ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു പ്രതിരോധത്തിലെ ശക്തി കേന്ദ്രമായ ഹർമൻജോത് ഖബ്രയ്ക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയത്.ഹൈദരാബാദ് എഫ്സിക്ക് എതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനാണ് നടപടി. ഇതോടെ മുംബൈ സിറ്റിക്കെതിരെയും എഫ്സി ഗോവയ്ക്കെതിരെയും ബ്ലാസ്റ്റേഴ്സിന്റെ നിര്‍ണായക മത്സരങ്ങളില്‍ ഖബ്രയ്ക്ക് കളിക്കാനാവില്ല. ഹൈദരാബാദിന് എതിരെ ഹർമൻജോത് ഖബ്രയ്ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു. ഫൗളില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി താരത്തോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മത്സരങ്ങളില്‍ താരത്തെ വിലക്കുന്ന നടപടിയുണ്ടായത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താന്‍ സംഘാടകരുടെ ഗൂഡാലോചനയാനോ ഇത് എന്ന സംശയത്തിലാണ് ആരാധകർ. പലപ്പോഴും റഫറിമാരും, കടുത്ത മത്സര ഷെഡൂളിലൂടെയും , മറ്റു ഇടപെടലുകളിലൂടെയും അതികൃധകരും ബ്ലാസ്റ്റേഴ്സിനെതിരെ നിൽക്കുന്നത് പല തവണ നാം കണ്ടിട്ടുണ്ട്. പി-അല്ല ടീമുകളും ചെയ്യുന്ന സാധാരണ കാര്യങ്ങൾ ബ്ലാസ്റ്റേഴ്സ് ചെയ്യുമ്പോൾ കുറ്റമാവുന്നത് ഈ സീസണിൽ പല തവണ കാണാൻ സാധിച്ചു. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് സന്ദേശ് ജിങ്കൻ വിഷയം.
മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 2-2ന് സമനിലയിൽ തളച്ചതിന് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ സ്റ്റാർ സെന്റർ ബാക്ക് സന്ദേശ് ജിങ്കൻ നടത്തിയ സെ ക്സിസ്റ്റ് പരാമര്‍ശത്തില്‍ ഐഎസ്എ ൽ അധികൃതർ ഒരു ചെറു വിരൽ പോലും അനക്കിയില്ല എന്നത് ഈ സന്ദർഭത്തിൽ ശ്രദ്ധേയമാണ്.എടികെ മോഹൻ ബഗാൻ താരമായത് കൊണ്ട് മാത്രമാണ് ജിംഗൻ അച്ചടക്ക നടപടിയിൽ നിന്നും രക്ഷപെട്ടത് എന്ന ആക്ഷേപവും പലരിൽ നിന്നും ഉയർന്നു വരികയും ചെയ്തു.സംഭവത്തിൽ താരം മാപ്പു പറഞ്ഞു താരം രക്ഷപെടുകയാണുണ്ടായത്. ആരാധകരുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് താരം മാപ്പു പറഞ്ഞത്.
ഹൈദെരാബാദിനെതിരെ എതിർ താരത്തിനെതിരെ എൽബോ ചെയ്ത ഖാബ്രക്ക് മത്സര സമയത്ത് മഞ്ഞ കാർഡ് കിട്ടിയിരുന്നു. പിന്നീട് വീണ്ടും എ ഐ എഫ് എഫ് ഡിസിപ്ലനറി കമ്മിറ്റി ഈ ഫൗൾ പരിശോധിക്കുകയും ഖാബ്രയോട് വിശദീകരണം തേടുകയും ചെയ്തു.താരം കമ്മിറ്റിക്ക് മുൻപാകെ മാപ്പ് പറഞ്ഞെങ്കിലും ശിക്ഷയിൽ നിന്നും ഒഴിവാവാൻ സാധിച്ചില്ല.ഐഎസ്എൽ അതികൃതർ ഇത്രയും മോശം പരാമർശം നടത്തിയ ജിങ്കനെതിരെ ചെറു വിരൽ പോലും അനക്കാത്തത് എന്തുകൊണ്ടാണെന്നു ആരാധകർക്ക് മനസ്സിലാവുന്നില്ല.