ഹാരി കെയ്‌നിന്റെ ഗോളുകളും ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രതീക്ഷകളും|Qatar 2022|Harry Kane

വലിയ പ്രതീക്ഷകളോടെ ഖത്തർ വേൾഡ് കപ്പിനെത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് 1966 ലെ ജേതാക്കളായ ഇംഗ്ലണ്ട്. എല്ലാ പതിപ്പിലും ഏറ്റവും മികച്ച നിരയുമായി എത്തിയിട്ടും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താൻ ത്രീ ലയൺസിന് സാധിച്ചിട്ടില്ല.കഴിഞ്ഞ യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിൽ വലിയ കിരീട പ്രതീക്ഷകളുണ്ട് അതിന്റെ പ്രധാന കാരണം സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്‌നിന്റെ സാനിധ്യവും മികച്ച ഫോമുമാണ്.

ത്രീ ലയൺസിനായി വെയ്ൻ റൂണിയുടെ 53 ഗോളുകൾ റെക്കോഡിനൊപ്പമെത്താൻ ഇംഗ്ലണ്ട് ക്യാപ്റ്റന് ഗോളുകൾ മാത്രം മതി.ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ കെയ്ൻ ലോകകപ്പ് ഉയർത്തിയില്ലെങ്കിൽ തന്റെ പേരിനൊപ്പം ഒരു വലിയ ട്രോഫി ഇല്ലാതെ തന്നെ 30 വയസ്സ് തികക്കുന്ന വർഷത്തിലേക്ക് അദ്ദേഹം പ്രവേശിക്കും.ജിമ്മി ഗ്രീവ്സിന്റെ ക്ലബ്ബ് റെക്കോർഡ് 266 ഗോളുകളിൽ നിന്നും ഏഴ് ഗോളുകൾ മാത്രം അകലെയുള്ള താരം ടോട്ടൻഹാം ഹോട്‌സ്‌പറിൽ ഐതിഹാസിക പദവി ഇതിനകം ഉറപ്പിച്ചിരിക്കുന്നു.56 വർഷത്തിന് ശേഷം അന്താരാഷ്‌ട്ര വേദിയിൽ ഇംഗ്ലണ്ടിന്റെ പേര് ഉയർത്തിപ്പിക്കാനുള്ള അവസരമാണ് കെയ്നിന് മുന്നിൽ വന്നു ചേർന്നിരിക്കുന്നത്.

തന്റെ കരിയറിൽ ക്ലബ്ബിനും രാജ്യത്തിനുമായി ഒരു കിരീടം പോലും നേടാൻ സ്‌ട്രൈക്കർക്ക് സാധിച്ചിട്ടില്ല.16 മാസം മുമ്പ് ഇറ്റലിക്കെതിരെ നടന്ന യൂറോ 2020 ഫൈനലിൽ സ്വന്തം കാണികൾക്ക് മുന്നിൽ പെനാൽറ്റിയിൽ ഇംഗ്ലണ്ട് തോറ്റപ്പോൾ ഷൂട്ടൗട്ടിൽ കെയ്ൻ സ്കോർ ചെയ്തിരുന്നു.2019 ൽ ടോട്ടൻഹാം അവരുടെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയപ്പോൾ, മാഡ്രിഡിൽ ലിവർപൂളിനോട് 2-0 ന് തോറ്റപ്പോൾ തോറ്റ ടീമിലും അദ്ദേഹം ഉണ്ടായിരുന്നു. കെയ്‌നിന്റെ കരിയർ വ്യക്തിഗത അംഗീകാരങ്ങളും ഗോൾസ്കോറിംഗ് റെക്കോർഡുകളും കൊണ്ട് നിറഞ്ഞു നിൽക്കുമ്പോഴും കിരീടം ഒരു സ്വപ്നമായി തുടരുകയാണ്.

ഗാരി ലിനേക്കറിനൊപ്പം 10 ഗോളുകളുമായി പ്രധാന ടൂർണമെന്റുകളിൽ ഇംഗ്ലണ്ടിന്റെ സംയുക്ത റെക്കോർഡ് ഗോൾ സ്‌കോറർ ആണ് കെയ്ൻ.കെയ്‌നിന് ഒരു ലോകകപ്പ് ഗോൾഡൻ ബൂട്ടും മൂന്ന് പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ടും ഉണ്ട്. ഖത്തരിൽ ടോപ് സ്കോററാവാൻ ഏറ്റവും സാധ്യതയുള്ള താരമാണ് ഇംഗ്ലീഷ് സ്‌ട്രൈക്കർ. ടോട്ടൻഹാമിലെ കരാറിന് 18 മാസം ശേഷിക്കേ കെയ്‌നിന്റെ കരിയർ വഴിത്തിരിവിലാണ്.കഴിഞ്ഞ വർഷം ഇംഗ്ലണ്ടിന്റെ യൂറോ ഫൈനൽ തോൽവിക്ക് ശേഷമുള്ള ആഴ്ചകളിൽ മാഞ്ചസ്റ്റർ സിറ്റിയുമായി ട്രാൻസ്ഫർ ചർച്ചകൾ പരാജയപ്പെടുകയും താരം സ്പര്സിൽ തുടരുകയും ചെയ്തു.

മാഞ്ചസ്റ്ററിലെ എർലിംഗ് ഹാലൻഡിന്റെ വരവോടെ ബയേൺ മ്യൂണിക്കിലെ വാതിൽ താരത്തിന് മുന്നിൽ തുറന്നിരിക്കുകയാണ്.ടോട്ടൻഹാമിനെപ്പോലെ തന്നെ കൂടുതൽ ആശ്രയിക്കാത്ത ക്ലബിലേക്ക് കെയ്ൻ മാറുന്നത് ഇംഗ്ലണ്ടിനും നേട്ടമുണ്ടാക്കാം. ഈ സീസണിൽ പ്രീമിയർ ലീഗിൽ 13 മത്സരങ്ങളിൽ നിന്നും താരം 10 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post
EnglandFIFA world cupHarry kaneQatar2022