ഇന്ത്യൻ ഫുട്ബോളിൽ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങുകയാണ് ഗോകുലം കേരളയുടെ പുരുഷ ടീം. അവർക്ക് ഒരു പോയിന്റ് കൂടി കരസ്ഥമാക്കിയത് ഐ ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീമായി അവർ മാറും. നാളെ ശ്രീനിധി ഡെക്കാനേ കീഴടക്കിയാൽ ഗോകുലം കിരീടത്തിൽ മുത്തമിടും. എന്നാൽ ഒട്ടും വിട്ടുകൊടുക്കാതെ മുന്നേറുകയാണ് ഗോകുലത്തിന്റെ വനിതാ ടീമും.
ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യൻ ആരോസിനെ കീഴടക്കാക്കി അവർ കിരീടത്തിലേക്ക് കൂടുതൽ അടുത്തിരിക്കുകയാണ്.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ഇന്നത്തെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് ആരോസ് മുന്നിൽ ആയെങ്കിലും എൽ ഷദായിയുടെ ഇരട്ട ഗോളുകൾ ഗോകുലത്തിന് മൂന്ന് പോയിന്റ് നൽകി.ആറാം മിനുട്ടിൽ പ്രിയങ്കയുടെ ഒരു ലോങ് റേഞ്ചർ ആണ് ആരോസിന് ലീഡ് നൽകിയത്. 20 യാർഡ് അകലെ നിന്ന് പ്രിയഞ തൊടുത്ത ഷോട്ട് ഗോൾ പോസ്റ്റിന്റെ ഒരു കോർണറിൽ പതിച്ചു.
എന്നാൽ ഈ ഗോളിൽ ഗോകുലം പതറിയില്ല. 36ആം മിനുട്ടിൽ എൽ ഷദായി സമനില കണ്ടെത്തി. രണ്ടാം പകുതിയിൽ 47ആം മിനുട്ടിൽ മനീഷ കല്യാന്റെ ക്രോസ് സ്വീകരിച്ച് എൽ ഷദായി തന്റെ രണ്ടാം ഗോൾ കൂടെ നേടിയതോടെ ഗോകുലം കേരള ലീഡിൽ എത്തി. ഈ ഗോൾ ഗോകുലത്തിന്റെ വിജയവും ഉറപ്പിച്ച് കൊടുത്തു. ഗോകുലത്തിന്റെ എഴാം വിജയമാണിത്. 21 പോയിനന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് നിൽക്കുന്നു. 7 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ അടിച്ച ഗോകുലം രണ്ട് ഗോൾ മാത്രമാണ് വഴങ്ങിയത്.
13 ഗോള്‍ നേടിയ എചെയംപോങ് എല്‍ഷദായിയും 11 ഗോൾ നേടിയ മനീഷാ കല്യാണുമാണ് ഇന്ത്യന്‍ ലീഗില്‍ ഗോകുലത്തിന്റെ ഗോള്‍വേട്ടയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഘാനക്കാരിയായ എല്ഷദായിക്ക് ഇരട്ടഹാട്രിക്കുണ്ട്. ഇന്ത്യന്‍ വനിതാ ഫുട്ബോളിലെ സൂപ്പര്‍താരമായ പഞ്ചാബുകാരി മനീഷാ കല്യാണിന്റെ അക്കൗണ്ടില്‍ ഒരു ഹാട്രിക്കുണ്ട്. വിന് തേയ്ങി തൂണ് അഞ്ച് ഗോള്‍ നേടിയിട്ടുണ്ട്.
കേരള വനിതാലീഗിൽ ഗോളടിച്ചു കൂട്ടിയാണ് ഗോകുലം ഇന്ത്യൻ വിമൻസ് ലീഗിൽ എത്തിയത്. പത്തുകളിയില്‍ 99 ഗോള്‍. ഇതില്‍ 40 ഗോള്‍ എല്‍ഷദായിയുടെ വകയായിരുന്നു. വിന് തൂണ് 26 ഗോളും മധ്യപ്രദേശുകാരി ജ്യോതി 17 ഗോളും നേടി. മലയാളിതാരം മാനസയുടെ പേരില്‍ ഏഴ് ഗോളുണ്ട്. ഇന്ത്യന്‍ വനിതാ ലീഗില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.