ബ്രസീലിന്റെ സംസ്ഥാനമായ സാവോ പോളോ നഗരത്തിന്റെ ഭാഗമായ ഒരു പ്രദേശമാണ് ഗ്വാറുലോസ് ,ജനസംഖ്യയുടെ കാര്യത്തിൽ സംസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തുള്ള പ്രദേശം പ്രോഗ്രസ്സ് സിറ്റി എന്ന പേരിലും അറിയപ്പെടാറുണ്ട്. ഫുടബോളിലൂടെ മാത്രമേ തനിക്കും കുടുംബത്തിനും രക്ഷപെടാൻ സാധിക്കു എന്ന് ചിന്തിക്കുന്ന ഓരോ മാതാപിതാക്കന്മാരെ പോലെയും ജോയേയോ മാർട്ടിനെല്ലി ചിന്തിച്ചിച്ചു.
പേര് പോലും ഉച്ചരിക്കാൻ ശരിക്കും പഠിക്കുന്നതിന് മുമ്പ് തെരുവിൽ ഫുട്ബോൾ കളിക്കാനും ചെറിയ ജോലികൾ ചെയ്ത് കുടുംബത്തെ സഹായിക്കാനും ജോയോയുടെ മകന് ഇറങ്ങേണ്ടി വന്നതിന് പിന്നിൽ ഒരു കാരണമേ ഒള്ളു-പട്ടിണി. പഠനത്തെക്കാൾ ഫുട്ബോൾ കളിക്കാൻ ഇഷ്ടപെട്ട അവൻ ബ്രസീലിന്റെ സൂപ്പർ താരമായ കുട്ടീഞ്ഞോ കളിച്ചത് പോലെ ഫുട്സാൽ കളിച്ചാണ് കരിയർ തുടങ്ങിയത് . വേഗതയേറിയ പാസ്സുകൾക്കും സ്കില്ലുകൾക്കും പ്രാധാന്യമുള്ള ഫുട്സാളിൽ നിന്ന് ഫുട്ബോൾ കളിയ്ക്കാൻ ആരംഭിച്ച അവൻ ഇന്ന് ബ്രസീലിന്റെ ഭാവി വാഗ്ദാനവും തകർച്ചയിൽ നിന്ന് കരകേറി വരുന്ന ആഴ്സണലിന്റെ സൂപ്പർ താരമാണ് .അതെ സാക്ഷാൽ ഗബ്രിയേൽ മാർട്ടിനെല്ലി
ഫുട്സാളിൽ നിന്ന് എത്തിയ താരം ഇന്ന് സൂപ്പർ താരമാണെങ്കിലും അതിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ബ്രസീൽ നഗരത്തിന്റെ പുറത്ത് താരത്തിന്റെ പേര് അറിയപെട്ട് തുടങ്ങിയത് മുതൽ വമ്പൻ ക്ലബ്ബുകളായ റയൽ,ബാഴ്സ,റയൽ മാഡ്രിഡ് തുടങ്ങിയ വമ്പൻ ടീമുകളെല്ലാം താരത്തിന് വേണ്ടി വലവിരിച്ചു, മാർക്കസ് ഗ്രീൻവുഡ് ഉൾപ്പടെ ഉള്ള താരങ്ങൾ പങ്കെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രയൽസിൽ താരവും ഭാഗമായിരുന്നു. 4 ട്രയൽസിൽ പങ്കെടുത്തെങ്കിലും താരത്തിന്റെ പ്രകടനത്തിൽ യുണൈറ്റഡിന് വലിയ സംതൃപ്തി ഇല്ലായിരുന്നു.പിന്നീട് ല മാസിയ അക്കാദമിയിലും പരിശീലനം നടത്താൻ താരത്തിന് ഭാഗ്യം ലഭിച്ചു. ബ്രസീലിലേക്ക് മടങ്ങിയ താരം സാവോ പോളോ ചാമ്പ്യൻഷിപ്പിൽ ituano fc ടീമിന്റെ ഭാഗമായി തകർപ്പൻ പ്രകടനം നടത്തി ടീമിന്റെ വിജയത്തിൽ നിർണായകമായി
പ്ലേയ് സ്റ്റേഷനിൽ കളിക്കുമ്പോഴും ടെലിവിഷൻ സ്ക്രീനുകളിലും മാത്രം കണ്ടിട്ടുള്ള സൂപ്പർ താരങ്ങളെ നേരിട്ട് കാണാൻ ഭാഗ്യം ലഭിക്കുന്നത് ആഴ്സണൽ ഓഫർ വന്ന ശേഷമാണ്. തകർച്ചയിലേക്ക് കൂപ്പുകുത്തി വീഴുക ആയിരുന്ന ഒരു ക്ലബ്ബിന്റെ ഭാഗമായി എത്തുമ്പോൾ അത്ഭുതങ്ങൾ ഒന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല.സീസണിൽ ഇതുവരെ 4 ഗോളുകൾ നേടിയ താരം ടീമുമായി വേഗം ഇഴകിച്ചേർന്നതോടെ കോച്ചിനും കാര്യങ്ങൾ എളുപ്പമായി . നാലാം സ്ഥാനത്താണ് നിലവിൽ ആര്സെണലിന്റെ സ്ഥാനം,വർഷങ്ങൾക്ക് ശേഷം ആദ്യ നാലിൽ ഒരു സ്ഥാനത്ത് പോരാട്ടം അവസാനിപ്പിക്കാൻ താരം ലക്ഷ്യമിടുമ്പോൾ മാർട്ടിനെല്ലി ടീമിന്റെ നട്ടെല്ലായി മാറിയിരിക്കുന്നു
ഒളിമ്പിക്സ് സ്വർണ്ണം നേടിയ ബ്രസീൽ ടീമിന്റെ ഭാഗമായ താരത്തിന് ഒരുപാട് വർഷത്തെ കരിയർ ബാക്കിയുണ്ട്,ഫോമും കഠിനപ്രയത്നവും തുടരാനായാൽ ലോക ഫുട്ബോളിലെ സൂപ്പർ താര നിരയിലേക്ക് താരത്തിന് എത്താൻ താമസം ഉണ്ടാകില്ല .