‘മെസ്സിക്ക് മാന്ത്രികതയുണ്ട്’,ലയണൽ മെസ്സിയെ നേരിടാനുള്ള കാത്തിരിപ്പിലാണ് ഗില്ലെർമോ ഒച്ചോവ |Qatar 2022 |Lione lMessi

ഞായറാഴ്ച നടക്കുന്ന ഗ്രൂപ് സിയിലെ നിർണായക മത്സരത്തിൽ അര്ജന്റീന മെക്സിക്കോയെ നേരിടും. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് നിരാശാജനകമായ തോൽവി ഏറ്റുവാങ്ങിയ അർജന്റീനക്ക് മെക്‌സിക്കോക്കെതിരെ വിജയം കൂടിയേ തീരു.ആദ്യ മത്സരത്തിൽ പോളണ്ടിനോട് ഗോൾ രഹിത സമനില വഴങ്ങിയ മെക്സികോക്കും പ്രീ ക്വാർട്ടറിലേക്ക് കടക്കണമെങ്കിൽ അര്ജന്റീനയോട് പരാജയപെടാതിരിക്കണം.

ശനിയാഴ്ചത്തെ മത്സരത്തെ മെക്സിക്കോ ഗോൾ കീപ്പർ ഗില്ലെർമോ ഒച്ചോവയും സൂപ്പർ താരം ലയണൽ മെസ്സിയും തമ്മിലുള്ള പോരാട്ടമായാണ് കണക്കാക്കുന്നത്. എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി വിളിക്കുന്ന ലയണൽ മെസ്സിയെ നേരിടാനുള്ള വെല്ലുവിളിയെ കാത്തിരിക്കുകയാണ് മെക്സിക്കോ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ. ലോകകപ്പിൽ എക്കാലവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന മെക്സിക്കൻ കീപ്പർ ആദ്യ മത്സരത്തിൽ പോളിഷ് സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവെൻഡോസ്‌കിയുടെ പെനാൽറ്റി തടുത്തിട്ട് മെക്സിക്കോയെ തോൽ‌വിയിൽ നിന്നും രക്ഷിച്ചിരുന്നു.

അർജന്റീനക്കെതിരെ പോയിന്റ് കരസ്ഥമാക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള അവസരം ലഭിക്കും. “ഞങ്ങൾ അര്ജന്റീനക്കെതിരെ മത്സരിക്കാൻ തയ്യാറാണ്.മെസ്സിക്ക് ആ മാന്ത്രികതയുണ്ട്, മെസ്സിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ നിന്നും ഒരു മിനിറ്റ് മുതൽ അടുത്ത നിമിഷം വരെ അത് പരിഹരിക്കാനും ഒരു ഗോൾ നേടാനും കഴിയും.അത് മനോഹരവും ബുദ്ധിമുട്ടുള്ളതുമായ ഒരു വെല്ലുവിളിയായിരിക്കും. മത്സരിക്കാൻ ഞങ്ങൾ തയ്യാറാണ്” 37 കാരനായ ഒച്ചോവ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മികച്ച താരങ്ങൾക്കെതിരെ സ്വയം പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ഘട്ടമാണ് ലോകകപ്പെന്നും മെക്സിക്കൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.”എനിക്ക് ഇഷ്ടമല്ല, ‘ഹേയ്, ഇത്തരക്കാർക്കെതിരെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇത് വളരെ ബുദ്ധിമുട്ടാണ്. നേരെമറിച്ച്, ഒരു ലോകകപ്പിൽ അവർക്കെതിരെ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർക്കെതിരെ ഒരു നല്ല മത്സരം കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെ തോൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” ഒച്ചാവോ പറഞ്ഞു.

Rate this post