ഗബ്രിയേൽ ജീസസിന്റെ മോശം ഫോമും ഖത്തർ ലോകകപ്പ് പ്രതീക്ഷകളും|Gabriel Jesus |Brazil

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബ്രസീലിയൻ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനെ ആഴ്‌സണൽ സ്വന്തമാക്കിയിരുന്നു. പെപ് ഗ്വാർഡിയോളയുടെ കീഴിൽ സിറ്റിയുടെ ആദ്യ ഇലവനിൽ സ്ഥാനം നേടാൻ പാടുപെടുന്ന താരത്തിന് ഒരു ലൈഫ് ലൈനായിരുന്നു ഈ ട്രാൻസ്ഫർ.

സിറ്റിയിൽ നമ്പർ 9 പൊസിഷനിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന താരത്തിന്റെ ബ്രസീൽ ടീമിലെ വരെ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. പ്രീമിയർ ലീഗിലെ തുടക്ക മത്സരങ്ങളിൽ ഗോളടിച്ചും ഗോളടിപ്പിച്ചും തന്റെ ട്രാൻസ്ഫറിനെ ന്യായീകരിക്കുന്ന പ്രകടനം നടത്താൻ 25 കാരന് സാധിക്കുകയും ചെയ്തു.ബ്രസീൽ ടീമിലേക്കുള്ള തിരിച്ചു വരാനുള്ള ഫോം താരം പുലർത്തുകയും ചെയ്തു. എന്നാൽ ഒക്ടോബർ ജീസസ് മറക്കാൻ ആഗ്രഹിക്കുന്ന മാസമായി മാറുകയാണ്.

കാരണം ഒക്‌ടോബർ 1 ന് എതിരാളികളായ ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരെ 3-1 ന്റെ പ്രീമിയർ ലീഗ് വിജയത്തിൽ ഗോൾ നേടിയതിനു ശേഷം സ്‌ട്രൈക്കർക്ക് ഒരു ഗോൾ പോലും ഇതുവരെ നേടാൻ സാധിച്ചില്ല.അവസാന സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഗണ്ണേഴ്‌സിൽ ചേർന്നതിന് ശേഷം ആഴ്‌സണലിനായി 17 മത്സരങ്ങളിൽ അഞ്ച് ഗോളുകൾ ആണ് ജീസ നേടിയത്. എല്ലാ ഗോളുകളും പ്രീമിയർ ലീഗിലാണ് പിറന്നത്. യൂറോപ്പ ലീഗിൽ അഞ്ചു മത്സരങ്ങൾ കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാൻ സാധിച്ചതുമില്ല. ഇന്നലെ യൂറോപ്പ ലീഗിൽ എഫ്‌സി സൂറിച്ചിനെതിരായ 1-0 ന്റെ വിജയത്തിലും സ്‌ട്രൈക്കർ ഗോൾ നേടാൻ പരിചയപെട്ടതോടെ വിമർശനങ്ങൾ ഉയർന്നു വരുകയും ചെയ്തു.

നവംബർ ഏഴാം തീയതി പരിശീലകൻ ടിറ്റെ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ പ്രഖ്യാപിക്കുമ്പോൾ നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിൽ സ്‌ട്രൈക്കർ ടീമിൽ ഇടം പിടിക്കാനുള്ള സാധ്യത വളരെ കുറവായിട്ടാണ് കാണുന്നത്.മികച്ച ഫോമിലായിരുന്നിട്ടും ബ്രസീലിൻെറ കഴിഞ്ഞ രണ്ടു സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിലും ജീസസിനെ ഉൾപ്പെടുത്തിയിരുന്നില്ല,ലോകകപ്പിൽ ബ്രസീലിന്റെ സെന്റർ ഫോർവേഡായി കളിക്കുന്നത് ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നായിട്ടാണ് ജീസ കാണുന്നത്.

റഷ്യയിൽ നടന്ന 2018 ടൂർണമെന്റിൽ ബ്രസീലിന്റെ 9-ാം നമ്പർ ജേഴ്‌സിയണിഞ്ഞത് ആഴ്‌സണൽ സ്‌ട്രൈക്കർ ആയിരുന്നു.ആ ജേഴ്‌സി അണിയുമ്പോൾ വരുന്ന ഉത്തരവാദിത്വം ജീസസിന് നന്നായി അറിയാം, ഗോളുകൾ നേടാൻ സാധിച്ചില്ലെങ്കിൽ ആ ജേഴ്‌സി നഷ്ടപ്പെടുമെന്നും താരത്തിന് പല തവണ മനസ്സിലായിട്ടുണ്ട് .അത് കൊണ്ട് തന്നെ ആഴ്സനലിലെ മികച്ച ഫോം അദ്ദേഹത്തിൽ വലിയ പ്രതീക്ഷകൾ ജനിപ്പിക്കുകയും ചെയ്തു.നിലവിലെ താരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രസീലിന്റെ മുന്നേറ്റനിരയിൽ ജീസസ് വളരെ താഴെയാണ്.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ആഴ്സണലിലേക്കുള്ള ഒരു ഓഫ്സീസൺ നീക്കം അദ്ദേഹത്തിന്റെ കരിയറിനെ പുനരുജ്ജീവിപ്പിച്ചതായി തോന്നുന്നു.പ്രത്യേകിച്ചും വിംഗറാകാതെ ഔട്ട്-ആൻഡ്-ഔട്ട് സ്‌ട്രൈക്കറായി കളിക്കുന്നതിലേക്ക് മാറിയതിന് ശേഷം ഗോളുകളുടെ എണ്ണവും കൂടി.പക്ഷെ അത് തുടരാൻ ജീസസിന് സാധിച്ചില്ല. റിചാലിസൺ ,മാത്യൂസ് കുൻഹ,റോബർട്ടോ ഫിർമിനോ, ഫ്ലെമെംഗോയുടെ പെഡ്രോ, വിനീഷ്യസ് ജൂനിയർ, ആന്റണി, റാഫിൻഹ, കുട്ടീഞ്ഞോ, നെയ്മർ എന്നിവരെ മറികടന്ന് ടീമിലെത്താനുള്ള ഫോമും കരുത്തും നിലവിൽ ജീസസിനില്ല എന്ന് പറയേണ്ടു വരും.

Rate this post