14 more than any other player in Europe’s top five leagues
— WhoScored.com (@WhoScored) March 15, 2021
👀 He’s 21 pic.twitter.com/7wzzPh7rmU
2018 ൽ ഫ്രഞ്ച് ക്ലബ് ബോഡോയിലൂടെ കരിയർ ആരംഭിച്ച ടൗമെനിയെ 2019 -2020 സീസണിൽ മോണോക്കയിലെത്തി. 2020 -21 സീസണിൽ മൊണോക്കോക്കായി മികച്ച പ്രകടനം നടത്തിയോടെ താരത്തിനെ വമ്പൻ ക്ലബ്ബുകൾ ശ്രദ്ദിക്കാൻ തുടങ്ങി.