ഗൂഗിൾ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ കായികതാരമായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു വലിയ അംഗീകാരം കൂടി ആഘോഷിച്ചു. 38 കാരനായ പോർച്ചുഗൽ താരം അർജന്റീന ഇതിഹാസം ലയണൽ മെസ്സി, ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവരെ പിന്തള്ളിയാണ് ഈ ടൈറ്റിലിൽ മുന്നിൽ എത്തിയത്.
അത്‌ലറ്റ് എന്ന നിലയിൽ ക്രിസ്ത്യാനോ റൊണാൾഡോ വാഴുകയാണ്, അതിനിടയിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്ത കായികതാരമായതോടെ Google ഒരു വീഡിയോയിലൂടെ അവരുടെ 25-ാം വാർഷികത്തിൽ റൊണാൾഡോയെ അനുസ്മരിച്ചു.38 കാരനായ അദ്ദേഹം ഈ ഗ്രഹത്തിലെ ഏറ്റവും അറിയപ്പെടുന്ന അത്‌ലറ്റുകളിൽ ഒരാളായി റൊണാൾഡോ തുടരുകയാണ്, കൂടാതെ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തിന്റെ 615 ദശലക്ഷം ഫോളോവേഴ്‌സ് മറ്റേതൊരു വ്യക്തിയേക്കാളും കൂടുതലാണിത്.
എക്‌സിൽ (ട്വിറ്റർ) ഈ നാഴികക്കല്ലിനെക്കുറിച്ച് പോസ്റ്റുചെയ്‌തുകൊണ്ട് റൊണാൾഡോ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘ഗൂഗിൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കായികതാരമെന്ന ബഹുമതി ലഭിച്ചതിൽ നന്ദിയുണ്ട്.’ തന്റെ നിരവധി ആരാധകർ ‘സിയു’ ആഘോഷം നടത്തുന്നത് കണ്ട ഒരു വീഡിയോ അദ്ദേഹം അതിന്റെ കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്, അത് റൊണാൾഡോയുടെ അതേ ആഘോഷത്തോടെ ആ വീഡിയോ അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്.
അഞ്ച് തവണ ബാലൺ ഡി ഓർ,ചാമ്പ്യൻസ് ലീഗ് ജേതാവുമാണ് റൊണാൾഡോ. സീരി എയിലും ലാലിഗയിലും രണ്ടുതവണ വീതം ജേതാക്കളായപ്പോൾ അദ്ദേഹം മൂന്ന് തവണ പ്രീമിയർ ലീഗ് ട്രോഫി നേടിയിട്ടുണ്ട്.205 മത്സരങ്ങളിൽ പോർച്ചുഗൽ കുപ്പായമണിഞ്ഞ ക്രിസ്ത്യാനോ റൊണാൾഡോ 128 ഗോളുകളും രാജ്യത്തിനായി നേടിയിട്ടുണ്ട്, ഇത് സർവകാല റെക്കോർഡ് ആണ്, 2016ലെ യൂറോകപ്പ് കിരീടം പോർച്ചുഗലിനായി നേടിക്കൊടുക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ വർഷം റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും സ്വാധീനമുള്ള ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Google has revealed that Cristiano Ronaldo is the most searched for athlete in the company's 25 year history 💻 pic.twitter.com/Hb6mpK1M0K
— Football on TNT Sports (@footballontnt) December 18, 2023
അനലിസ്റ്റുകളായ നീൽസൺ സ്‌പോർട്‌സിന്റെ അഭിപ്രായത്തിൽ റൊണാൾഡോക്ക് ശരാശരി ഒരു പോസ്റ്റിന് $3.5 മില്യണിലധികം വരുമാനം കണക്കാക്കുന്നുണ്ട്.മൊത്തം ഫോളോവേഴ്‌സ്, ഫോളോവേഴ്‌സ് വളർച്ച, ഇടപഴകൽ നിരക്ക്, ഇൻസ്റ്റാഗ്രാമിലെ ഓരോ പോസ്റ്റിന്റെയും ശരാശരി ബ്രാൻഡ് മൂല്യം എന്നിവ വിലയിരുത്തി മീഡിയ മൂല്യം മൊത്തത്തിൽ നൽകുന്നതിന് നീൽസന്റെ ഇൻഫ്ലുവൻസർ മെഷർമെന്റ് ടൂളിനെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗുകൾ.