❝ഫാബ്രിസിയോ റൊമാനോയുടെ ട്രാൻസ്ഫർ അപ്‌ഡേറ്റിനെക്കുറിച്ച് ജാപ്പനീസ് താരം മായ യോഷിദ❞

ട്രാൻസ്ഫർ വിൻഡോയിൽ ഒരു ജാപ്പനീസ് കളിക്കാരനെ നഷ്‌ടമായതിന് ശേഷം ബുണ്ടസ്‌ലിഗ ക്ലബ് എഫ്‌സി ഷാൽക്കെ മറ്റൊരു ജാപ്പനീസ് കളിക്കാരനെ സൈൻ ചെയ്തിരിക്കുകയാണ്. ഇറ്റാലിയൻ ക്ലബ് സാംപ്‌ഡോറിയയിൽ നിന്നാണ് ജാപ്പനീസ് ക്യാപ്റ്റൻ ബുണ്ടസ് ലീഗയിലെത്തിയത്.33 കാരനായ യോഷിദ മറ്റൊരു സീസണിന്റെ ഓപ്ഷനുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു.

ഇറ്റാലിയൻ റിപ്പോർട്ടർ ഫാബ്രിസിയോ റൊമാനോയുടെ ജാപ്പനീസ് ഡിഫൻഡറെക്കുറിച്ചുള്ള ട്രാൻസ്ഫർ അപ്‌ഡേറ്റാണ് യോഷിദയെ അത്ഭുതപെടുത്തിയിരിക്കുകയാണ്.റൊമാനോയുടെ ട്വീറ്റിൽ ജാപ്പനീസ് താരത്തെ താൽപ്പര്യമുള്ള മറ്റൊരു ക്ലബ്ബിനെയും പരാമർശിചിരുന്നു.ക്ലബ് ഇത് ഔദ്യോഗികമാക്കുന്നതിന് മുമ്പുതന്നെ റൊമാനോ ട്രാൻസ്ഫർ വാർത്ത പുറത്ത് വിട്ടു.

“സൗജന്യ ട്രാൻസ്ഫറിൽ ജാപ്പനീസ് സെന്റർ ബാക്ക് മായാ യോഷിദയെ സൈൻ ചെയ്യാൻ ഷാൽക്കെ 04 ഒരുക്കമാണ് .മെഡിക്കൽ ടെസ്റ്റിന് വിധേയനാകാൻ നാളെ ജർമ്മനിയിലേക്ക് പോകുമെന്ന് അറിയിച്ചു.ഷാൽക്കെ അവരുടെ ജാപ്പനീസ് യുഗം തുടരാൻ പോകുന്നു – ട്രാബ്‌സോൺസ്‌പോർ ഉൾപ്പെടെ നിരവധി ഓഫറുകൾ യോഷിദ നിരസിച്ചു” എന്നായിരുന്നു റൊമാനോയുടെ ട്വീറ്റ് .”ഈ ആൾ അവിശ്വസനീയമാണ് … എന്റെ ഭാര്യക്ക് പോലും ട്രാബ്സൺസ്പോറിനെ കുറിച്ച് അറിയില്ലായിരുന്നു ” എന്നാണ് ജാപ്പനീസ് താരം റൊമാനോയുടെ ട്വീറ്റിന് മറുപടി കൊടുത്തത്.

സീരി എ ടീമായ സാംപ്‌ഡോറിയയ്‌ക്കുവേണ്ടിയാണ് യോഷിദ കഴിഞ്ഞ സീസണിൽ കളിച്ചത്. 2012-20 കാലഘട്ടത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണിന് വേണ്ടി കളിച്ചിട്ടുണ്ട്. നെതർലാൻഡിലെ വിവിവി-വെൻലോ, ജപ്പാനിലെ നഗോയ ഗ്രാമ്പസ് എന്നിവയിലും അദ്ദേഹം കളിച്ചു.2010ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ചതിനു ശേഷം യോഷിദ ജപ്പാന് വേണ്ടി 119 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Rate this post