തന്റെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക്കിന് ശേഷം മാഞ്ചസ്റ്റർ സിറ്റി സ്റ്റേഡിയം വിടുമ്പോൾ ഗബ്രിയേൽ ജീസസ് മാച്ച് ബോൾ കൂടെ കരുതിയിരുന്നു. അതിൽ സിറ്റി ടീമംഗങ്ങളുടെ സന്ദേശങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. അക്കൂട്ടത്തിൽ “വാമോസ് പെലെ” എന്ന് പോലും എഴുതിയിട്ടുണ്ടായിരുന്നു. ഫുട്ബോൾ പ്രേമികൾക്ക് അത് അത്ര രസിക്കില്ലെങ്കിലും ഒരു ബ്രസീൽ ആരാധകന് അത് നല്ലതായി തോന്നും.
ശനിയാഴ്ച വാറ്റ്‌ഫോർഡിനെതിരെ സിറ്റിയുടെ തകർപ്പൻ വിജയത്തിൽ ജീസസ് നാല് ഗോളുകളാണ് നേടിയത്. 2017 ജനുവരിയിൽ സിറ്റിയിൽ എത്തിയെങ്കിലും ഒരിക്കൽ പോലും വാർത്തകളിൽ നിറഞ്ഞു നിന്ന പ്രകടനം താരത്തിൽ നിന്നും ഉണ്ടായിട്ടില്ല. ബ്രസീലിയൻ താരത്തിന്റെ ഹാട്രിക്ക് നേട്ടം ഈ സീസണിൽ ലീഗിൽ മുമ്പ് നേടിയ ഗോളുകളുടെ എണ്ണത്തേക്കാൾ ഇരട്ടിയായി.
🇧🇷 What a day for Gabriel Jesus scoring 4 goals helping Man City to a 5-1 win over Watford pic.twitter.com/UJ5MBZrRtd
— Football Daily (@footballdaily) April 23, 2022
ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ടീമിന്റെ സ്ഥിരം സ്റ്റാർട്ടർ എന്ന നിലയിലല്ലെങ്കിൽ പോലും ഒരു സ്ക്വാഡ് കളിക്കാരനായും ഒരു വ്യക്തിയെന്ന നിലയിലും സിറ്റി മാനേജർ പെപ് ഗ്വാർഡിയോള വളരെയധികം വിലമതിക്കുന്ന സ്‌ട്രൈക്കറാണ് ജീസസ്.നിസ്വാർത്ഥനും ബഹുമുഖ കഴിവുള്ളവനും കഠിനാധ്വാനിയുമായ ബ്രസീലിയൻ താരത്തെ ഗ്വാർഡിയോള എപ്പോഴും ടീമിന്റെ പ്രധാന താരമായാണ് കണക്കാക്കുന്നത്. എന്നാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിൽ ഈ ആഴ്ച ബ്രസീലിയന്റെ പ്രാധാന്യം വർദ്ധിച്ചേക്കാം.
ടീമിൽ സെന്റർ ഫോർവേഡ് ആയി ഇറങ്ങുന്ന ജീസസ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ സിറ്റിക്ക് റൈറ്റ് ബാക്കായി ഇറങ്ങാൻ സാധ്യതയുണ്ട്. കൈൽ വാക്കറിന് പരിക്കേറ്റതോടെ, ജോവോ കാൻസെലോയെ സസ്പെൻഡ് ചെയ്യുകയും മറ്റൊരു സാധ്യതയുള്ള ബാക്കപ്പ്, സെന്റർ ബാക്ക് ജോൺ സ്റ്റോൺസിന് പരിക്കേൽക്കുകയും ചെയ്തതോടെ, ഗാർഡിയോളയ്ക്ക് ഒരു പ്രധാന സ്ഥാനത്തിനുള്ള സാധ്യതകൾ വളരെ കുറവാണ്.റയലിന്റെ ഇടതു വിങ്ങർ വിനീഷ്യസ് ജൂനിയർ ആണ് – യൂറോപ്പിലെ ഏറ്റവും മെച്ചപ്പെട്ട കളിക്കാരിൽ ഒരാളാണ്.
യഥാർത്ഥത്തിൽ ആ റോളിലേക്ക് ജീസസിനെ പരിഗണിക്കുന്നു എന്നത് പ്രശംസനീയമാണ്, മാത്രമല്ല ആശങ്കയുമാണ്.കരീം ബെൻസിമയെ റൈറ്റ് ബാക്കായി കളിക്കുന്നതിനെക്കുറിച്ച് റയൽ എപ്പോഴെങ്കിലും ചിന്തിക്കുമോ? ബയേൺ മ്യൂണിക്കിനും അതിന്റെ സ്റ്റാർ സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോവ്‌സ്‌കിയെ അങ്ങനെ കളിപ്പിക്കുമോ ?. അഞ്ച് വർഷങ്ങൾക്ക് മുമ്പ് പൽമേറാസിൽ നിന്നും സിറ്റിയിൽ എത്തിയിൽ എത്തിയ ബ്രസീലിയൻ ഒരിക്കൽ പോലും ക്ലബ് പ്രതീക്ഷിച്ചിരുന്ന ഒരു ഗോൾ സ്കോററായി മാറിയില്ല.2017-18 സീസണിന്റെ പരിക്ക് ബാധിച്ച രണ്ടാം പകുതിയിൽ 11 ഗെയിമുകളിൽ നിന്ന് ഏഴ് ഗോളുകൾ നേടിയ അദ്ദേഹം സിറ്റിയിൽ നന്നായി തുടങ്ങി, പക്ഷേ ആത്യന്തികമായി തുടർന്നുള്ള സീസണുകളിൽ സാധാരണ ഫസ്റ്റ് ചോയ്സ് ലൈനപ്പിൽ നിന്ന് പുറത്ത് പോയ താരം എല്ലായിപ്പോഴും സെർജിയോ അഗ്യൂറോയുടെ പകരക്കാരനായാണ് കാണാൻ സാധിച്ചത്.
❌ João Cancelo
— Football Daily (@footballdaily) April 25, 2022
❓ Kyle Walker
❓ John Stones
Gabriel Jesus will NOT be played at right-back despite Man City being without a recognised right-back following suggestions made towards Pep Guardiola. 🤣 pic.twitter.com/2NOvRqD7id
സിറ്റിയുടെ റെക്കോർഡ് സ്‌കോററായ അഗ്യൂറോ കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ക്ലബ് വിട്ടപ്പോൾ, ജീസസ് മുൻനിരയിൽ സ്വാഭാവിക പിൻഗാമിയായി ആ റോൾ ഏറ്റെടുത്തില്ല.കഴിഞ്ഞ ഓഫ് സീസണിൽ ടോട്ടൻഹാമിന്റെ ഹാരി കെയ്‌നിൽ സിറ്റിക്ക് താൽപ്പര്യമുണ്ടായിരുന്നു – ഈ വേനൽക്കാലത്ത് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിംഗ് ഹാലൻഡിനായുള്ള നീക്കവുമായി ക്ലബ് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഈ സീസണിൽ ഗ്വാർഡിയോള ജീസസിനെ വലതു വിംഗറായിട്ടാണ് കൂടുതൽ ഉപയോഗിച്ചത്.ഈ സീസണിലെ 34 മത്സരങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും, ജീസസ് സിറ്റിയുടെ ഫസ്റ്റ് ചോയ്‌സ് ടീമിലില്ല, റിയാദ് മഹ്‌റസും റഹീം സ്റ്റെർലിംഗും വലതുപക്ഷ ഓപ്ഷനുകളായി അവനേക്കാൾ മുന്നിലാണ്. എന്നിട്ടും വലിയ മത്സരങ്ങളിൽ ഒരു പ്രത്യേക പങ്ക് വഹിക്കാൻ ജീസസിനെ ഗ്വാർഡിയോള വിളിക്കാറുണ്ട്.
ഏപ്രിൽ 10 ന് ലീഗിൽ ലിവർപൂളിനെതിരെ 2-2 സമനിലയിൽ ആയ മത്സരത്തിലും എഫ്എ കപ്പിലും ആദ്യ ടീമിൽ ഇടം നെടുകയും സ്കോർ ചെയ്യുകയും ചെയ്തു.റൈറ്റ് ബാക്ക് എന്ന അപരിചിതമായ വേഷത്തിലാണെങ്കിലും, ടീമിനായി ഒരു ജോലി ചെയ്യാൻ ബ്രസീലിയൻ താരത്തെ വിളിക്കുന്ന മറ്റൊരു വലിയ അവസരമായിരിക്കാം ചൊവ്വാഴ്ച.2020 ലെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലുകളുടെ ആദ്യ പാദത്തിനായി സിറ്റി സാന്റിയാഗോ ബെർണബ്യൂവിലേക്ക് യാത്ര ചെയ്തപ്പോൾ റയലിനെതിരെ 2-1 വിജയത്തിലും ജീസസ് സിറ്റിയുടെ സമനില ഗോൾ നേടിയിരുന്നു .
സീസൺ അവസാനത്തോടെ ബ്രസീലിയൻ ക്ലബ് വിടാനുള്ള ഒരുക്കത്തിലാണ്. വാറ്റ്ഫോർഡ് ഗെയിമിന് ശേഷം തന്റെ ദീർഘകാല ഭാവിയെക്കുറിച്ച് സംസാരിക്കാൻ ജീസസ് ആഗ്രഹിച്ചില്ല, എന്നിരുന്നാലും തന്നിലുള്ള പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചു. ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ ബ്രസീൽ ടീമിൽ സ്ഥാനം ലഭിക്കണമെങ്കിൽ ഈ പ്രകടനം പോരാതെ വരും എന്നുറപ്പാണ്. അത്കൊണ്ട് കിട്ടിയ അവസരങ്ങൾ നന്നായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ജീസസ്.