ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരം ഞങ്ങളുടെ ടീമിലേക്ക് വരുന്നുവെന്ന് പറഞ്ഞുകൊണ്ട് ലിയോ മെസ്സിയുടെ പ്രസന്റേഷൻ കാണാൻ വന്ന മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയുടെ ആരാധകർക്ക് മേൽ പ്രസന്റേഷൻ ഡേയിൽ അൽപ്പം സന്തോഷമഴ എത്തിയതോടെ ലിയോ മെസ്സിയുടെ പ്രസന്റേഷൻ വൈകിയിരുന്നു.
പെയ്തിറങ്ങിയ മഴയിലും മെസ്സിയെ കാണാനുള്ള ആഗ്രഹം കൊണ്ട് കാത്തിരുന്ന ഇന്റർ മിയാമി ആരാധകർക്ക് മുന്നിലേക്ക് മഴ കാരണം വൈകിയ രണ്ട് മണിക്കൂറുകൾക്ക് ശേഷമാണു ലിയോ മെസ്സി നടന്നു വന്നത്. ലിയോ മെസ്സിയെ കൂടാതെ സ്പാനിഷ് താരം സെർജിയോ ബുസ്കറ്റ്സിനെ കൂടി തങ്ങളുടെ പുതിയ താരമായി ഇന്റർ മിയാമി പ്രസന്റേഷൻ നടത്തി.
അമേരിക്കയിലെ ഫ്ലോറിഡയിൽ എത്തിയത് മുതൽ ഒരു സാധാരണ മനുഷ്യനെ പോലെ പുറത്തിറങ്ങി നടക്കുന്ന ലിയോ മെസ്സിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്. ലിയോ മെസ്സിയെ വരവേൽക്കാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരകണക്കിന് ആരാധകരും ഏറെ സന്തോഷത്തിലാണ് മെസ്സിയുടെ അവതരണം കണ്ടത്.
Goat at Messi’s presentation 🐐pic.twitter.com/LYt0fhpG6o
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 16, 2023
ലിയോ മെസ്സിയോടുള്ള സ്നേഹസൂചകമായി ലോകത്തിലെ എക്കാലത്തെയും മികച്ച താരം എന്ന് അർത്ഥമാക്കി കൊണ്ട് ആടിനെയും (GOAT) കൂട്ടിയാണ് ഇന്റർ മിയാമി ആരാധകർ സ്റ്റേഡിയത്തിലെത്തിയത്. ആടിനെയും കൂട്ടി വന്ന് ലിയോ മെസ്സിയുടെ സൈനിങ് ആഘോഷിക്കുന്ന ഇന്റർ മിയാമി ആരാധകരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. എന്തായാലും മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
Lionel Messi is here 😍👏 pic.twitter.com/RwLGxPOHuJ
— The Football Arena (@thefootyarena) July 17, 2023