ഹാലൻഡിനെയും പോഗ്ബയെയും സ്വന്തമാക്കാനുള്ള തന്റെ നിർദ്ദേശം ബാഴ്സലോണ വേണ്ടെന്നു വച്ചുവെന്ന് ക്ലബിന്റെ മുൻ ട്രാൻസ്ഫർ മേധാവി

ബൊറൂസിയ ഡോർട്മുണ്ടിന്റെ സ്ട്രൈക്കറായ എർലിങ്ങ് ഹാലൻഡിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡറായ പോൾ പോഗ്ബയേയും സ്വന്തമാക്കാൻ താൻ നൽകിയ തുടർച്ചയായ നിർദ്ദേശങ്ങൾ ബാഴ്സലോണ നേതൃത്വം അവഗണിച്ചുവെന്ന വെളിപ്പെടുത്തലുമായി കറ്റാലൻ ക്ലബിന്റെ മുൻ ട്രാൻസ്ഫർ ചീഫായ അറീഡോ ബ്രൈഡ. പോഗ്ബ യുവന്റസിലും ഹാലൻഡ് സാൽസ്ബർഗിലും കളിക്കുമ്പോഴാണ് താനീ താരങ്ങ

2015ൽ ബാഴ്സയിലെത്തിയ ബ്രൈഡ മാർക്കയോടു സംസാരിക്കുമ്പോഴാണ് താൻ നൽകിയ നിർദ്ദേശങ്ങളെ കുറിച്ചു വെളിപ്പെടുത്തിയത്. “ആൽബർട്ട് സൊലറും ഞാനും മിലാനിലെത്തി യുവൻറസുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചകൾ നടത്തിയെന്നല്ലാതെ താരത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം ബാഴ്സക്കില്ലായിരുന്നു. ആ സമ്മിൽ മറ്റൊരു ക്ലബിലേക്കും ട്രാൻസ്ഫർ നടത്താതെ പോഗ്ബ ടുറിനിൽ തന്നെ തുടർന്നു.”

“ഞാൻ താരങ്ങളെ പഠിച്ച് ചിലരെ ബാഴ്സക്കു നിർദ്ദേശിക്കുകയുണ്ടായി. സാൽസ്ബർഗിൽ കളിച്ചിരുന്ന ഹാലൻഡിനെ കുറിച്ചു പറഞ്ഞപ്പോൾ അദേഹത്തിനു ബാഴ്സ പ്രൊഫൈൽ ഇല്ലെന്നാണവർ പറഞ്ഞത്. ഇറ്റലിയിൽ നിന്നും നികോളോ ബാരല്ല, നികോളോ സാനിയോള എന്നിവരെയും ഞാൻ ബാഴ്സക്കു നിർദ്ദേശിച്ചെങ്കിലും അവരത് അവഗണിക്കുകയാണുണ്ടായത്.” ബ്രൈഡ പറഞ്ഞു.

ബ്രൈഡ നിർദ്ദേശിക്കുന്ന സമയത്ത് യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളെന്ന തലത്തിലേക്കു കുതിക്കുകയായിരുന്നു പോഗ്ബ. പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ താരം ലോകകിരീടമടക്കം നേടി. അതേസമയം ഇരുപതുകാരനായ ഹാലൻഡ് ഇപ്പോൾ യൂറോപ്പിലെ വമ്പൻ ക്ലബുകളെല്ലാം നോട്ടമിടുന്ന ഗോളടിയന്ത്രമാണ്.

Rate this post