ഹാലണ്ടിന് ഗോൾ , സിറ്റിക്ക് ജയം : തകർപ്പൻ ജയവുമായി ചെൽസിയും ന്യൂ കാസിലും : ലെസ്റ്ററിനു തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇത്തിഹാദിൽ നടന്ന മത്സരത്തിൽ സതാംപ്ടണെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി തകർത്തത്. ജോവോ കാൻസലോ ,ഫിൽ ഫോഡൻ, റിയാദ് മഹ്‌റെസ് ,എർലിംഗ് ഹാലാൻഡ് എന്നിവരാണ് സിറ്റിയുടെ ഗോൾ നേടിയത്. 20 ആം മിനുട്ടിൽ മികച്ച സോളോ റൺ ഗോളിലൂടെ കാൻസലോ സിറ്റിയെ മുന്നിലെത്തിച്ചു. 32 മിനിറ്റിനുള്ളിൽ ഫോഡൻ ലീഡ് ഇരട്ടിയാക്കി.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഫിൽ ഫോഡൻ തന്റെ അഞ്ചാം ഗോൾ ആണ് നേടിയത്. 49 ആം മിനുട്ടിൽ റോഡ്രിയുടെ പാസിൽ നിന്നും റിയാദ് മഹ്‌റെസ് സിറ്റിയുടെ മൂന്നാമത്തെ ഗോൾ നേടി.65 ആം മിനുട്ടിൽ ഹാലാണ്ടിലൂടെ സിറ്റി സ്കോർ 4 -0 ആക്കി.കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ 20 ഗോളുകൾ നേടിയ സിറ്റിയെ തടയാനുള്ള ശക്തി സതാംപ്ടണിന് ഉണ്ടായിരുന്നില്ല. 9 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ആഴ്‌സനലിനെ മറികടന്ന് സിറ്റി താത്കാലികമായി ഒന്നാം സ്ഥാനത്തെത്തി.

മറ്റൊരു മത്സരത്തിൽ മിന്നുന്ന ജയം നേടി ചെൽസി.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ചെൽസി നേടിയത്.ക്രിസ്റ്റ്യൻ പുലിസിച്ച് ചെൽസിക്ക് വേണ്ടി സീസണിലെ തന്റെ ആദ്യ ഗോൾ നേടി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കെയ് ഹാവെർട്‌സ് ചെൽസിയെ മുന്നിലെത്തിച്ചു.54-ാം മിനിറ്റിൽ വോൾവ്‌സ് കീപ്പർ ജോസ് സായെ മറികടന്ന് പുലിസിക് അവരുടെ ലീഡ് ഇരട്ടിയാക്കി.90-ാം മിനിറ്റിൽ അർമാൻഡോ ബ്രോജ, മാറ്റിയോ കൊവാസിച്ചിന്റെ പാസിൽ തട്ടി ക്ലബ്ബിനായി തന്റെ ആദ്യ ഗോൾ നേടി.ഡീഗോ കോസ്റ്റയ്ക്ക് തന്റെ പഴയ ക്ലബ്ബിനെതിരെ ഗോൾ കണ്ടെത്താനും സാധിച്ചില്ല. എട്ടു മത്സരങ്ങളിൽ നിന്നും 16 പോയിന്റുമായി ചെൽസി നാലാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സെന്റ് ജെയിംസ് പാർക്കിൽ ബ്രെന്റ്‌ഫോർഡിനെ പരാജയപ്പെടുത്തി.ബ്രസീലിയൻ മിഡ്‌ഫീൽഡർ ബ്രൂണോ ഗുയിമാരേസ് രണ്ടു ഗോളുകൾ നേടി.വിജയത്തോടെ ന്യൂ കാസിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.21-ാം മിനിറ്റിൽ കീറൻ ട്രിപ്പിയറുടെ ക്രോസിൽ നിന്ന് മികച്ചൊരു ഹെഡറിലൂടെ ഗുയിമാരേസ് ന്യൂ കാസിലിന്റെ ആദ്യ ഗോൾ നേടി.തൊട്ടുപിന്നാലെ കല്ലം വിൽസൺ കൊടുത്ത പാസിൽ നിന്നും ജേക്കബ് മർഫി രണ്ടമത്തെ ഗോൾ നേടി. രണ്ടാം പകുതിയിൽ ഡാൻ ബേണിന്റെ ഹാൻഡ് ബോളിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും ഇവാൻ ടോണി ബ്രെന്റഫോഡിനായി ഒരു ഗോൾ മടക്കി. എന്നാൽ 56 ആം മിനുട്ടിൽ ഗുയിമാരേസിന്റെ രണ്ടാം ഗോളും മിഗ്വൽ അൽമിറോൺ സ്‌ട്രൈക്കും ഏഥാൻ പിന്നോക്കിന്റെ സെൽഫ് ഗോളും ആതിഥേയ ടീമിന് ഉജ്ജ്വല വിജയം സമ്മാനിച്ചു.ന്യൂകാസിലിനെ ഈ വിജയം 14 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി.

വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം ബോൺമൗത്തിനെതിരെ രണ്ടു ഗോൾ വാങ്ങി പരാജയം ഏറ്റുവാങ്ങി ലെസ്റ്റർ സിറ്റി. സീസണിലെ ഏഴാം തോൽവിക്ക് ശേഷം ലെസ്റ്ററിനെ 19-ാം സ്ഥാനത്തേക്ക് തരംതാഴ്ത്തി, ബോൺമൗത്ത് താൽക്കാലികമായി എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.കളി തുടങ്ങി 10 മിനിറ്റിനുള്ളിൽ ലെസ്റ്റർ ലീഡ് നേടി.പാറ്റ്സൺ ഡാക്കയാണ് ഗോൾ നേടിയത്. ൬൭ ആം മിനുറ്റിൽ ഫിലിപ്പ് ബില്ലിംഗ് ബോൺമൗത്തിനെ ഒപ്പമെത്തിച്ചു. 71 ആം മിനുട്ടിൽ റയാൻ ക്രിസ്റ്റി ബോൺമൗത്തിന്റെ വിജയ് ഗോള നേടി.

Rate this post