ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലണ്ടൺ ഡെർബികളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്ൻ. ആഴ്സണൽ ഇതിഹാസം തിയറി ഹെൻറിയെയാണ് കെയ്ൻ മറികടന്നത്.44 ഗോളുകളാണ് കെയ്ൻ ഡെർബി പോരാട്ടങ്ങളിൽ നേടിയത് .
നോർത്ത് ലണ്ടൻ ഡെർബിയുടെ ആദ്യ പകുതിയിൽ പെനാൽറ്റി വലയിലാക്കിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ലീഗിൽ 100 എവേ ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി മാറുകയും ചെയ്തു. ഇന്ന് നടന്ന മത്സരത്തിന്റെ 20-ാം മിനിറ്റിൽ തോമസ് പാർട്ടി ആഴ്സണലിന് ലീഡ് നൽകിയതിന് ശേഷം, 31-ാം മിനിറ്റിൽ റിച്ചാർലിസണെ ബോക്‌സിൽ വീഴ്ത്തിയതിന് ശേഷം ലഭിച്ച പെനാൽറ്റിയിൽ നിന്നും കെയ്ൻ ഡെർബിയിലെ 44 ആം ഗോൾ നേടി.
ഇത് ഇംഗ്ലീഷ് താരത്തിന്റെ എവേ മത്സരങ്ങളിൽ 100 മത്തെ കൂടിയായിരുന്നു. 94 ഗോളുമായി മുൻ യുണൈറ്റഡ് താരം വെയ്ൻ റൂണിയാണ് രണ്ടാം സ്ഥാനത്ത്.ഇന്നത്തെ ഗോളോടെ നോർത്ത് ലണ്ടൺ ഡെർബിയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും കെയ്ൻ മാറി.സ്പർസിലെ തന്റെ കാലത്ത് 18 മത്സരങ്ങളിൽ നിന്ന് 14 നോർത്ത് ലണ്ടൻ ഡെർബി ഗോളുകളുടെ ശ്രദ്ധേയമായ നേട്ടം കെയ്‌നിന് ഇപ്പോൾ ഉണ്ട്.നിലവിൽ പ്രീമിയർ ലീഗിൽ 190 ഗോളുകൾ നേടിയ കെയ്ൻ അലൻ ഷിയററുടെ റെക്കോർഡിന് 70 ഗോളുകൾക്ക് പിന്നിലാണ്.
Harry Kane loves playing against Arsenal 👀 pic.twitter.com/EFumc2dsWo
— ESPN FC (@ESPNFC) October 1, 2022
എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സനലിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ടോട്ടൻഹാം പരാജയം രുചിച്ചത്.തോമസ് പാർട്ടി, ഗബ്രിയേൽ ജീസസ്, ഗ്രാനിറ്റ് ഷാക്ക എന്നിവരുടെ ഗോളുകൾ 3-1 ന് ജയിച്ച് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.മൈക്കൽ അർട്ടെറ്റയുടെ ആഴ്സണൽ ഇപ്പോൾ ആദ്യ എട്ട് കളികളിൽ ഏഴെണ്ണം ജയിക്കുകയും ചെയ്തു.62-ാം മിനിറ്റിൽ ടോട്ടൻഹാം താരം എമേഴ്സൺ ചുവപ്പ് കാർഡ് കണ്ട പുറത്ത് പോയി. ജയിച്ചിരുന്നെങ്കിൽ ടോട്ടൻഹാമിന് പണം സ്ഥാനത്ത് എത്താൻ സാധിക്കുമായിരുന്നു.ആഴ്സണലിലേക്കുള്ള ടോട്ടൻഹാമിന്റെ അവസാന 30 ലീഗ് സന്ദർശനങ്ങളിൽ ഒരു വിജയം മാത്രമേ നേടാനായുള്ളൂ.