ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മറ്റൊരു റെക്കോർഡ് നേട്ടവുമായി ഹാരി കെയ്ൻ ,മറികടന്നത് വെയ്ൻ റൂണിയെ

ശനിയാഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ ഹാരി കെയ്ൻ നേടിയ ഗോൾ ടോട്ടൻഹാമിന്റെ വിജയം ഉറപ്പാക്കുക മാത്രമല്ല പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.ഇംഗ്ലീഷ് സ്‌ട്രൈക്കർ പ്രീമിയർ ലീഗിലെ തന്റെ 209-ാം ഗോൾ നേടി വെയ്ൻ റൂണിയെ മറികടന്ന് ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി.

317 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം ആ നേട്ടത്തിലെത്തിയത് ,റൂണിക്ക് 208 സ്കോർ ചെയ്യാൻ എടുത്തതിനേക്കാൾ 174 കളികൾ കുറവാണ്.260 ഗോളുകൾ എന്ന ഷിയററുടെ റെക്കോർഡ് മറികടക്കാനുള്ള ഒരുക്കത്തിലാണ് 29 കാരൻ.ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ കെയ്ൻ ശക്തമായ ഹെഡ്ഡറിലൂടെ വലകുലുക്കി സ്പർസിന് 1-0ന് ലീഡ് നൽകി.

ടോട്ടൻഹാമിന്‌ നിരാശാജനകമായ സീസണാണെങ്കിലും 35 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ നേടി കെയ്ൻ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ക്രിസ്റ്റൽ പാലസിനെതിരായ കെയ്‌നിന്റെ ഗോൾ സീസണിലെ താരത്തിന്റെ പത്താം ഹെഡ്ഡർ കൂടിയായിരുന്നു, ഒരു കാമ്പെയ്‌നിൽ ഏറ്റവും കൂടുതൽ ഹെഡ്ഡർ ഗോളുകൾ എന്ന പുതിയ പ്രീമിയർ ലീഗ് റെക്കോർഡ് സ്ഥാപിച്ചു.

റൂണി (മാഞ്ചസ്റ്റർ യുണൈറ്റഡിനായി 101), സെർജിയോ അഗ്യൂറോ (മാഞ്ചസ്റ്റർ സിറ്റിക്കായി 106), തിയറി ഹെൻറി (ആഴ്സണലിനായി 120) എന്നിവർക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ കളിക്കാരനായി കെയ്ൻ മാറുകയും ചെയ്തു.പ്രീമിയർ ലീഗിലെ അദ്ദേഹത്തിന്റെ 100-ാം ഹോം ഗോൾ കൂടിയായിരുന്നു ഇന്നലെ പിറന്നത്,

Rate this post