ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവുമായി ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ലിവർപൂൾ. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.സ്റ്റോപ്പേജ് ടൈമിൽ ഹാർവി എലിയട്ട് ആണ് ലിവർപൂളിന്റെ വിജയ ഗോൾ നേടിയത്.
മുഹമ്മദ് സലാ ലിവർപൂളിനായി തന്റെ 200-ാം ഗോൾ നേടുകയും ചെയ്തു.10 പേരടങ്ങുന്ന ക്രിസ്റ്റൽ പാലസിനെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ചാണ് ലിവർപൂൾ വിജയം നേടിയെടുത്തത്.75-ാം മിനിറ്റിൽ പാലസ് ഫോർവേഡ് ജോർദാൻ അയേവ് രണ്ടാം മഞ്ഞ കാർഡ് പുറത്തായതോടെ അവർ പത്തു പേരായി ചുരുങ്ങി. 16 മത്സരങ്ങളിൽ നിന്നും 37 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്താണ്.
Liverpool go top of the pile! 🔝 pic.twitter.com/9Ti5akHfCd
— Premier League (@premierleague) December 9, 2023
57-ാം മിനിറ്റിൽ ജീൻ-ഫിലിപ്പ് മറ്റെറ്റയുടെ പെനാൽറ്റി ഗോൾ ക്രിസ്റ്റൽ പാലസിനെ മുന്നിലെത്തിച്ചു.76 ആം മിനുട്ടിൽ സലയുടെ 150-ാം പ്രീമിയർ ലീഗ് ഗോളിലൂടെ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.സ്റ്റോപ്പേജ് ടൈമിന്റെ ആദ്യ മിനിറ്റിൽ പകരക്കാരനായ എലിയട്ട് ലിവർപൂളിന്റെ വിജയ ഗോൾ നേടി.