2 ഐഎസ്എൽ താരങ്ങൾ സ്കോട്ടിഷ് ടോപ് ഡിവിഷനിലേക്കടുക്കുന്നു. ബംഗളുരു എഫ്സിയുടെ ഇംഗ്ലീഷ് സ്ട്രൈക്കർ കുർട്ടിസ് മെയിൻ, മുംബൈ സിറ്റി എഫ്സിയുടെ സ്കോട്ടിഷ് മധ്യനിര താരം ഗ്രേഗ് സ്റ്റീവാർട്ട് എന്നിവരാണ് ഐഎസ്എൽ കരാർ റദ്ധാക്കി സ്കോട്ട്ലാണ്ടിലേക്ക് പോകാൻ ഒരുങ്ങുന്നത്. ഇരുവരും നേരത്തെ സ്കോട്ടിഷ് ലീഗിൽ കളിച്ചവരാണ്.
ഡുണ്ടീ എഫ്സി, മദർ വെൽ, സൈന്റ്റ് മീരൻ എഫ്സി തുടങ്ങിയ ക്ലബ്ബുകളാണ് കുർട്ടിസ് മെയിനിനെ സ്വന്തമാക്കാൻ രംഗത്തുള്ളത്. സ്കോട്ടിഷ് ക്ലബ് സൈന്റ്റ് മീരാന്‍ വേണ്ടി കളിച്ചതിന് ശേഷമാണ് ഈ സീസൺ തുടക്കത്തിൽ കുർട്ടിസ് ബംഗളുരു എഫ്സിയിൽ എത്തുന്നത്. എന്നാൽ ബംഗളുരുവിൽ വലിയ പ്രകടനം നടത്താൻ താരത്തിന് സാധിച്ചില്ല. 8 മത്സരങ്ങളിൽ നിന്ന് ആകെ 2 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
Greg Stewart all set to leave India in the January Transfer window. Scottish clubs like Motherwell, Kilmarnock and Dundee are interested in acquiring him.
— Indian Football Transfer News Media (@IFTnewsmedia) January 10, 2024
Source – @Record_sport#IFTNM #ISL #MCFC pic.twitter.com/AC4S7xpXm3
അതെ സമയം, ഐഎസ്എല്ലിലെ തന്നെ മികച്ച മധ്യനിര താരമായി കണക്കാക്കുന്ന ഗ്രേഗ് സ്റ്റീവാർട്ട് നിലവിൽ മുംബൈ സിറ്റി എഫ്സിയുടെ താരമാണ്. നേരത്തെ സ്കോട്ട്ലാണ്ടിലെ പ്രശസ്ത ക്ലബ്ബായ റേഞ്ചേഴ്സിൽ കളിച്ച താരത്തിന് പിന്നാലെ ഇപ്പോൾ നിരവധി സ്കോട്ടിഷ് ക്ലബ്ബുകളുണ്ട്.
🚨 | Greg Stewart is all set to return to Scotland after agreeing to ‘rip up his contract’ with Mumbai City FC. 🏴 [@Record_Sport] #IndianFootball pic.twitter.com/CWZi0A9HNP
— 90ndstoppage (@90ndstoppage) January 10, 2024
2021 ൽ ജംഷദ്പൂർ എഫ്സിയിലൂടെയാണ് ഗ്രേഗ് സ്റ്റിവാർട്ട് ഐഎസ്എല്ലിൽ എത്തുന്നത്. ആ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരത്തെ തൊട്ടടുത്ത സീസണിൽ മുംബൈ റാഞ്ചുകയായിരുന്നു. എന്നാൽ മുംബൈയിൽ ജംഷദ്പൂരിലേത് പോലുള്ള പ്രകടനം നടത്താൻ താരത്തിന് സാധിച്ചിരുന്നില്ല.