ഇറ്റാലിയൻ സിരി എ യിൽ പുതിയ സീസണിൽ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ യുവന്റസ് സമനില വഴങ്ങി. ഉദിനീസിനെതിരെ രണ്ടു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ത്രില്ലർ പോരാട്ടത്തിനൊടുവിൽ യുവന്റസ് സമനില വഴങ്ങിയത്. മൂന്നാം മിനുട്ടിൽ ദിബാല 23ആം മിനുട്ടിൽ ഡിബാലയുടെ അസിസ്റ്റിൽ നിന്ന് കൊഡ്രാഡോ എന്നിവരാണ് യുവന്റസിനായി ഗോൾ നേടിയത്.
ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി മത്സരം സമനിലയിൽ നിൽക്കുമ്പോൾ ഇഞ്ചുറി ടൈമിൽ നാടകീയ സംഭവങ്ങളാണ് നടന്നത്. പകരക്കാരനായി ഇറങ്ങിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്റ്റോപ്പേജ് സമയത്തിന്റെ അഞ്ചാം മിനിറ്റിൽ ഫെഡറിക്കോ ചീസയിൽ നിന്ന് ഒരു മികച്ച ക്രോസിൽ നിന്നും മനോഹരമായ ഹെഡ്ഡറിലൂടെ വിജയ ഗോൾ നേടി ജേഴ്സി ഊരി ആഹ്ലാദപ്രകടനം നടത്തിയെങ്കിലും VAR പരിശോധന ഫലത്തിൽ റൊണാൾഡോ ചെറുതായി ഓഫ്‌സൈഡ് ആയി കണക്കാക്കുകയും ഗോൾ നിഷേധിക്കുകയും മത്സരം 2-2 ന് അവസാനിക്കുകയും ചെയ്തു.
Ronaldo removed his jersey and celebrated like he scored the winner in the UCL final only for the goal to be ruled out for offside😂😭😂😭😂 pic.twitter.com/NcVvVf2Wbl
— 🕊 (@MandannaManish) August 22, 2021
ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ യുവന്റസിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല.ഇത് റൊണാൾഡോ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്ന് ഫബ്രിസിയോ പറയുന്നു. റൊണാൾഡോ ഇന്ന് ബെഞ്ചിൽ ഉണ്ട്. തനിക്ക് ഭാവി തീരുമാനിക്കാൻ സമയം വേണമെന്നും അതുകൊണ്ട് ആദ്യ ഇലവനിൽ ഇറങ്ങുന്നില്ല എന്ന് റൊണാൾഡോ ടീമിനോട് പറയുക ആയിരുന്നു.എന്നാൽ ഇതുവരെ റൊണാൾഡോയെ തേടി ഒരു ക്ലബും എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ യുവന്റസ് റൊണാൾഡോയെ നിലനിർത്താൻ ആകും എന്ന പ്രതീക്ഷയിലാണ്.
No way did Ronaldo took off his shirt just for his goal to be offside pic.twitter.com/L22lOmyWSa
— Stan (@FutbolStan10i) August 22, 2021
റൊണാൾഡോ യുവന്റസിന്റെ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ്. റൊണാൾഡോ പുതിയ കരാർ ലഭിക്കാൻ വേണ്ടി ഇങ്ങനെ ശ്രമിക്കുന്നതാകാം എന്നും ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു.തനിക്ക് ഭാവി തീരുമാനിക്കാൻ സമയം വേണമെന്നും അതുകൊണ്ട് ആദ്യ ഇലവനിൽ ഇറങ്ങുന്നില്ല എന്ന് റൊണാൾഡോ ടീമിനോട് പറയുക ആയിരുന്നു.
90+4’: Ronaldo scores game winner
— B/R Football (@brfootball) August 22, 2021
90+5’: Ronaldo booked for taking off his shirt
90+7’: VAR rules the goal offside
😬 pic.twitter.com/Q9WxNDURv1