‘വിമർശകർക്ക് പ്രകടനത്തിലൂടെ മറുപടി മറുപടി’ : പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരമായി ഹാരി മഗ്വയർ | Harry Maguire

കടുത്ത പോരാട്ടം നടക്കുന്ന യൂറോപ്യൻ ഫുട്ബോൾ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ആഴ്സണൽ, ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകളാണ് പോയിന്റ് ടേബിൾ മുൻ നിരക്കാർ. ഇത്തവണ പ്രീമിലെ കിരീടത്തിന് വേണ്ടിയും ടോപ്പ് ഫോർ സ്ഥാനങ്ങൾക്ക് വേണ്ടിയും കടുത്ത പോരാട്ടം നടക്കുന്ന കാര്യം ഉറപ്പാണ്.

ആഴ്സനൽ, ലീവർപൂൾ, ആസ്റ്റൻ വില്ല, മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ഹോട്സ്പർ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസ്റ്റിൽ യുണൈറ്റഡ്, ബ്രെയിറ്റൻ തുടങ്ങി ക്ലബ്ബുകൾ തമ്മിൽ വമ്പൻ മത്സരങ്ങളാണ് മുൻനിരയിൽ നടക്കുന്നത്. തുടർച്ചയായ മത്സരങ്ങളിൽ കാലിടറി വീണുപോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം നൽകുന്ന വിജയങ്ങളും ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. നവംബർ മാസത്തിൽ ഹാരി മഗ്വയർ കാഴ്ചവച്ച പ്രകടനവും ആരാധകരാൽ പ്രശംസനീയമാണ്.

ടോപ്പ് ഫോർ സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് 15 മത്സരങ്ങളിൽ നിന്നും 27 പോയിന്റ് സ്വന്തമാക്കി ആറാം സ്ഥാനത്താണ് തുടരുന്നത്. ഇതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷമായി ഇംഗ്ലീഷ് താരം ഹാരി മഗ്വയർ നവംബർ മാസത്തിലെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയുടെ ജോണി ഡോകു, ചെൽസിയുടെ റഹീം സ്റ്റെർലിംഗ് തുടങ്ങി ഷോർട്ട്ലിസ്റ്റ് ചെയ്ത അഞ്ചോളം താരങ്ങളെ മറികടന്നുകൊണ്ടാണ് യുണൈറ്റഡ് താരത്തിന്റെ നേട്ടം.

ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേടുന്ന താരങ്ങളിൽ ഒരാളായ ഹാരി മഗ്വയർ തന്റെ പ്രകടനം ടീമിനുവേണ്ടി മികച്ചതാക്കുന്നുണ്ട്. നവംബർ മാസത്തിലെ പ്രീമിയർ ലീഗ് ഏറ്റവും മികച്ച താരത്തിനുള്ള അവാർഡ് സ്വന്തമാക്കിയ ഹാരി മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന് വേണ്ടി ഇനിയും മുന്നോട്ട് മികച്ച പ്രകടനം നടത്തി മികച്ച റിസൾട്ട് കൊണ്ടുവരാൻ ശ്രമിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ നായകൻ കൂടിയാണ് ഹാരി മഗ്വയർ.

Rate this post
Manchester United