മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് ഫ്രെങ്കി ഡി ജോങിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാർ|Frenkie De Jong

കഠിനമായ ജൂലൈയ്ക്ക് ശേഷം ബാഴ്‌സലോണ തിരക്കേറിയ ഓഗസ്റ്റിലേക്ക് കടന്നിരിക്കുകയാണ് ബാഴ്സലോണ മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോങ്. ഓരോ ദിവസങ്ങളും കഴിയുന്തോറും ഫ്രെങ്കി ഡി ജോംഗിനെ ഒഴിവാക്കുക എന്നത് കറ്റാലൻ ടീമിന് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ് .

ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം ക്ലബ്ബിന്റെ മാർക്കറ്റ് പ്ലാനിന്റെ നിർണായക ഭാഗമാണ് ഡച്ച് മിഡ്ഫീൽഡർ. ഡച്ച് താരത്തെ ഒഴിവാക്കണമെങ്കിൽ ഭീമമായ നഷ്ടപരിഹാര പാക്കേജ് അവർ നൽകേണ്ടി വരും.പണം നൽകുന്നതുവരെ പുതിയ കളിക്കാരെ സൈൻ ചെയ്യാൻ ബ്ലോഗ്രാനയ്ക്ക് കഴിയില്ല. ഡി ജോങിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിൽക്കാനാണ് ബാഴ്സലോണ തലപര്യപ്പെടുന്നത് എന്നാൽ ഓൾഡ് ട്രാഫൊഡിലേക്ക് പോവാൻ ഡച്ച് താരം ആഗ്രഹിക്കുന്നില്ല. മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപ്പര്യമുണ്ടെങ്കിൽപ്പോലും യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കാത്തതാണ് തിരിച്ചടിയാവുന്നത്.

പ്രീമിയർ ലീഗ് ടീം താരത്തെ സ്വന്തമാക്കാൻ തയ്യാറാണ് , പക്ഷെ അവർ മിഡ്ഫീൽഡറുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. അതിനിടയിൽ ചെൽസി ഡി ജോങിനായി ബാഴ്സയുമായി ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. ചെൽസി ടീം ബാഴ്‌സലോണയുമായി നേരിട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും 25 വയസുകാരനുമായി ഒരു കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ചെൽസി തങ്ങളുടെ പ്രീമിയർ ലീഗിലെ എതിരാളികളേക്കാൾ പിന്നിലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം തന്നെ 85 മില്യൺ യൂറോ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.കുറച്ചു കാലമായി ഡി ജോംഗിനെ സൈൻ ചെയ്യാൻ ചെൽസിക്ക് താൽപ്പര്യമുണ്ടായിരുന്നു.നെതർലാൻഡ്‌സ് ഇന്റർനാഷണലിനായുള്ള ഒരു കരാർ പൂർത്തിയാക്കാൻ ചെൽസി ആഗ്രഹിക്കുന്നുണ്ട്.കഴിഞ്ഞ മാസം ചെൽസി ഉടമ ബോഹ്‌ലിയും ബാഴ്‌സയുടെ എക്‌സിക്യൂട്ടീവുകളും തമ്മിലുള്ള കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Rate this post