മാഞ്ചസ്റ്റർ സിറ്റിയുടെ സഹതാരം എർലിംഗ് ഹാലൻഡിന് തന്റെ കരിയർ അവസാനിക്കുന്നതിന് മുമ്പ് 800 ഗോളുകൾ നേടാനാകുമെന്ന് കെവിൻ ഡി ബ്രൂയിൻ. ബുധനാഴ്ച നടക്കുന്ന ലീഡ്സിനെതിരെയുള്ള പ്രീമിയർ ലീഗ് പോരാട്ടത്തിന് മുൻപ് സംസാരിക്കുകയാണ് സിറ്റി മിഡ്ഫീൽഡർ.
ഹാലൻഡ് തന്റെ ജന്മ സ്ഥലത്തേക്ക് തിരിച്ചു പോവുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും സിറ്റിയിൽ എത്തിയതിന് ശേഷം മിന്നുന്ന ഫോമിലാണ് നോർവീജിയൻ സ്ട്രൈക്കർ.വെറും 19 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടുകയും ചെയ്തു.”അദ്ദേഹത്തിന് ഇതിനകം 200 ഗോളുകൾ ഉണ്ട്, അതിനാൽ ഹാലാൻഡ് ഫിറ്റ്നസ് നിലനിറുത്തുകയും ചെയ്യുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്താൽ അയാൾക്ക് 600, 700 അല്ലെങ്കിൽ 800 ഗോളുകൾ വരെ പോകാം,” ഡി ബ്രൂയിൻ പറഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും പോലെ അപൂർവ്വ താരങ്ങൾക്ക് മാത്രമെ കരിയറിൽ അത്രയധികം ഗോൾ നേടാൻ ആയിട്ടുള്ളൂ. മെസ്സിക്ക് ഇനി 7 ഗോളുകൾ കൂടിയെ 800 ഗോൾ ആകാൻ വേണ്ടി. റൊണാൾഡോ ഇതിനകം തന്നെ 800ൽ കൂടുതൽ ഗോൾ നേടിയിട്ടുണ്ട്.ബെൽജിയൻ ഇന്റർനാഷണൽ തന്റെ കരിയറിൽ മികച്ച സ്ട്രൈക്കർമാരുമായി കളിച്ചിട്ടുണ്ട്,.2021 വരെ അർജന്റീനിയൻ സ്ട്രൈക്കെർ ക്ലബ്ബിന്റെ റെക്കോർഡ് ഗോൾ സ്കോറർ സെർജിയോ അഗ്യൂറോയുമായി മികച്ച കൂട്ട്കെട്ട് പടുത്തുയർത്തുകയും ചെയ്തു.റൊമേലു ലുക്കാക്കു, മുൻ സിറ്റി ടീമംഗം ഗബ്രിയേൽ ജീസസ്, പുതിയ ലോകകപ്പ് ജേതാവ് ജൂലിയൻ അൽവാരസ് എന്നിവരുമായും ഫലപ്രദമായ ബന്ധം ഡി ബ്രൂയിൻ പുലർത്തിയിട്ടുണ്ട്.
◉ Most goals scored by a Premier League player across all competitions this season: Erling Haaland (24)
— Squawka (@Squawka) December 22, 2022
◉ Most assists provided by a Premier League player across all competitions this season: Kevin De Bruyne (13)
Reunited and it feels so good. 🫂 pic.twitter.com/HgKVnScpUL
“അവയെല്ലാം തികച്ചും വ്യത്യസ്തമായതിനാൽ ഹാലാൻഡുമായി ഈ താരങ്ങളെ താരതമ്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്.അവരെല്ലാം 300-ഓ 400-ഓ ഗോളുകൾ നേടിയിട്ടുണ്ട്. എർലിംഗിന് ഗോളുകളോട് അതിയായ ഭ്രമമുണ്ട്, അയാൾക്ക് അതിനപ്പുറം പോകാം”ഡി ബ്രുയിൻ പറഞ്ഞു.” ഹാലാൻഡ് ചെറുപ്പമാണ് ,തന്റെ ജീവിതം നന്നായി ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.തന്റെ ഫുട്ബോൾ വളരെ ഗൗരവമായി കാണുന്നു കൂടാതെ ഗോളുകൾ സ്കോർ ചെയ്യുന്നത് ഇഷ്ടപ്പെടുന്നു, അതിനാൽ അദ്ദേഹത്തിനുള്ള ഏറ്റവും സവിശേഷമായ കാര്യം അതാണ് എന്ന് ഞാൻ കരുതുന്നു” മിഡ്ഫീൽഡർ കൂട്ടി ചേർത്തു.
Kevin De Bruyne believes Erling Haaland is so obsessed with scoring that the Manchester City striker can register 800 goals in his career.
— Guardian sport (@guardian_sport) December 25, 2022
By @JamieJackson___ https://t.co/8rpDDSXkp7