പരിക്കിന്റെ കാര്യങ്ങളിൽ അർജന്റീനക്ക് ശുഭവാർത്ത |Qatar 2022 |Argentina
വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന അർജന്റീനയെ സംബന്ധിച്ചിടത്തോളം പരിക്കുകൾ തുടക്കം മുതലേ വലിയ വെല്ലുവിളിയാണ്.ലോ സെൽസോയെ പരിക്കു മൂലം അർജന്റീനക്ക് നഷ്ടമായിരുന്നു. ഇതിന് പിന്നാലെ സ്‌ക്വാഡ് പ്രഖ്യാപിച്ചുവെങ്കിലും സ്‌ക്വാഡിൽ തന്നെ മാറ്റം വരുത്താൻ പരിശീലകനായ ലയണൽ സ്കലോനി നിർബന്ധിതനാവുകയായിരുന്നു.
തുടർന്ന് രണ്ടു താരങ്ങൾക്ക് ടീമിൽ നിന്നും സ്ഥാനം നഷ്ടമായി.നിക്കോളാസ് ഗോൺസാലസ്,ജോക്കിൻ കൊറേയ എന്നിവർക്കാണ് സ്ഥാനം നഷ്ടമായത്. പകരക്കാരായിക്കൊണ്ട് എയ്ഞ്ചൽ കൊറേയ,തിയാഗോ അൽമാഡ എന്നിവർ ടീമിൽ ഇടം നേടുകയും ചെയ്തു. മാത്രമല്ല വേറെയും പരിക്കുകൾ സ്കലോണിക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു.
അതിൽ പ്രധാനപ്പെട്ട താരങ്ങളാണ് മാർക്കോസ് അക്കൂനയും പപ്പു ഗോമസും.ഇവരുടെ കാര്യത്തിൽ അർജന്റീനയുടെ ക്യാമ്പിൽ നിന്നും ശുഭവാർത്തയാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. രണ്ട് പേരും പരിശോധനകളോട് നല്ല രൂപത്തിൽ റെസ്പോണ്ട് ചെയ്തിട്ടുണ്ട്. മറ്റൊരു താരമായ ടാഗ്ലിയാഫിക്കോക്ക് പ്രശ്നങ്ങളൊന്നുമില്ല.അദ്ദേഹം ടീമിനൊപ്പം സാധാരണ രൂപത്തിൽ പരിശീലനം നടത്തിയിട്ടുണ്ട്.
ലൗറ്ററോ മാർട്ടിനസിന്റെ പരിക്കും പ്രശ്നമില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.ആദ്യ മത്സരത്തിന് അദ്ദേഹം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.റൊമേറോയുടെ കാര്യത്തിൽ അർജന്റീനക്ക് ആശ്വാസമാണ്.സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ ഇപ്പോൾ റൊമേറോ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.ഇതൊക്കെയാണ് അർജന്റീനയുടെ ക്യാമ്പിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
🗣️ @gastonedul: “Today was a good day for the Argentina National Team in news. Acuña and Papu responded well to the tests. Tagliafico is fine, he trained with the group normally, Lautaro is in optimal condition and Romero is ready to start against Saudi Arabia.” 🇦🇷 pic.twitter.com/dmbt4cOiYa
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 18, 2022
ഏതായാലും നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ഇനി സ്കലോനി ടീമിൽ മാറ്റം വരുത്തില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും പല താരങ്ങളുടെയും ഫിറ്റ്നസ് അത് യഥാർത്ഥത്തിൽ അർജന്റീനക്ക് വലിയ പ്രശ്നങ്ങൾ തന്നെയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.