സൗത്താംപ്റ്റനും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങുകയാണുണ്ടായത്. കസമീറോ മുപ്പത്തിനാലാം മിനുട്ടിൽ തന്നെ ചുവപ്പുകാർഡ് നേടി പുറത്തു പോയതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പത്തു പേരായി ചുരുങ്ങിയതാണ് മത്സരത്തിൽ ടീമിന് തിരിച്ചടി നൽകിയത്.
മത്സരത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ മാത്രമല്ല, അർജന്റീന ആരാധകർക്കും നിരാശയുണ്ട്. അർജന്റീന യുവതാരമായ അലസാൻഡ്രോ ഗർനാച്ചോക്കേറ്റ പരിക്കാണ് ആരാധകർക്ക് ആശങ്ക നൽകുന്നത്. മത്സരത്തിന്റെ എഴുപത്തിമൂന്നാം പകരക്കാരനായി ഇറങ്ങിയ താരം അതിനു പിന്നാലെ തന്നെ പരിക്കേറ്റതിനെ തുടർന്ന് പിൻവലിക്കപ്പെട്ടിരുന്നു.
എൺപത്തിയഞ്ചാം മിനുട്ടിൽ നടന്ന ഫൗളിലാണ് അർജന്റീന താരത്തിന് പരിക്ക് പറ്റിയത്. തൊണ്ണൂറാം മിനുട്ടിൽ പരിശീലകൻ ഗർനാച്ചോയെ പിൻവലിച്ചു. മത്സരത്തിന് ശേഷം താരം ക്രെച്ചസിലാണ് കളിക്കളം വിട്ടത്. താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് തോന്നിപ്പിക്കുന്ന ഈ ദൃശ്യങ്ങളാണ് അർജന്റീന ആരാധകർക്ക് നിരാശ നൽകുന്നത്.
Alejandro Garnacho against Southampton | the next golden boy🥶🥶? | future ballon d'or winner🤔🥶?? pic.twitter.com/0gSs0pOw2Y
— Wario (@MarioSZNN) March 12, 2023
മാർച്ച് ഇരുപത്തിമൂന്നിനും ഇരുപത്തിയെട്ടിനും അർജന്റീന ലോകകപ്പിന് ശേഷം ആദ്യത്തെ സൗഹൃദമത്സരങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ്. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന അർജന്റീന താരം ദേശീയ ടീമിനായി അരങ്ങേറ്റം കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ നിൽക്കുമ്പോഴാണ് പരിക്കേറ്റത്.
👊🏼🗞 Alejandro Garnacho after the match yesterday #MUFC pic.twitter.com/HzfNgWgs8I
— United Radar (@UnitedRadar) March 13, 2023
അതേസമയം ഒരു മുൻകരുതൽ എന്ന നിലക്കാണ് ഗർനാച്ചോയെ മത്സരത്തിൽ നിന്നും പിൻവലിച്ചതെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗ് പറഞ്ഞത്. എന്നാൽ താരം ക്രെച്ചസിൽ മൈതാനം വിട്ടത് ആരാധകർക്ക് ഇപ്പോഴും ആശങ്കയായി തുടരുന്നു. അടുത്ത ദിവസങ്ങളിലേ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം ആവുകയുള്ളൂ.