സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . ഓൾഡ് ട്രാഫോർഡിൽ നിന്ന് മാറാൻ ഇനിയും കഴിയും എന്ന വിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ രണ്ടു മത്സരത്തിലും പരിശീലകൻ ടെൻ ഹാഗ് റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപെടുത്താതിരുന്നതോടെ താരം ഓൾഡ് ട്രാഫൊഡ് വിടും എന്നുറപ്പാവുകയും ചെയ്തു.
ശനിയാഴ്ച സതാംപ്ടണിനെ 1-0ന് പരാജയപ്പെടുത്തിയ മത്സരത്തിന് ശേഷം പരിശീലകൻ ടെൻ ഹാഗ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുമോ, അതോ ക്ലബ് വിടുമോയെന്ന കാര്യത്തിൽ പ്രതികരിക്കുകയുണ്ടായി.” .റൊണാൾഡോ ക്ലബ്ബിൽ തുടരുമെന്ന് എനിക്ക് പറയാൻ കഴിയില്ലഞങ്ങൾ റൊണാള്ഡോയുമായി ആസൂത്രണം ചെയ്യുന്നു, അതിനാൽ അദ്ദേഹം തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതാണ് ഞങ്ങൾക്ക് വേണ്ടത്”. തന്റെ ഭാവിയെക്കുറിച്ചും ക്ലബ് വിടാനുള്ള ആഗ്രഹത്തെക്കുറിച്ചും എല്ലാ കിംവദന്തികളും ഉണ്ടായിരുന്നിട്ടും, സ്ട്രൈക്കർ ഇപ്പോഴും തന്റെ പദ്ധതികളുടെ ഒരു പ്രധാന ഭാഗമാണെന്ന് ഡച്ച്മാൻ വളരെ വ്യക്തമാക്കി.
സതാംപ്ടണിനെതിരായ കളി റൊണാൾഡോയുടെ യുണൈറ്റഡ് ജെർസയിലെ അവസാനത്തേതായിരിക്കുമോ എന്ന ചോദ്യം ടെൻ ഹാഗിനെതിരെ ഉയർന്നിരുന്നു.റൊണാൾഡോയുടെ കരാറിൽ ഇനിയും ഒരു വർഷം ബാക്കിയുണ്ട് അതിനാൽ അടുത്ത സമ്മർ വരെ അദ്ദേഹം ഓൾഡ് ട്രാഫൊഡിൽ തുടരേണ്ടി വരുന്ന സാഹചര്യമാണുള്ളത്.ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് മത്സരങ്ങൾ പ്രീമിയർ ലീഗിൽ കളിച്ചപ്പോൾ അതിൽ മൂന്നെണ്ണത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നില്ല.
Erik Ten Hag on if Ronaldo will move before the transfer deadline. #MUFC pic.twitter.com/YYbYdfm9ts
— NBC Sports Soccer (@NBCSportsSoccer) August 27, 2022
ചെൽസി, ബയേൺ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങി ഏതാനും ക്ലബുകൾ താരത്തെ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്നു വെക്കുകയും ചെയ്‌തിരുന്നു. നിലവിൽ റൊണാൾഡോയുടെ മുൻ ക്ലബായ സ്പോർട്ടിംഗാണ് താരത്തിനായി സജീവമായി രംഗത്തുള്ളത്.സീസണിൽ ടീമിന്റെ മോശം തുടക്കത്തിന് ശേഷം വിമർശനങ്ങളുടെയും സംശയങ്ങളുടെയും പെരുമഴ നേരിട്ട ഡച്ച് മാനേജരായ ടെൻ ഹാഗിന് അൽപ്പം ആശ്വാസം നൽകുന്ന ഒരു ഫലമാണിത്.മഗ്വെയറിനെയും ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്താനുള്ള ടെൻ ഹാഗിന്റെ തീരുമാനങ്ങൾ ഒരിക്കൽ കൂടി ശരിവയ്ക്കപ്പെടുകയും ചെയ്തു.