ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ സാധ്യതകളെക്കുറിച്ച് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട |Qatar 2022

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തർ 2022 ലോകകപ്പ് നവംബർ 20ന് ആരംഭിക്കും. നിരവധി ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ് ആവുന്ന ഒരു ഇവന്റിൽ ഏത് രാജ്യമാണ് കൊതിപ്പിക്കുന്ന ട്രോഫി ഉയർത്താൻ കൂടുതൽ സാധ്യതയുള്ളതെന്ന് ഫുട്ബോൾ പ്രേമികൾ ചർച്ച ചെയ്യാൻ തുടങ്ങി. ബെയിൻ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിലാണ് അർജന്റീനയുടെ ഇതിഹാസം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട ഇപ്പോൾ ഖത്തർ ലോകകപ്പിനെക്കുറിച്ച് പറഞ്ഞത്. ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനെക്കുറിച്ചും ലോകകപ്പിൽ അർജന്റീനയ്ക്ക് എത്രത്തോളം മികച്ച പ്രകടനം നടത്താമെന്നും അർജന്റീന ഇതിഹാസം സംസാരിച്ചു.

ഖത്തറിൽ നടക്കുന്ന ലോകകപ്പ് കളിക്കാരും ആരാധകരും കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടൂർണമെന്റായിരിക്കുമെന്ന് ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു. “ കളിക്കാരും ആരാധകരും കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടൂർണമെന്റായിരിക്കും ഖത്തറിലെ ലോകകപ്പ് എന്ന് ഞാൻ കരുതുന്നു. രണ്ടു വർഷത്തോളം ഞാൻ ഖത്തറിൽ താമസിച്ചു, രാജ്യത്തിന്റെ വികസനം ഞാൻ പിന്തുടർന്നു. ലോകകപ്പിലെ ആതിഥ്യമര്യാദയും അന്തരീക്ഷവും മികച്ചതായിരിക്കുമെന്ന് ഞാൻ കരുതുന്നു,” ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.

ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ അർജന്റീനയുടെ പ്രകടനം എത്രത്തോളം മികച്ചതായിരിക്കുമെന്നും ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ അർജന്റീനയ്ക്ക് മികച്ച സാധ്യതകളുണ്ടെന്ന് ബാറ്റിസ്റ്റുട്ട വിശ്വസിക്കുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയത് അർജന്റീനയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്നും മെസ്സിയാണ് അർജന്റീനയുടെ ശക്തിയെന്നും അർജന്റീന ഇതിഹാസം പറഞ്ഞു.

“അർജന്റീനയ്ക്ക് ലോകകപ്പ് നേടാനുള്ള മികച്ച അവസരമുണ്ടെന്ന് ഞാൻ കരുതുന്നു. ദേശീയ ടീം ചില അവസരങ്ങളിൽ മികച്ച രീതിയിൽ ലോകകപ്പിൽ പ്രവേശിച്ചിട്ടുണ്ട്. അവർ കോപ്പ അമേരിക്ക നേടി ആത്മവിശ്വാസം നേടി… ടീമിനൊപ്പം മെസ്സിയുണ്ട് ,അദ്ദേഹമാണ് ഏറ്റവും മികച്ചതെന്ന് ഞാൻ കരുതുന്നു,” ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു. എല്ലാ അർജന്റീന ഫുട്ബോൾ ആരാധകരും കരുതുന്നത് പോലെ ലയണൽ മെസ്സിയാണ് ലോകകപ്പിലെ അർജന്റീനയുടെ ഏറ്റവും വലിയ പ്രതീക്ഷയെന്ന് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും പങ്കുവെച്ചു.

Rate this post