മെസ്സിയാണ് മികച്ച താരമെന്ന് ഗ്രീസ്മാൻ പറഞ്ഞു,അത് തെറ്റാണെന്ന് ഫൈനലിൽ തെളിയിക്കണം : ചുവാമെനി |Qatar 2022

വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഫ്രാൻസാണ് എന്നുള്ളത് ഇന്നലെയാണ് ഉറപ്പായത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് മൊറോക്കോയെ പരാജയപ്പെടുത്തിയത്.തിയോ ഹെർണാണ്ടസ്,മുവാനി എന്നിവരുടെ ഗോളുകളാണ് ഇപ്പോൾ ഫ്രാൻസിന് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചിട്ടുള്ളത്.

അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും നേർക്കുനേർ വരുന്നു എന്നുള്ളതാണ്.പിഎസ്ജിയിലെ സഹതാരങ്ങളാണ് ഇരുവരും.മാത്രമല്ല ഈ വേൾഡ് കപ്പിൽ രണ്ടുപേരും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.അതുകൊണ്ടുതന്നെ അവസാന വിജയം ആരുടേത് ആയിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.

റയൽ മാഡ്രിഡ് സൂപ്പർ താരമായ ഒറിലിയൻ ചുവാമെനി ഇന്നലത്തെ സെമി ഫൈനൽ മത്സരത്തിനു ശേഷം മെസ്സി,എംബപ്പേ എന്നിവരെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.മെസ്സിയാണ് മികച്ച താരം എന്നുള്ള കാര്യം ഗ്രീസ്മാൻ തന്നോട് പറഞ്ഞുവെന്നും എന്നാൽ ഫൈനലിൽ അത് തെറ്റാണെന്ന് തങ്ങൾക്ക് തെളിയിക്കേണ്ടതുണ്ട് എന്നുമാണ് ചുവാമെനി പറഞ്ഞിട്ടുള്ളത്. തന്നെ സംബന്ധിച്ചിടത്തോളം എംബപ്പേയാണ് ലോകത്തിലെ മികച്ച താരമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

‘ ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ് എന്നുള്ളത് ഗ്രീസ്മാൻ എന്നോട് പറഞ്ഞിരുന്നു. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം കിലിയൻ എംബപ്പേയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം.അത് അദ്ദേഹം അടുത്ത മത്സരത്തിൽ തെളിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾക്ക് ഫൈനൽ മത്സരം വിജയിക്കുകയും കിരീടം നേടുകയും വേണം. മെസ്സിയെ ഡിഫൻഡ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഈ മത്സരം എങ്ങനെ വിജയിക്കാം എന്നുള്ളതിന് ഞങ്ങൾക്ക് പ്ലാനുകൾ ഉണ്ട് ‘ ചുവാമെനി പറഞ്ഞു.

ഫ്രാൻസിന്റെ ഡിഫൻസീവ് മിഡ്ഫീൽഡർ റോളിൽ ഇപ്പോൾ സ്ഥിരമായി കളിക്കുന്ന താരമാണ് ചുവാമെനി. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ തടയേണ്ട ഉത്തരവാദിത്വം ഈ താരത്തിന് കൂടിയുണ്ട്.മികച്ച ഫോമിൽ കളിക്കുന്ന മെസ്സിയെ തടയുക എന്നുള്ളത് ഈ റയൽ താരത്തിന് സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും.

Rate this post