നാല് വർഷം കൂടുമ്പോൾ വിരുന്നെത്തുന്ന വേൾഡ് കപ്പിൽ അവിശ്വസനീയമായ പ്രകടനങ്ങൾ നടത്താൻ കാത്തിരിക്കുന്ന ഗില്ലെർമോ ഒച്ചോവ |Qatar 2022|Guillermo Ochoa

ഖത്തറിൽ ലോകകപ്പ് ആരംഭിക്കാൻ ഇനി 17 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് .നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്. ശൈത്യകാലത്തും മിഡിൽ ഈസ്റ്റിൽ ആദ്യമായും നടക്കുന്ന എന്ന പ്രത്യേകതയും ഇത്തവണത്തെ ഖത്തർ വേൾഡ് കപ്പിനുണ്ട്.കായിക രംഗത്തെ ഏറ്റവും അഭിമാനകരമായ ടൂർണമെന്റായ വേൾഡ് കപ്പ് ആസ്വദിക്കാൻ ആരാധകർക്കും കളിയ്ക്കാൻ താരങ്ങൾക്കും നാല് വർഷത്തെ കാത്തിരിപ്പിന് വിധേയമാകേണ്ടി വന്നിട്ടുണ്ട്.

ലോകത്തിനു മുന്നിൽ തങ്ങളുടെ ഏറ്റവും മികച്ചത് കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ കളിക്കാരനും. യൂറോപ്യൻ ഫുട്ബോളിലെ പ്രധാന ക്ലബ്ബുകളിൽ കളിക്കുന്ന പരിചിതമായ മുഖങ്ങൾക്കൊപ്പം വേൾഡ് കപ്പ് കൊണ്ട് മാത്രം ലോകം അറിയുന്ന നിരവധി താരങ്ങളുണ്ട്, സൗത്ത് അമേരിക്കയിലെയും ,നോർത്ത് അമേരിക്കയിലെയും, ആഫ്രിക്കയിലെയും , ഏഷ്യയിലെയും പല താരങ്ങളും ലോകകപ്പ് നടക്കുന്ന സമയത്ത് സൂപ്പ്ർ താരങ്ങളുടെ പദവിലേക്ക് ഉയരുകയും ആരാധകരുടെ ഇഷ്ട കളിക്കാനായി മാറുകയും ചെയ്യും. ലോകകപ്പ് വരുമ്പോൾ മാത്രം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നവരാണ് ഗില്ലെർമോ ഒച്ചോവയും മെക്സിക്കോയും.

നീളൻ മുടിയും ഹെഡ് ബാൻഡുമായി എത്തുന്ന ഒച്ചോവ ലോകകപ്പ് നടക്കുന്ന ഒരു മാസത്തോളം ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ആകുകയും ചെയ്യുന്നു.ക്ലബ് അമേരിക്ക, സാൻ ലൂയിസ്, അജാസിയോ, മലാഗ, ഗ്രാനഡ, സ്റ്റാൻഡേർഡ് ലീഗ് എന്നി ക്ലബ്ബുകളുടെ വല കാത്തിട്ടുണ്ട് 37 കാരൻ. എന്നാൽ ഒച്ചാവയുടെ ക്ലബിലെ കാളി അതികം പേര് ശ്രദ്ധിക്കാറില്ല അല്ലെങ്കിൽ കാണാറില്ല.എന്നാൽ അന്താരാഷ്ട്ര വേദിയിൽ ഗില്ലെർമോ ഒച്ചോവ എന്നും ആരാധകരുടെ ഇഷ്ട താരമാണ്.2005-ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ രാജ്യത്തിനായി 130 തവണ വല കാത്തിട്ടുണ്ട്.2004-ലെ ഗ്രീസിലെ ഏഥൻസിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള പട്ടികയിൽ ഒച്ചോവയെ ഉൾപ്പെടുത്തിയിരുന്നു, എന്നാൽ മൂന്നാം ചോയ്‌സ് ഗോൾകീപ്പറായാണ് ഉൾപ്പെടുത്തിയത്.2005 ഡിസംബർ 14-ന് 20-ാം വയസ്സിൽ, ഹംഗറിക്കെതിരായ സൗഹൃദ മത്സരത്തിൽ ഒച്ചോവ തന്റെ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു.

2006-ലെ ഫിഫ ലോകകപ്പിനായി കോച്ച് റിക്കാർഡോ ലാ വോൾപ്പ് ഒച്ചോവയെ മൂന്നാം ചോയ്സ് ഗോൾകീപ്പറായി വിളിച്ചു.2008 സമ്മർ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നതിനായി ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കുന്ന അണ്ടർ-23 ടീമിന്റെ ക്യാപ്റ്റനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.2010 ലോകകപ്പിലെ ബാക്ക്-അപ്പ് ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2014 ലെ ബ്രസീൽ വേൾഡ് കപ്പിലും 2018 ലെ റഷ്യയിലും അവിശ്വസനീയമായ പ്രകടനത്തോടെ ലോക ഫുട്ബോളിൽ തന്റെ സ്ഥാനം നേടിയെടുക്കുകയും ചെയ്തു.2014-ൽ ആതിഥേയരായ ബ്രസീലിനെതിരെ ഒച്ചോവ ഒരു മാൻ ഓഫ് ദ മാച്ച് പ്രകടനം നടത്തുകയും ചെയ്തു.

നെയ്മർക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സേവുകളിലൊന്ന് പുറത്തെടുത്തു.1970 ലോകകപ്പിൽ പെലെക്കെതിരെ ഗോർഡൻ ബാങ്ക്‌സിന്റെ പ്രസിദ്ധമായ സാവിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അത്,മത്സരത്തിൽ ശ്രദ്ധേയമായ നാല് സേവുകൾ നടത്തി.16-ാം റൗണ്ടിൽ നെതർലാൻഡിനെതിരായ തോൽവിയിലും ശക്തമായ പ്രകടനത്തിന് ഒച്ചോവ മറ്റൊരു മാൻ ഓഫ് ദ മാച്ച് അവാർഡ് നേടി. 2018 വേൾഡ് കപ്പിൽ നാല് ഗെയിമുകളിലായി ആകെ 25 സേവുകൾ നടത്തി.ബെൽജിയം ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസ് മാത്രമാണ് ടൂർണമെന്റിൽ മൊത്തത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്. മെക്സിക്കൻ ക്ലബ് അമേരിക്കക്ക് വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന താരം ഖത്തറിലും മികവ് തുടരാം എന്ന വിശ്വാസത്തിലാണ് ആരാധകർ.

കരിയറിൽ ഇരുൾ വീണ കാലവുമുണ്ട് ഒച്ചോവയ്ക്ക്. 2011ൽ ദേശീയ ടീമിലെ നാലുപേർക്കൊപ്പം നിരോധിത ഉത്തേജനമരുന്നുപയോഗത്തിന്റെ പേരിൽ വിലക്കിന്റെ പിടിയിലായി. കുറ്റക്കാരല്ലെന്നു കണ്ടതോടെ ഇവരെ മെക്സിക്കൻ ഫുട്ബോൾ അസോസിയേഷൻ കുറ്റവിമുക്തരാക്കുകയും ചെയ്തു. 13–ാം നമ്പർ ജഴ്സിയിലാണ് ഒച്ചോവ പന്തു പറന്നുപിടിക്കുന്നത്. പലരും ഒഴിവാക്കുന്ന ഈ നമ്പർ ഒച്ചോവ ഭാഗ്യനമ്പറാക്കിയതിനു പിന്നിൽ ഒറ്റക്കാരണമേയുള്ളൂ; 1985 ജൂലൈ 13നാണു ജനിച്ചതെന്നതുതന്നെ.

ഒച്ചാവോ വല കാക്കുമ്പോൾ എതിരാളികൾ ഗോളടിക്കാൻ പാടുപെടും എന്നുറപ്പാണ്.അർജന്റീന, പോളണ്ട്, സൗദി അറേബ്യ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് മെക്‌സിക്കോ ഉള്ളത്, അതിനാൽ ഗോൾകീപ്പറിൽ നിന്ന് തെരുവുകൾ ഒരിക്കലും മറക്കാത്ത ചില മികച്ച പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു. മെസ്സി. ലെവെൻഡോസ്‌കി തുടങ്ങിയ ലോകോത്തര താരങ്ങളെ തടയുക എന്ന ലക്ഷ്യമാണ് ഒച്ചാവോക്കുള്ളത്.

Rate this post