ഫിഫാ ലോകകപ്പ് പ്ലേ ഓഫിന്റെ സെമി ഫൈനലിൽ ഓസ്ട്രിയയ്ക്കെതിരെ തകർപ്പൻ ജയമാണ് വെയ്ൽസ് നേടിയത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സൂപ്പർ താരം ഗാരെത് ബെയ്ലിന്റെ ബൂട്ടിൽ നിനനയിരുന്നു വെയ്ൽസിന്റെ രണ്ടു ഗോളുകളും പിറന്നത്.കാർഡിഫ് സിറ്റി സ്റ്റേഡിയ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് ബെയ്ൽ പുറത്തെടുത്തത്.
എഫ്സി ബേസലിന്റെ ഗോൾ കീപ്പർ ഹെയ്ൻസ് ലിൻഡ്നറെ മറികടന്ന് വലയുടെ മുകളിൽ വലത് മൂലയിലേക്ക് ഒരു അത്ഭുതകരമായ ഫ്രീകിക്ക് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗോൾ. സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിൽ തനിക്ക് കളിക്കാനുള്ള അവസരം ലഭിക്കാത്തതിന്റെ പ്രതിഷേധമെന്നോണമായിരുന്നു ഈ സൂപ്പർ ഗോൾ പിറന്നത്.റയൽ മാഡ്രിഡിനായി ഈ സീസണിൽ 80 മിനിറ്റിൽ താഴെ കളിച്ചിട്ടുള്ള ബെയ്ൽ ഇപ്പോഴും തന്റെ കയ്യിൽ കഴിവുകൾ ഉണ്ടെന്നു തെളിയിക്കുകയാണ്.
Wales Gareth Bale is built different 😲💪 pic.twitter.com/od3z1zIV6H
— ESPN FC (@ESPNFC) March 24, 2022
പരുക്ക് പ്രശ്നങ്ങൾ കാരണം 32 കാരനായ അദ്ദേഹം ഈ സീസണിൽ മാഡ്രിഡിനായി എല്ലാ മത്സരങ്ങളിലും കൂടി അഞ്ച് തവണ മാത്രമേ കളിച്ചിട്ടുള്ളൂ, കോച്ച് കാർലോ ആൻസലോട്ടി അദ്ദേഹത്തെ ബെഞ്ചിൽ നിലനിർത്തി. മൈതാനത്ത് കൂടുതൽ മിനിറ്റുകൾ ആസ്വദിച്ചാൽ സ്പെയിനിലും സമാനമായ പ്രകടനം നടത്തുമെന്നും ബെയ്ൽ സൂചന നൽകി.
GARETH BALE! OUT OF THIS WORLD 🤯 pic.twitter.com/JcNsViMiMp
— ESPN FC (@ESPNFC) March 24, 2022
റയലിനൊപ്പം നാല് ചാമ്പ്യൻസ് ലീഗുകളും രണ്ട് ലാ ലിഗ കിരീടങ്ങളും മറ്റ് ട്രോഫികളും അദ്ദേഹം നേടിയിട്ടുണ്ടാകാം, എന്നാൽ സ്പെയിനിലെ ചിലരുടെ അഭിപ്രായത്തിൽ, ബെയ്ൽ തന്റെ ക്ലബ്ബിനുവേണ്ടിയുള്ള നിഷ്ക്രിയത്വവും – തന്റെ രാജ്യത്തോടുള്ള വീരോചിതമായ സേവനവും – അവനെ ഒരു “പാരസൈറ്റ് ” ആക്കുന്നു എന്നായിരുന്നു അഭിപ്രായപ്പെട്ടത് .
1958ന് ശേഷമുള്ള ആദ്യ ലോകകപ്പിന് യോഗ്യത നേടുന്നതിന് വെയിൽസിന് ഇനി ഒരു ജയം മാത്രം. ഇനി പ്ലേ ഓഫ് ഫൈനലിൽ ഉക്രൈനോ സ്കോട്ട്ലൻഡോ ആകും വെയിൽസിന്റെ എതിരാളികൾ. ഉക്രൈൻ സ്കോട്ലൻഡ് മത്സരം ഇപ്പോൾ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.