ലീഗ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിന് മുമ്പുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. പക്ഷേ സ്വന്തം മൈതാനത്ത് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ പരാജയപെടാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. രണ്ടു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി.
9 പെരുമായാണ് ബ്ലാസ്റ്റേഴ്സ് മത്സരം അവസാനിപ്പിച്ചത്.വിജയം ഈസ്റ്റ് ബംഗാളിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. ഏപ്രിൽ ആറിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.തിരിച്ചടി നേരിട്ടെങ്കിലും 20 കളികളിൽ നിന്ന് 30 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ അഞ്ചാം സ്ഥാനത്താണ്. അവരുടെ അടുത്ത രണ്ട് ലീഗ് മത്സരങ്ങളിൽ പരമാവധി പോയിൻ്റ് നേടുകയും ഗോവക്കെതിരെ പോസിറ്റീവ് ഗോൾ വ്യത്യാസം നേടുകയും ചെയ്താൽ നാലാം സ്ഥാനത്തേക്ക് കയറാനും എഫ്സി ഗോവയുടെ പോയിൻ്റ് 36 പോയിൻ്റിന് തുല്യമാകാനും അവർക്ക് അവസരമുണ്ട്.
Ivan Vukomanović 🗣️ “Tomorrow morning we are leaving for Guwahati and going with that, going with the fixtures, prepare as good as possible for the playoffs and hopefully try to make a surprise and achieve something nice as the underdogs.” #KBFC pic.twitter.com/Fpl6w75fBZ
— KBFC XTRA (@kbfcxtra) April 3, 2024
തൻ്റെ ടീമിൻ്റെ പ്ലേഓഫ് യോഗ്യതയിൽ വുകൊമാനോവിച്ച് സംതൃപ്തി പ്രകടിപ്പിക്കുകയും വരാനിരിക്കുന്ന പ്ലേ ഓഫുകൾക്കുള്ള സമഗ്രമായ തയ്യാറെടുപ്പിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.“നിങ്ങൾ ഗെയിമുകൾ ജയിച്ചാലും ഗെയിമുകൾ തോറ്റാലും, പരിക്കുകൾ വന്നാലും പോസിറ്റീവായി തുടരാൻ ശ്രമിക്കുന്നു, കാരണം ഇതാണ് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴി. തീർച്ചയായും, ഇപ്പോൾ, ഞങ്ങൾ ഒരു ക്ലബ് എന്ന നിലയിൽ സന്തുഷ്ടരാണ്.നമ്മൾ ആഗ്രഹിക്കുന്നിടത്ത് എവിടെയോ ഉണ്ടെന്ന് പറയണം. ഈ വർഷം പോലും, ഞങ്ങൾക്ക് ചില കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, ചില പ്രധാന കളിക്കാരെ നഷ്ടപ്പെട്ടു. ഞങ്ങൾ പ്ലെ ഓഫിലെത്തി ഞങ്ങൾക്ക് പോസിറ്റിവിറ്റിയോടെ തുടരേണ്ടതുണ്ട്, ”അദ്ദേഹം പറഞ്ഞു.
Ivan Vukomanović 🗣️ “Fedor, Dimi & Lesko won't be traveling with the team to Guwahati” #KBFC
— KBFC XTRA (@kbfcxtra) April 3, 2024
നോർത്ത് ഈസ്റ്റ് ,ഹൈദരാബാദ് എന്നിവർക്കെതിരെ രണ്ടു എവേ മൽസരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് കളിക്കാനുള്ളത്.ഈ രണ്ട് മത്സരങ്ങളിലും വിദേശ താരങ്ങൾ ഉണ്ടാവില്ലെന്ന് വുക്മനോവിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വിദേശ താരങ്ങൾക്ക് വിശ്രമം നൽകുകയാണ് ചെയ്യുക.മറിച്ച് ഇന്ത്യൻ താരങ്ങളെ വെച്ചുകൊണ്ടാണ് മിക്കവാറും ഈ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കുക. പ്ലേ ഓഫിന് വേണ്ടി ഏറ്റവും മികച്ച രൂപത്തിൽ ഒരുങ്ങാനാണ് വിദേശ താരങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകാൻ ഇവാൻ വുക്മനോവിച്ചിനെ പ്രേരിപ്പിക്കുന്നത്.മിക്കവാറും ഞങ്ങൾ നോർത്ത് ഈസ്റ്റിലേക്കും ഹൈദരാബാദിലേക്കും സഞ്ചരിക്കുന്നത് വിദേശ താരങ്ങൾ ഇല്ലാതെയായിരിക്കും. ഒരു ഇന്ത്യൻ സ്ക്വാഡിനെയായിരിക്കും കാണാൻ സാധിക്കുക,