ഫിഫ വേൾഡ് കപ്പ് നേടി നിലവിലെ ലോകചാമ്പ്യൻമാർ എന്ന പട്ടം അലങ്കരിച്ചു നിൽക്കുന്ന അർജന്റീന താരങ്ങൾക്ക് ഇപ്പോൾ ക്ലബ്ബ് ഫുട്ബോളിലും ഡിമാൻഡ് കൂടുകയാണ്. മികച്ച ഫോമിലാണ് അർജന്റീന താരങ്ങൾ കളിക്കുന്നത് എന്നത് തന്നെ ഇതിന് പ്രധാന കാരണം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹോട്സ്പറിന്റെ അറ്റാക്കിങ് മിഡ്‌ഫീൽഡർ റോളിൽ കളിക്കുന്ന അർജന്റീന സൂപ്പർ താരം ജിയോവാനി ലോ സെൽസോയുടെ ട്രാൻസ്ഫർ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ഇറ്റാലിയൻ ലീഗിൽ നിന്നുൾപ്പടെ ക്ലബ്ബുകൾ മുന്നോട്ടു വരികയാണ്.
(🌕) Galatasaray is pushing a lot to sign Leandro Paredes, however at the moment Leandro is NOT giving his ok to negotiate with Turkish teams. @MatteMoretto 🇹🇷⚠️ pic.twitter.com/8FImf2HLS8
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 11, 2023
ആസ്റ്റൻ വില്ല, നാപോളി, റയൽ ബെറ്റിസ് എന്നീ ക്ലബ്ബുകൾക്ക് പിന്നാലെ അർജന്റീന സൂപ്പർ താരത്തിനെ സ്വന്തമാക്കാൻ ബാഴ്സലോണയോട് ആവശ്യപ്പെട്ടിരിക്കുകയാണ് പരിശീലകനായ സാവി എന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും ട്രാൻസ്ഫർ ബാഴ്സലോണക്ക് ട്രാൻസ്ഫർ നടത്തുന്നതിൽ ചില തടസ്സങ്ങൾ ഉള്ളതിനാൽ ബാഴ്സലോണ ട്രാൻസ്ഫർ സാധ്യതകളിൽ അവശേഷിക്കുകയാണ്.
❗️Xavi has asked Barça to sign Giovani Lo Celso. @fansjavimiguel 🔵🔴🇦🇷 pic.twitter.com/9qisKXZjYw
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 11, 2023
അർജന്റീനയുടെ മറ്റൊരു സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസിന്റെ പുതിയ ക്ലബ്ബ് സംബന്ധിച്ചും ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ട്. പ്രമുഖ തുർക്കിഷ് ക്ലബ്ബായ ഗലറടസായിൽ നിന്നും പരേഡസിന് ഓഫറുകൾ വന്നെങ്കിലും തുർക്കിഷ് ലീഗിലേക്ക് താരം പോകാനുള്ള സാധ്യതകൾ കുറവാണ്, തുർക്കി ക്ലബ്ബുമായുള്ള ചർച്ചകൾക്ക് താരം തയ്യാറല്ല എന്നാണ് റിപ്പോർട്ട്. നിലവിൽ ഫ്രീ ഏജന്റായ താരത്തിന്റെ പുതിയ ക്ലബ്ബ് ഏതാണെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.