ലോക ഫുട്ബോളിലെ അടുത്ത സൂപ്പർ താരമായി കണക്കാക്കപ്പെടുന്ന ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെക്ക് പിഎസ്ജിക്കും അദ്ദേഹത്തിന്റെ ദേശീയ ടീമായ ഫ്രാൻസിനുമൊപ്പം മറ്റൊരു മികച്ച വ്യക്തിഗത സീസൺ ഉണ്ടായിരുന്നു. എന്നാൽ ചാമ്പ്യൻസ് ലീഗിലെ 16 റൗണ്ട് മറികടക്കാൻ PSG പരാജയപ്പെട്ടതിനാൽ കഴിഞ്ഞ സീസണിൽ ലീഗ് 1 കിരീടം മാത്രമാണ് നേടാൻ സാധിച്ചത്.
എംബാപ്പെയുടെ ഹാട്രിക്ക് ഉണ്ടായിരുന്നിട്ടും ഫ്രാൻസ് കഴിഞ്ഞ വർഷം ലോകകപ്പ് ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയോട് തോറ്റു. എന്നാലും 2023-ലെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള ശക്തമായ മത്സരാർത്ഥിയാണ് താനെന്ന് കൈലിയൻ എംബാപ്പെ വിശ്വസിക്കുന്നു. പുരസ്കാരത്തിനായി ലയണൽ മെസ്സി, എർലിംഗ് ഹാലൻഡ് എന്നിവരുമായി കടുത്ത മത്സരം പാരീസ് സെന്റ് ജെർമെയ്ൻ സ്ട്രൈക്കർക്ക് ഉണ്ടാവും. പുരസ്കാരം നേടാൻ തനിക്ക് ചെറിയൊരു മുൻ തൂക്കമുണ്ടെന്ന് ഫ്രഞ്ചുകാരൻ വിശ്വസിക്കുന്നു.
ബാലൺ ഡി ഓർ അവാർഡിന് പുതുതായി നടപ്പിലാക്കിയ മാനദണ്ഡങ്ങൾ മറ്റുള്ളവരെക്കാൾ മീതെ തന്നെ മുന്നോട്ട് നയിക്കുമെന്ന് 24-കാരൻ ഫ്രാൻസ് ഫുട്ബോളിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.2018 ഫിഫ ലോകകപ്പ് ജേതാവ് ഇതുവരെയും ബാലൺ ഡി ഓർ നേടിയിട്ടില്ല.കഴിഞ്ഞ സീസണിലെ തന്റെ പ്രകടനങ്ങൾ ഫുട്ബോളിലെ ഉന്നത ബഹുമതി നേടാൻ സഹായിക്കുമെന്ന് എംബപ്പേ കരുതുന്നുണ്ട്.ബാലൺ ഡി ഓർ പുരസ്കാരം സമീപ വർഷങ്ങളിൽ നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്, ഒരു കളിക്കാരൻ തന്റെ ടീമിനൊപ്പം എന്താണ് നേടിയതെന്ന് പരിഗണിക്കുന്നതിന് മുമ്പ് വ്യക്തിഗതമായി എങ്ങനെ പ്രകടനം നടത്തി എന്ന് നോക്കാൻ വോട്ടർമാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
Lionel Messi, Erling Haaland, Kylian Mbappe or someone else… Who should win the 2023 men’s Ballon d’Or? 🏆 pic.twitter.com/ZV3XGzZ3P3
— GOAL (@goal) July 9, 2023
“പഴയ നിയമങ്ങളോടെയുള്ള ബാലൺ ഡി ഓർ, ഞാൻ നിങ്ങളോട് വേണ്ടെന്ന് പറയുമായിരുന്നു.പക്ഷേ ഇപ്പോൾ കളിക്കാരന്റെ പ്രകടനത്തിനാണ് മുൻഗണന ലഭിക്കുന്നത്.ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ, ഏറ്റവും നിർണായകമായ, ഏറ്റവും ശ്രദ്ധേയനായ കളിക്കാരനെ തിരഞ്ഞെടുക്കാനാണ് ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നത്.നമുക്ക് കാണാം, ” എംബപ്പേ പറഞ്ഞു.ഈ ഒക്ടോബറിൽ പാരീസിലെ തിയേറ്റർ ഡു ചാറ്റ്ലെറ്റിൽ ബാലൺ ഡി ഓർ 2023 ചടങ്ങ് നടക്കും.ലയണൽ മെസ്സിയും എർലിംഗ് ഹാലൻഡുമാണ് ഈ വർഷം ബാലൺ ഡി ഓർ നേടുന്ന പ്രധാന എതിരാളികൾ.
Mbappe hasn't lost faith in winning this year's Ballon d'Or 🗣 pic.twitter.com/QVAs64FkfB
— ESPN FC (@ESPNFC) July 8, 2023
മെസ്സി അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തു, ടൂർണമെന്റിലെ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയ അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി. പിഎസ്ജിയുടെ ലീഗ് 1 കിരീടത്തിലും അർജന്റീനക്കാരൻ നിർണായക പങ്കുവഹിച്ചു. നോർവീജിയൻ സ്ട്രൈക്കർ മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച അരങ്ങേറ്റ സീസണും ടീമിന്റെ ചരിത്രപരമായ ട്രെബിളിൽ നിർണായക പങ്കുവഹിച്ചു. പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവ പെപ് ഗാർഡിയോളയുടെ ടീം നേടിയപ്പോൾ സ്ട്രൈക്കർ കഴിഞ്ഞ സീസണിൽ 52 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ നേടി.