ബാഴ്സക്കായി കളിച്ച സ്പാനിഷ് വിങ്ങറെ സ്വന്തമാക്കി ഗോകുലം കേരള

സ്പാനിഷ് വിങ്ങർ നിലി പെർഡോമോയെ സ്വതമാക്കിയിരിക്കുകയാണ് ഗോകുലം കേരള.29-കാരൻ ക്ലബ്ബുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഗ്രീക്ക് ക്ലബ് ഏഥൻസ് കല്ലിത്തിയത്തിൽ നിന്നാണ് സ്പാനിഷ് താരത്തെ ഗോകുലം സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ഐ-ലീഗിൽ ഗോകുലത്തിന് മൂന്നാം സ്ഥാനം മാത്രമാണ് നേടാൻ സാധിച്ചത്. അത്കൊണ്ട് തന്നെ ഐഎസ്എല്ലിലേക്കുള്ള പ്രമോഷൻ നഷ്ടമായി. ലാസ് പാൽമാസിൽ തന്റെ കരിയർ ആരംഭിച്ച നീലി ബാഴ്‌സലോണ ബി, അൽബാസെറ്റെ, പ്ലാറ്റനിയേസ് എന്നിവയ്ക്കായി കളിച്ചു. എട്ട് ലാ ലിഗ മത്സരങ്ങളിൽ വലതു വിങ്ങർ കളിച്ചിട്ടുണ്ട്.റൈറ്റ് ബാക്കായും നിലിക്ക് കളിക്കാനാകും.

ഇന്ത്യയിൽ ആദ്യമായല്ല നിലി പെർഡോമോ കളിക്കാനെത്തുന്നത്.2019-20 സീസണിൽ ബെംഗളൂരു എഫ്‌സിക്കൊപ്പം ഐഎസ്‌എല്ലിൽ കളിച്ചിരുന്നു. ബെംഗളൂരു എഫ്‌സിക്ക് വേണ്ടി പത്ത് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ഗ്രീക്ക് ലോവർ-ലീഗ് ക്ലബ്ബായ കാലിത്തിയയ്‌ക്കൊപ്പം അദ്ദേഹം കഴിഞ്ഞ സീസൺ ചെലവഴിച്ചു, അവിടെ അദ്ദേഹം 11 മത്സരങ്ങളിൽ പങ്കെടുക്കുകയും രണ്ട് അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തു.

ഗോകുലം കേരള എഫ്‌സി ഈ സീസണിൽ തങ്ങളുടെ ടീമിനെ സമ്പൂർണമായി നവീകരിച്ചു. സ്പാനിഷ് താരം ഡൊമിംഗോ ഒറാമസിനെ മുഖ്യ പരിശീലകനായി അവർ നേരത്തെ തന്നെ നിയമിച്ചിട്ടുണ്ട്.തങ്ങളുടെ ടീമിനെ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യൻ ഫുട്‌ബോളിലെ ചില യുവ പ്രതിഭകളെ അണിനിരത്താനും ഗോകുലം ലക്ഷ്യമിടുന്നു.

Rate this post