കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി യൂറോ കിരീടം നേടിക്കൊടുത്ത അതെ വെംബ്ലി സ്റ്റേഡിയത്തിൽ ഇറ്റാലിയൻ പ്രതിരോധ താരം ജോർജിയോ കെല്ലിനി തന്റെ അവസാന മത്സരം കളിക്കും. ജോർജിയോ ഫൈനലിസിമ പോരാട്ടത്തോട് കൂടിയാണ് തന്റെ മഹത്തായ കരിയറിന് കെല്ലിനു അവസാനം കുറിക്കുന്നത്.
യൂറോ കപ്പ് നേടിയ അതെ മൈതാനത്ത് അവസാന മത്സരം കളിക്കുന്നതിനെ “മനോഹരം ” എന്നാണ് ഇറ്റാലിയൻ വെറ്ററൻ വിശേഷിപ്പിച്ചത്.കൊറോണ വൈറസ് പാൻഡെമിക് മൂലം 12 മാസത്തോളം വൈകിയ യൂറോ കപ്പിൽ ഫൈനലിൽ ഇറ്റലി ആതിഥേയരായ ഇംഗ്ലണ്ടിനെ പെനാൽറ്റിയിൽ തോൽപ്പിച്ചപ്പോൾ 37-കാരനായ ക്യാപ്റ്റനും പ്രതിരോധനിരയിലെ ശക്തനുമായ കെല്ലിനു ഒരു പ്രധാന വ്യക്തിയായിരുന്നു.
ഇന്ന് ഫൈനൽസിമയിൽ അസ്സൂറി സൗത്ത് അമേരിക്കൻ കോണ്ടിനെന്റൽ ചാമ്പ്യൻമാരെ നേരിടുമ്പോൾ കെല്ലിനു തന്റെ ദേശീയ ടീം ജേഴ്സിയിൽ തന്റെ 117-ാമത്തെയും അവസാനത്തെയും ക്യാപ്പ് നേടും.ഈ വർഷത്തെ ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്നതിൽ നാല് തവണ ജേതാക്കൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറ്റലി മാനേജർ റോബർട്ടോ മാൻസിനി തന്റെ യൂറോ 2020 ലെ നിരവധി താരങ്ങളെ ഒരു മത്സരത്തിനായി ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
“അർജന്റീനയ്ക്ക് അസാധാരണ കളിക്കാരുണ്ട്. നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്നത് ലയണൽ മെസ്സി ആണെന്ന് വ്യക്തമാണ്, എന്നാൽ അദ്ദേഹത്തിന് ചുറ്റുമുള്ള മറ്റുള്ളവർ അതിശയകരാണ്. അവർ ആകസ്മികമായല്ല കോപ്പ അമേരിക്ക നേടിയത്.മെസ്സി ഒരു ഫുട്ബോൾ ഐക്കണാണ്. അദ്ദേഹം എക്കാലത്തെയും മഹാനായ താരം അല്ലയോ എന്ന് പറയാൻ എനിക്ക് സാധിക്കില്ല .അദ്ദേഹത്തിനെതിരെ ദേശീയ ടീമിനായി എന്റെ അവസാന മത്സരം കളിക്കുന്നത് സന്തോഷകരമാണ്” ഇന്നത്തെ മത്സരത്തിന് മുന്നോടിയായി കെല്ലിനി പറഞ്ഞു.
കഴിഞ്ഞ 11 വർഷമായി ഇറ്റാലിയൻ ടീമിന്റെ പ്രതിരോധം കാക്കുന്ന കെല്ലിനിക്ക് സമ്മർദമില്ലാതെ കളിക്കാൻ സാധിക്കുന്നു.ഇറ്റാലിയല്‍ ദേശീയ ടീമിന് അത്ര നല്ല കാലമായിരുന്നില്ല കഴിഞ്ഞ ദശാബ്ദം,അതില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ട് ഇന്ന് ഇറ്റലി പഴയ പ്രതാപത്തോടെ യൂറോപ്പ് കീഴടക്കിയെകില് അതിനു പിന്നിലെ അടിത്തറയും നേതൃത്വം നല്കിയത്തിൽ കെല്ലിനിക്ക് വലിയ പങ്കുണ്ട്.1990കളുടെ അവസാനത്തിലും 2000ന്റെ തുടത്തിലും നെസ്റ്റയയും മാൾഡിനിയും എങ്ങനെ ഇറ്റലിയുടെ മുഖമായോ അതുപ്പോലെയാണ് കെല്ലിനി ഇറ്റലിയെ മുന്നോട്ട് കൊണ്ട് പോയത്. കഴിഞ്ഞ യൂറോ ടൂർണമെന്റിൽ ഒരു അറ്റാക്കിംഗ് താരം പോലും കെല്ലിനിയെ മറികടന്ന് പോയിട്ടില്ല.പരിചയസമ്പത്ത് മറ്റേതു ഘടകത്തേക്കാളും ഫുട്ബോളിൽ പ്രധാനമാണ് എന്നതിന്റെ തെളിവു കൂടിയായിരുന്നു ഇ പ്രകടനങ്ങൾ.
2004 ൽ 20 വയസ്സിൽ ഇറ്റാലിയൻ ദേശീയ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ച കെല്ലിനി അവർക്കായി 117 മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ നേടിയിട്ടുണ്ട്.ലിവോർനോ, റോമ, യുവന്റസ് ,ഫിയോറെന്റീന എന്നി ടീമുകൾക്കായി 671 മത്സരങ്ങളിൽ നിന്നും 43 ഗോളുകൾ നേടിയിട്ടുണ്ട് .