‘തടയാനാവില്ല’ : ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കാൻ റയൽ മാഡ്രിഡിനാവില്ലെന്ന് ഗ്രീലീഷ്

ചൊവ്വാഴ്‌ച നടന്ന സെമിഫൈനൽ ആദ്യ പാദത്തിൽ 1-1 ന് സമനില വഴങ്ങിയതിന് ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സ്വന്തം തട്ടകത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കണം.ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ തടയാനാവില്ല എന്ന് മിഡ്ഫീൽഡർ ജാക്ക് ഗ്രീലിഷ് പറഞ്ഞു.പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്‌എ കപ്പ് എന്നിവ സ്വന്തമാക്കി ട്രെബിൾ നേടാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി.

സിറ്റി ഈ വർഷം എത്തിഹാദിൽ നടന്ന 14 മത്സരങ്ങളും വിജയിച്ച സിറ്റി 49 ഗോളുകൾ നേടുകയും വെറും ഏഴു ഗോളുകൾ വഴങ്ങുകയും ചെയ്തു.എന്നാൽ ആദ്യമായി യൂറോപ്പ് കീഴടക്കുന്നതാണ് ഇംഗ്ലീഷ് ചാമ്പ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. കഴിഞ്ഞ സീസണിൽ മത്സരത്തിന്റെ അതേ ഘട്ടത്തിൽ മാഡ്രിഡിനെതിരെ പരാജയപെട്ടാണ് സിറ്റി പുറത്തായത്.സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന രണ്ടാം പാദത്തിലെ തോൽവിയാണു സിറ്റിയെ പുറത്തേക്ക് നയിച്ചത്. ഫൈനലിൽ വിജയിച്ച റയൽ മാഡ്രിഡ് 14 ആം കിരീടം നേടുകയും ചെയ്തു.എന്നാൽ ഈ വർഷം റിട്ടേൺ ലീഗ് ഇത്തിഹാദിൽ ആണ് എന്നത് സിറ്റിക്ക് ഗുണമായി തീരും.

“ഇത്തിഹാദിൽ ഞങ്ങളെ തടയാനാവില്ലെന്ന് തോന്നുന്നു” ഗ്രീലിഷ് ബിടി സ്പോർട്ടിനോട് പറഞ്ഞു.21 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് സിറ്റി ഇപ്പോൾ.“ഞങ്ങൾ മെച്ചപ്പെട്ടപ്പോൾ അവർ സ്കോർ ചെയ്തു. അവർ മെച്ചപ്പെട്ടപ്പോൾ ഞങ്ങൾ സ്കോർ ചെയ്തു, ”ഗ്വാർഡിയോള പറഞ്ഞു.ഗ്വാർഡിയോള സിറ്റിക്ക് കീഴിൽ ഇംഗ്ലീഷ് ഫുട്ബോളിൽ ആധിപത്യം പുലർത്തി.

ആറ് സീസണുകളിൽ അഞ്ചാം പ്രീമിയർ ലീഗ് കിരീടത്തിന്റെ വക്കിലാണ്.എന്നാൽ യൂറോപ്യൻ വേദിയിൽ ആ വിജയം ആവർത്തിക്കാൻ ഇനിയും സാധിച്ചിട്ടില്ല. മാഡ്രിഡിന്റെ അനുഭവ സമ്പത്തിൽ നിന്ന് വ്യത്യസ്തമായി, ചരിത്രത്തിൽ ഒരിക്കൽ മാത്രമേ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിട്ടുള്ളൂ.

5/5 - (1 vote)