താരങ്ങളിൽ ഒന്നാമൻ റൊണാൾഡോയാണെങ്കിൽ ടീമുകളിൽ ഒന്നാമൻ മെസ്സിയുടെ മിയാമിയാണ്

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലിയോ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യൂറോപ്പ്യൻ ഫുട്ബോൾ വിട്ടതിനുശേഷം തങ്ങളുടെ ലീഗിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുകയാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനോടൊപ്പം തകർപ്പൻ ഫോമിൽ കളി തുടരുന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ സാന്നിധ്യം ക്ലബ്ബിന്റെ ആരാധകരെ കൂട്ടുന്നതിൽ നിർണ്ണായകമായിട്ടുണ്ട്. കൂടാതെ ലിയോ മെസ്സിയുടെ സാന്നിധ്യവും ഇന്റർമിയാമിക്കൊപ്പം ആരാധകശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

2023 വർഷത്തിൽ ഇതുവരെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത സ്പോർട്സ് ടീമുകൾ ഏതൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് ഫുട്ബോൾ ക്ലബ്ബുകൾ ആണ് ഉൾപ്പെടുന്നത്. ആദ്യ പത്ത് പേരിൽ ഒൻപതാമത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേരുണ്ട്. 2023ൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത സ്പോർട്സ് ടീമുകളിൽ ഒമ്പതാം സ്ഥാനത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമാണ്. എട്ടാം സ്ഥാനത്ത് ജർമൻ ക്ലബ്ബായ ബോറൂസിയ ഡോർട്ട്മുണ്ടാണ്.

ഏഴാം സ്ഥാനത്ത് സൗദി അറേബ്യൻ ക്ലബ്ബായ നെയ്മർ ജൂനിയറിന്റെ അൽ ഹിലാൽ എസ് സിയാണ്. ആറാം സ്ഥാനത്ത് അമേരിക്കൻ ബേസ്ബോൾ ടീമായ ടെക്സസ് റേഞ്ചേഴ്സ് ആണ്. ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ടീമായ മിയാമി ഹീറ്റ് ആണ് ഉള്ളത്. നാലാം സ്ഥാനത്ത് നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും പ്രീമിയർ ലീഗിന്റെയും ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയാണുള്ളത്.

ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്ർ ഇടം നേടിയിട്ടുണ്ട്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ടീമായ ലോസ് ആഞ്ചലസ് ലേക്കേഴ്സ് ആണുള്ളത്. 2023ൽ ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്ത സ്പോർട്സ് ടീം സൂപ്പർ താരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമിയാണ്. അതേസമയം കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത അത്ലറ്റിന്റെ പേര് ക്രിസ്ത്യാനോ റൊണാൾഡോയാണെന്ന് ഗൂഗിൾ ഇതിനോടൊപ്പം വെളിപ്പെടുത്തിയിട്ടുണ്ട്.

Rate this post
Cristiano RonaldoLionel Messi