ഇന്ന് പ്രീമിയർ ലീഗ് തുടങ്ങുമ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ വലിയ ട്വിസ്റ്റുകൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ഇന്ന് തുടങ്ങുകയാണ്. പുതിയ സീസണിന് മുമ്പായി പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ താരകൈമാറ്റങ്ങൾ നിരവധിയാണ് നടക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ ടോട്ടനാം ഹോട്ട്സ്പർ സൂപ്പർതാരമായ ഹാരി കെയിൻ ജർമൻ വമ്പൻമാരായ ബയേൺ മ്യൂനികുമായി സൈൻ ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് ഫാബ്രിസിയോയുടെ റിപ്പോർട്ട്.

ഇരു ക്ലബ്ബുകളും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നും ബയേൺ മ്യൂണിച്ചുമായി കരാർ ഒപ്പിടാൻ ഇംഗ്ലീഷ് താരമായ ഹാരി കെയ്ൻ ഉടൻതന്നെ ജർമനിയിലേക്ക് വിമാനം കയറുമെന്നും ഫാബ്രിസിയോ റൊമാനോ അപ്ഡേറ്റ് നൽകി. 100 മില്യൻ യൂറോയുടെ ട്രാൻസ്ഫർ തുകയിൽ ആയിരിക്കും ഇംഗ്ലീഷ് സൂപ്പർ താരത്തിനെ സ്പർസ് വിട്ടുനൽകുക.

നാലുവർഷത്തേ കരാറിൽ ബയേൺ മ്യൂനിച്ചുമായി ഒപ്പ് വെക്കാൻ ഒരുങ്ങുന്ന ഹാരി കെയിൻ ബയേൺ മ്യൂണിചിലേക്ക് റോബർട്ട് ലെവൻഡോസ്കിക്ക് പകരക്കാരനായി സ്ട്രൈക്കർ റോളിലാണ് എത്തുക. നിരവധി വർഷങ്ങളായി ക്ലബ്ബ് തലത്തിൽ കിരീടം ലഭിക്കാത്ത ഹാരി കെയിൻ നിലവിലെ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിചിനൊപ്പം കിരീടങ്ങൾ നേടാനാവും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു പ്രധാന ട്രാൻസ്ഫർ അപ്ഡേറ്റ് ഇക്വഡോർ യുവതാരമായ മോയിസസ് കായ്സിടോയുടേത്. 21 കാരനായ താരത്തിനെ സ്വന്തമാക്കാൻ നേരത്തെ മുതൽ രംഗത്ത് ഉണ്ടായിരുന്ന ചെൽസിയെ മറികടന്നു കൊണ്ട് അവസാന നിമിഷ ട്വിസ്റ്റിൽ ലിവർപൂൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്നാണ് ഫാബ്രിസിയുടെ റിപ്പോർട്ട്.

110 മില്യൺ യൂറോയുടെ വമ്പൻ ഓഫർ ബ്രെയിറ്റന് നൽകി കൊണ്ടാണ് ലിവർപൂൾ ഒറ്റരാത്രികൊണ്ട് താരത്തിന്റെ ട്രാൻസ്ഫർ ഹൈജാക്ക് ചെയ്യുന്നത്. ഇതിലും മികച്ച ഓഫർ പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രേയിറ്റന് മുന്നിൽ സമർപ്പിക്കാൻ ചെൽസിക്ക് കഴിഞ്ഞില്ലെങ്കിൽ ബ്രെയിറ്റൻ താരമായ മൊയ്സസ് കായ്സിടോ ലിവർപൂൾ ജേഴ്സി അണിയും. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ലിവർപൂളുമായി താരം ഉടനെ തന്നെ കരാറിൽ സൈൻ ചെയ്യും.

3/5 - (1 vote)