വിയ്റ്റ്നാമിൻ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 2022 സെപ്റ്റംബർ 18 മുതൽ കൊൽക്കത്തയിൽ നടക്കുന്ന ദ്വിദിന ക്യാമ്പിന് മുന്നോടിയായാണ് ഇന്ത്യൻ സീനിയർ പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് 24 അംഗ സാധ്യതാ പട്ടിക പുറത്ത് വിട്ടത്.
സെപ്റ്റംബർ 24, 27 തീയതികളിൽ സിംഗപ്പൂരിനെതിരെയും വിയറ്റ്നാമിനെതിരെയും യഥാക്രമം രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഇന്ത്യൻ ടീം സെപ്റ്റംബർ 20 ന് വിയറ്റ്നാമിലേക്ക് പോകും.ഹംഗ് തിൻ ഫ്രണ്ട്ലി ഫുട്ബോൾ ടൂർണമെന്റിലെ സെപ്തംബർ 21 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ വിയറ്റ്നാമും സിംഗപ്പൂരും പരസ്പരം ഏറ്റുമുട്ടും.എല്ലാ മത്സരങ്ങളും തോങ്നാത് സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക. റൌണ്ട് റോബിൻ മീറ്റിലെ ചാമ്പ്യന്മാർക്ക് 30,000 USD പ്രൈസ് മണി ലഭിക്കുമ്പോൾ, റണ്ണേഴ്സ് അപ്പിന് 20,000 USD ലഭിക്കും. മൂന്നാം സ്ഥാനത്തിനും 10,000 ഡോളർ സമ്മാനത്തുകയുണ്ട്.
മലയാളി താരങ്ങൾ ആയ രാഹുൽ കെ പി, ആഷിഖ് കുരുണിയൻ, സഹൽ അബ്ദുൽ സമദ് എന്നിവർ സ്ക്വാഡിൽ ഉണ്ട്. സഹലും രാഹുലും അടക്കം നാലു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും സ്ക്വാഡിൽ ഉണ്ട്. ഖാബ്ര, ജീക്സൺ എന്നിവരാണ് ടീമിലുള്ള മറ്റു ബ്ലാസ്റ്റേഴ്സ് താരങ്ങൾ. ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ഗിൽ ടീമിൽ ഇടം നേടിയില്ല. ഗില്ലിന് പുറമെ ലക്ഷ്മികാന്ത് കട്ടിമണി,രാഹുൽ ഭേക്കെ, സുരേഷ് സിംഗ്, റഹീം അലി തുടങ്ങിയ താരങ്ങളും ടീമിൽ ഇടം നേടിയില്ല
Igor Stimac has named his 24-Man probable squad for the International friendly matches against Singapore and Vietnam! 🇮🇳💙🐯#IndianFootball #BlueTigers #BackTheBlue pic.twitter.com/UthXQAeEvJ
— IFTWC (@IFTWC) September 16, 2022
ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, ധീരജ് സിംഗ് മൊയ്റംഗ്തെം, അമരീന്ദർ സിംഗ്
ഡിഫൻഡർമാർ: സന്ദേശ് ജിംഗൻ, റോഷൻ സിംഗ് നൗറെം, അൻവർ അലി, ആകാശ് മിശ്ര, ചിംഗ്ലെൻസന സിംഗ് കോൺഷാം, ഹർമൻജോത് സിംഗ് ഖബ്ര, നരേന്ദർ.
മിഡ്ഫീൽഡർമാർ: ലിസ്റ്റൺ കൊളാക്കോ, മുഹമ്മദ് ആഷിഖ് കുരുണിയൻ, ദീപക് താംഗ്രി, ഉദാന്ത സിംഗ്, അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, യാസിർ മുഹമ്മദ്, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, രാഹുൽ കെപി, ലാലിയൻസുവാല ചാങ്തെ, വിക്രം പ്രതാപ് സിംഗ്.
ഫോർവേഡുകൾ: സുനിൽ ഛേത്രി, ഇഷാൻ പണ്ഡിറ്റ