❝മെസ്സിയെയും ,എംബാപ്പയെയും , നെയ്മറെയും പരിശീലിപ്പിക്കാനെത്തുന്ന ഗാൽറ്റിയർ ചില്ലറക്കാരനല്ല❞|PSG

ലിഗ് 1 ചാമ്പ്യൻമാർ മൗറീഷ്യോ പോച്ചെറ്റിനോയുമായി പിരിഞ്ഞതിന് തൊട്ടുപിന്നാലെ പാരീസ് സെന്റ് ജെർമെയ്ൻ ക്രിസ്റ്റോഫ് ഗാൽറ്റിയറിനെ അവരുടെ പുതിയ മാനേജരായി പ്രഖ്യാപിച്ചു. ഫ്രഞ്ച് കപ്പിൽ നൈസിനെ റണ്ണേഴ്‌സ് അപ്പ് ഫിനിഷിലേക്കും കഴിഞ്ഞ സീസണിൽ ലീഗ് 1 ലെ അഞ്ചാം സ്ഥാനത്തേക്കും നയിച്ചതിനും ശേഷമാണ് ഗാൽറ്റിയർ പിഎസ്ജി യിലെത്തുനന്നത്.

മുൻ സീസണിൽ 2011 ന് ശേഷം ലില്ലെയെ അവരുടെ ആദ്യത്തെ ലീഗ് 1 കിരീടത്തിലേക്ക് നയിച്ചതിന് ശേഷം 55 കാരനായ ഫ്രഞ്ച് താരം 2021 ൽ നൈസിൽ ചേർന്നു. ലിൽ ചേരുന്നതിന് മുമ്പ് ഗാൽറ്റിയർ സെന്റ് എറ്റിയെനിൽ എട്ട് സീസണുകൾ ചെലവഴിച്ചു, അവിടെ അദ്ദേഹം 2012-2013 ലെ ഫ്രഞ്ച് കപ്പ് നേടി.എമ്പപ്പെ, നെയ്മർ, മെസ്സി എന്നിവരെ ഒരൊറ്റ അറ്റാക്കിൽ എങ്ങനെ അണിനിരത്തും എന്ന വലിയ വെല്ലുവിളി തന്നെ ആകും പുതിയ പി എസ് ജി പരിശീലകനും നേരിടുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാകും ഗാൽറ്റിയറിന്റെയും പ്രധാന ദൗത്യം.

മാഴ്‌സെയിൽ ജനിച്ച ഗാൽറ്റിയർ ഒളിമ്പിക് മാഴ്സെയിലൂടെ തന്നെ ആണ് അസിസ്റ്റന്റ് കോച്ച് ആയി തുടങ്ങിയത്.2009 സൈന്റ്റ് എയ്റ്റിന് തരാം താഴലിലോട്ട് പോകുന്നു എന്ന് കണ്ടപ്പോൾ ആണ് അവരുടെ ഹെഡ് കോച്ച് നെ പുറത്താക്കി അസിസ്റ്റൻഡ് കോച്ച് ആയ ഗാൽറ്റിയർ ഹെഡ് കോച്ച് ആയി ചുമതല നൽകുന്നത്.ആ വർഷം ഒറ്റ പോയിന്റ് വ്യത്യാസത്തിൽ rതരാം താഴ്ത്തൽ ഒഴിവാക്കിയ അവർ അടുത്ത സീസൺ മുതൽ ആദ്യ പത്തിൽ പുറത്തു പോയിട്ടില്ല 4 തവണ അതിൽ യൂറോപ്പിയൻ കോമ്പറ്റിഷൻ ൽ കളിക്കാൻ സാധിച്ചു. 2013 ൽ കാർലോ ആൻസെലോട്ടിക്ക് ഒപ്പം ഒപ്പം ഫ്രാൻസ് കോച്ച് ഓഫ് ദി ഇയർ അവാർഡ് പങ്കിട്ടു.

സെന്റ് – എറ്റിയെന് അവരുടെ ആദ്യത്തെ കിരീട നേട്ടം ആയ കോപ്പ ഡി ലീഗ നേടി കൊണ്ടായിരുന്നു അത്.2017 മെയിൽ ക്ലബ് വിട്ട പരിശീലകൻ ഡിസംബർ ലില്ലേ തരാം താഴ്ത്തൽ ഭീഷണിയിൽ എത്തിയപ്പോൾ ആയിരുന്നു അടുത്ത വിളി വന്നത് 1 പോയിന്റ് ന് അവർ തരാം താഴ്ത്തലിൽ നിന്നും രക്ഷപെട്ടു .ലില്ലേ അടുത്ത സീസൺ 2 സ്ഥാനത്തു ആണ് ഫിനിഷ് ചെയ്തത് 7 വർഷത്തിന് ശേഷം അവർ ചാമ്പ്യൻസ് ലീഗ് കളിക്കുകയും ചെയ്തു , അതിന്റെ അടുത്ത വർഷം psg യെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കൊണ്ട് ഫ്രഞ്ചലീഗ് ചാമ്പ്യന്മാരായി.തന്റെ ദൗത്യം പൂർത്തിയായി എന്ന് പറഞ്ഞു ഇറങ്ങിയ ഗാൽറ്റിയർ അടുത്ത ദൗത്യം കിട്ടിയത് .

യുവ താരങ്ങളെ മാത്രം വെച്ച് മുന്നോട്ട് പോകുന്ന ഓജിസി നൈസിനെയാണ് .23 വയസിനു മുകളിൽ ഉള്ള 4 താരങ്ങളെ വെച്ച് അതിൽ ഒന്ന് 39 കാരനായ ബ്രസീലിയൻ ഡാന്റയെ യെ വെച്ച് ഒരു വേള പിഎസ്ജി ക്ക് തൊട്ടു പിന്നിൽ രണ്ടാമതായി വന്നെങ്കിലും സീസൺ അവസാനം വന്ന മോശം റിസൾട്ട്‌ 5 സ്ഥാനത്തേക്ക് തള്ളപ്പെട്ടു എങ്കിലും നൈസ് പോലെയുളള ആ സ്‌ക്വാഡ് വെച്ച് അത് തന്നെ വലിയ റിസൾട്ട്‌ ആയിരുന്നു.കഴിഞ്ഞ സീസണിൽ നൈസിനെ തോല്പിക്കാൻ പാരിസിന് ആയിട്ടില്ല കോപ്പ ഡി ലീഗയിൽ സെമിയിൽ പാരിസിനെ പുറത്തക്കുകയും ചെയ്തു, എന്നാൽ ഫൈനൽ നന്റെസ് നോട്‌ അപ്രതീക്ഷിതമായി തോറ്റു

മൗറീഷ്യോ പോച്ചെറ്റീനോയായിരുന്നു കഴിഞ്ഞ ഒന്നരവർഷമായി ക്ലബ് ചുമതല വഹിച്ചത്. കഴിഞ്ഞ തവണ ഫ്രഞ്ച് ലീ​ഗ് കിരീടം തിരിച്ചുപിടിക്കാൻ പോച്ചെറ്റീനോയുടെ കീഴിൽ പിഎസ്ജിക്കായി. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ വീണ്ടും നിരാശപ്പെടുത്തിയത് പോച്ചെറ്റീനോയ്ക്ക് പുറത്തേക്ക് വഴിതെളിച്ചു. പുതിയ ഡയറക്ടറായി ലൂയിസ് കാംപോസ് കൂടിയെത്തിയതോടെ പോച്ചെറ്റീനോ പുറത്താകുമെന്ന് ഉറപ്പായിരുന്നു. തുടർന്നാണ് ഇന്ന് ഇക്കാര്യത്തിൽ പ്രഖ്യാപനം വന്നത്.

ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ് എടുത്തതിനുശേഷം എട്ട് തവണ ലീഗ് ജേതാക്കളായ PSG, 2020 ൽ ചാമ്പ്യൻസ് ലീഗ് റണ്ണേഴ്‌സ് അപ്പ് ആയിരുന്നു, എന്നാൽ കഴിഞ്ഞ സീസണിൽ അവസാന 16 ൽ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനോട് അവർ പുറത്തായി. ഇംഗ്ലണ്ടിന്റെ പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനെ ടോപ്പ്-ഫോർ ഫിനിഷർമാരാക്കുകയും 2019 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് അവരെ നയിക്കുകയും ചെയ്‌തതിന് ശേഷമാണ് പോച്ചെറ്റിനോ ഫ്രാൻസിലെത്തിയത്.

ആക്രമണത്തിന് നേതൃത്വം നൽകിയ കൈലിയൻ എംബാപ്പെ, നെയ്മർ, ലയണൽ മെസ്സി എന്നിവരോടൊപ്പം പിഎസ്‌ജിയിൽ ഒരു താരനിരയുള്ള സ്ക്വാഡ് ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ സീസണിൽ ലീഗ് കിരീടം മാത്രം ഉയർത്തി, മറ്റൊരു ആഭ്യന്തര ട്രോഫികൾ നേടുന്നതിൽ പോച്ചെറ്റിനോ പരാജയപ്പെട്ടു. 55 ജയവും 15 സമനിലയും 14 തോൽവിയുമായി 84 മത്സര ഗെയിമുകൾക്ക് ശേഷമാണ് പോച്ചെറ്റിനോ പിഎസ്ജി വിടുന്നത്.

Rate this post