യുക്രെയ്‌നെതിരെ ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ജർമനിക്ക് സമനില. ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. 1 -3 ന് പിന്നിൽ നിന്ന ശേഷമാണ് ജർമ്മനി സമനില പിടിച്ചത്.കെയ് ഹാവെർട്‌സും ജോഷു കിമ്മിച്ചും നേടിയ ഗോളുകളാണ് ജർമനിക്ക് സമനില നേടിക്കൊടുത്തത്.
വിക്ടർ സിഹാങ്കോവ് യുക്രെയ്‌നിനായി രണ്ടുതവണ സ്‌കോർ ചെയ്യുകയും 3-1ന് മുന്നിലെത്തുകയും ചെയ്തു ജർമ്മനിക്കെതിരായ രാജ്യത്തിന്റെ ആദ്യ വിജയത്തിന്റെ അടുത്തെത്തുകയും ചെയ്തു. ആറാം മിനുട്ടിൽ മാരിയസ് വുൾഫിന്റെ ഗോളിൽ ജർമ്മനിയാണ് ലീഡ് നേടിയത്.എന്നാൽ മൂന്ന് വ്യക്തിഗത പിഴവുകൾ മുതലെടുത്ത് യുക്രെയ്ൻ 3-1 ലീഡ് നേടി. 19 ആം മിനുട്ടിൽ സിഹാങ്കോവ് നേടിയ ഗോളാണ് ഉക്രൈന് സമനില നേടിക്കൊടുത്തത്.
നാലു മിനിറ്റിനുശേഷം അന്റോണിയോ റൂഡിഗർ ഒരു സെൽഫ് ഗോൾ നേടുകയും സ്കോർ 2-1 ആവുകയും ചെയ്തു.56-ാം മിനിറ്റിൽ ആർടെം ഡോവ്‌ബിക്ക് മറ്റൊരു പിഴവ് മുതലെടുത്ത് സിഹാങ്കോവ് സ്കോർ 3 -1 ആക്കി ഉയർത്തി. നിരവധി പിഴവുകളാണ് ജർമനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ ജർമ്മനി ശക്തമായ തിരിച്ചു വരവ് നടത്തി.പകരക്കാരനായ കെയ് ഹാവെർട്സ് 83 ആം മിനുട്ടിലെ ഗോളിൽ സ്കോർ 3 -2 ആക്കി കുറച്ചു.
ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിൽ നിന്നും ജോഷ്വ കിമ്മിച്ച് .നേടിയ ഗോൾ ജർമനിയെ തോൽവിയിൽ നിന്നും രക്ഷപെടുത്തി. ജർമനിയുടെ 1000-ാം അന്താരാഷ്ട്ര മത്സരം കൂടിയാണ് ഇന്നലെ നടന്നത്.യൂറോ 2024 ന്റെ ആതിഥേയരുടെ അടുത്ത സൗഹൃദ മത്സരം വെള്ളിയാഴ്ച പോളണ്ടിനെതിരെയാണ്.