യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫുട്ബോൾ താരത്തിന് സ്പോർട്സ് ജേണലിസ്റ്റുകൾ നൽകിയ അംഗീകാരമാണ് ഗോൾഡൻ ബോയ് അവർഡ്. ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ശ്രദ്ധേയമായി പ്രകടനം കാഴ്ചവെച്ച 21 വയസ്സിന് താഴെയുള്ളവരും യൂറോപ്യൻ രാജ്യത്തിന്റെ ടോപ്പ് ഡിവിഷനിൽ കളിക്കുന്നവരുമായിരിക്കുന്ൻ താരങ്ങളെയാണ് ഇതിനു പരിഗണിക്കുന്നത്. ഇറ്റാലിയൻ സ്പോർട്സ് ദിനപത്രമായ ട്യൂട്ടോസ്പോർട്ട് ആണ് 2003 ൽ ഇത് ആരംഭിക്കുന്നത്. നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലാൻഡിനെ 2020 കലണ്ടർ വർഷത്തിൽ ഗോൾഡൻ ബോയ് വിജയിയായി തിരഞ്ഞെടുത്തു. 2003 ൽ ഡച്ച് താരം റാഫേൽ വാൻ ഡെർ വാട്ട് ഈ ട്രോഫി ആദ്യമായി നേടിയതിനു ശേഷം ലയണൽ മെസ്സി, വെയ്ൻ റൂണി, സെർജിയോ അഗ്യൂറോ, സെസ്ക് ഫാബ്രിഗാസ്,റഹീം സ്റ്റെർലിംഗ്, പോൾ പോഗ്ബ, ഡി ലിഗ്റ്റ് ,കൈലിയൻ എംബപ്പേ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ഗോൾഡൻ ബോയ് പുരസ്കാരം ലഭിച്ചിട്ടും മുന്നോട്ടുള്ള യാത്രയിൽ മികവ് പുലർത്താൻ സാധിക്കാത്ത താരങ്ങൾ ആരാണെന്നു പരിശോധിക്കാം.
ആൻഡേഴ്സൺ – 2008 (ബ്രസീൽ ) –റൊണാൾഡിനോയുടെ ജന്മസ്ഥലമായ പോർട്ടോ അലെഗ്രെയിലെ പ്രാദേശിക ടീമായ ഗ്രെമിയോയ്ക്കൊപ്പമാണ് ആൻഡേഴ്സൺ തന്റെ കരിയർ ആരംഭിച്ചത്. രണ്ട് തവണ ലോക പ്ലെയർ ഓഫ് ദ ഇയറുമായുള്ള ആദ്യകാല താരതമ്യങ്ങൾ ഉണ്ടായിരുന്നു.2008 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേർന്ന ശേഷം ഗോൾഡൻ ബോയ് അവാർഡ് നേടി. എന്നാൽ പിന്നീട് ആ മികവ് തുടരാൻ സാധിച്ചില്ല.
അലക്സാണ്ടർ പറ്റോ – 2009 (ബ്രസീൽ)- കഴിഞ്ഞ 6 മാസമായി സ്വതന്ത്ര ഏജന്റായി തുടരുകയാണ് 31 കാരനായ ബ്രസീലിയൻ ഗോൾഡൻ ബോയ് വിന്നർ.ഇന്റർനാഷണലിനായി കളിക്കുന്നതിനിടെ ഫിഫ സംഘടിപ്പിച്ച മത്സരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന പെലെയുടെ റെക്കോർഡ് തകർത്ത 17 കാരൻ വാർത്തകളിൽ ഇടം നേടി.എസി മിലാനിലെത്തിയ താരം 2009 ഒക്ടോബറിൽ റയൽ മാഡ്രിഡിനെതിരായ ചരിത്രപരമായ 3-2 വിജയത്തിൽ ചാമ്പ്യൻസ് ലീഗ് ബ്രേസ് നേടിയപ്പോൾ അന്താരാഷ്ട്ര പ്രാധാന്യം നേടി. പക്ഷെ മിലാനിൽ നിന്നും പോയതിനു ശേഷം താരത്തിന്റെ വീഴ്ച പെട്ടെന്നായിരുന്നു.
മരിയോ ബലോടെല്ലി – 2010 (ഇറ്റലി)- 2010 ൽ അവാർഡ് നേടിയ ബലോടെല്ലിക്ക് ഒൻപത് വർഷത്തിനിടെ എട്ട് വ്യത്യസ്ത ടീമുകളിലായി ഒൻപത് വ്യത്യസ്ത പിരീഡുകളാണ് ഉള്ളത്.16 വർഷത്തെ കരിയറിൽ മൂന്ന് സീസണുകളിൽ കൂടുതൽ ഒരു ക്ലബിൽ നിന്നിട്ടില്ല.അദ്ദേഹത്തിന്റെ മനോഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ഒന്നിലധികം മാനേജർമാർ പരാതിപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഇത് അദ്ദേഹത്തിന്റെ മുഴുവൻ കഴിവുകളും പുറത്തു വരാതിരിക്കാനും കാരണമായി.
മരിയോ ഗോയ്റ്റ്സെ – 2011 (ജർമ്മനി)- 2014 ൽ വേൾഡ് കപ്പിൽ ജർമനിയുടെ വിജയ ഗോൾ നേടിയ ഗോട്സെക്ക് ഉയർന്ന തലത്തിലേക്ക് ഏതാണ് സാധിച്ചില്ല. 18 വയസ്സുള്ളപ്പോൾ ജർമ്മനിയിൽ അരങ്ങേറ്റം കുറിച്ച ഗോറ്റ്സെ 2011 ൽ ഗോൾഡൻ ബോയ് അവാർഡ് നേടി. നിലവിൽ ദുച്ചിക്ലബ് പിഎസ്വിക്കു വേണ്ടി കളിക്കുന്ന 28 കാരൻ ഫോം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ആന്റണി മാർഷൽ – 2015 ( ഫ്രാൻസ്)- ലിയോണിലൂടെയാണ് മാർഷൽ തന്റെ പ്രൊഫെഷണൽ കരിയർ ആരംഭിക്കുന്നത്.2013 ൽ എ.എസ് മൊണാക്കോയിലേക്ക് മാറിയ താരം 36 ദശലക്ഷം ഡോളർ 2015 ൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തി.2015 ൽ അദ്ദേഹത്തിന് ഗോൾഡൻ ബോയ് അവാർഡ് ലഭിച്ചു. എന്നാൽ പരിക്കുകളും ഫോമില്ലായ്മയും മൂലം താരത്തിന് കരിയർ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല.