ക്രിസ്റ്റ്യാനോ റൊണാൾഡോയോട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇതിഹാസ താരം ഗാരി നെവിൽ.തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് താരം ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തിയത്.
2021-22 സീസണിൽ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തെത്തിയതോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ നിന്നും പുറത്തായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ 37 കാരൻ ഓൾഡ് ട്രാഫോർഡ് ടീമിൽ നിന്ന് പുറത്ത് പോവും എന്ന വാർത്ത ലോകത്തിന്റെ ചർച്ചാ വിഷയമാണ്. ഈ സീസണിൽ യുണൈറ്റഡ് യൂറോപ്പ ലീഗിലാണ് കളിക്കുക.യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ഒരു വർഷം കാത്തിരിക്കാൻ റൊണാൾഡോ തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ.യുവന്റസ്, ചെൽസി, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ റൊണാൾഡിയെ ടീമിലെത്തിക്കാനുള്ള ഓഫർ നിരസിക്കുകയും ചെയ്തു.
ഉയർന്നു വരുന്ന വിവാദങ്ങൾക്കിടയിൽ റൊണാൾഡോ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ഒരു അഭിപ്രായം രേഖപ്പെടുത്തി, വരും ആഴ്ചകളിൽ തന്റെ ഭാവിയെക്കുറിച്ചുള്ള സത്യം ഉടൻ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും നുണകൾ പറഞ്ഞതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു.അതേസമയം റൊണാൾഡോയുടെ പോസ്റ്റിന് മറുപടിയായി നെവിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയും യുണൈറ്റഡ് ആരാധകരോട് സത്യം പറയാൻ ഏറ്റവും മികച്ച കളിക്കാരന് രണ്ടാഴ്ച ആവശ്യമെന്താണെന്ന് ചോദിക്കുകയും ചെയ്തു.
Gary Neville wants Cristiano Ronaldo to clear up his situation at the club right away 😤 pic.twitter.com/mZ35DhaQpI
— ESPN UK (@ESPNUK) August 17, 2022
റൊണാൾഡോയോട് എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു, ടീമിനെ മുന്നിൽ നിന്ന് നയിക്കാനും നിലവിലെ പ്രതിസന്ധിയിൽ നിന്ന് അവരെ കരകയറ്റാനും പറഞ്ഞു.37 കാരനായ പോർച്ചുഗീസ് താരത്തിന് മാത്രമാണ് ഈ അവസ്ഥയിൽ യുണൈറ്റഡിനെ രക്ഷിക്കാൻ കഴിയുന്ന കഴിയുന്ന ഒരേയൊരു കളിക്കാരൻ. “എന്തുകൊണ്ടാണ് എക്കാലത്തെയും മികച്ച കളിക്കാരന് (എന്റെ അഭിപ്രായത്തിൽ) മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് സത്യം പറയാൻ രണ്ടാഴ്ച കാത്തിരിക്കേണ്ടി വരുന്നത്? ഇപ്പോൾ എഴുന്നേറ്റു സംസാരിക്കുക. ക്ലബ് പ്രതിസന്ധിയിലാണ്, അതിന് നേതൃത്വം നൽകാൻ നേതാക്കൾ ആവശ്യമാണ്. ഈ സാഹചര്യം മറികടക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ, ”നെവിൽ ട്വീറ്റ് ചെയ്തു.